ചെങ്ങന്നൂരിലെ പോരാട്ടം യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ –എം.എം. ഹസൻ
text_fieldsതിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ യഥാർഥ പോരാട്ടം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായതിനാൽ യു.ഡി.എഫിെൻറ വിജയം സുനിശ്ചിതമാണ്. ജീവൻമരണ പോരാട്ടത്തിന് ചെങ്ങന്നൂരിൽ യു.ഡി.എഫ് പ്രവർത്തകർ സുസജ്ജമായിക്കഴിഞ്ഞു. ദേശീയതലത്തിൽ ബി.െജ.പിക്ക് ഉണ്ടായിരിക്കുന്ന തിരിച്ചടി ചെങ്ങന്നൂരിലും പ്രതിഫലിക്കും. രാജ്യത്തിെൻറ ഹൃദയഭൂമിയിൽ ഉണ്ടായതുപോലെ വർഗീയതക്കെതിരായ വികാരം ചെങ്ങന്നൂരിലും ഉണ്ടാകും. വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് ഭിന്നിപ്പിക്കാൻ മാത്രമേ ചെങ്ങന്നൂരിൽ ബി.ജെ.പിക്ക് സാധിക്കൂ. അത്തരത്തിൽ വോട്ട് ഭിന്നിപ്പിച്ച് കേരളത്തിൽ ദുർഭരണം നടത്തുകയും ബി.െജ.പിക്കാരെപ്പോലും കൊലപ്പെടുത്തുകയും ചെയ്യുന്ന ഇടതുമുന്നണിയെ വിജയിപ്പിക്കാൻ ബി.ജെ.പി അനുഭാവികൾ ചെങ്ങന്നൂരിൽ അവസരം ഉണ്ടാക്കരുതെന്നും ഹസൻ ആവശ്യപ്പെട്ടു.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് ഒരു വർഷം പൂർത്തീകരിക്കുന്ന പശ്ചാത്തലത്തിൽ ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അേദ്ദഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ച സീറ്റായതിനാൽ ചെങ്ങന്നൂരിലെ ഫലം പ്രതിപക്ഷ പ്രവർത്തനങ്ങളുെട വിലയിരുത്തലാവിെല്ലന്നും ഹസൻ അറിയിച്ചു. അഭിമുഖത്തിൽനിന്ന്:
എന്നെ വിലയിരുത്തേണ്ടത് പ്രവർത്തകർ
ഏറെ ബുദ്ധിമുട്ടും ശ്രമകരമായ ഉത്തരവാദിത്തങ്ങളും നിറഞ്ഞതാണ് കെ.പി.സി.സി പ്രസിഡൻറിെൻറ ചുമതല. ഒരു ജനാധിപത്യ പാർട്ടിയായതിനാൽ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ചേരിയും ചേരിതിരിവും കോൺഗ്രസിൽ ഉണ്ട്. അതിനാൽത്തന്നെ സംഘടനാപ്രവർത്തനങ്ങളിൽ എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോകുകയെന്നത് ഏറെ ശ്രമകരമാണ്. കെ.പി.സി.സി പ്രസിഡൻറിെൻറ ചുമതലയേറ്റെടുത്തശേഷം ഞാൻ ആദ്യം പറഞ്ഞത് െഎക്യം ശക്തിപ്പെടുത്തി പാർട്ടിയെ ഉൗർജസ്വലമാക്കുമെന്നായിരുന്നു. ആ വാക്ക് പാലിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ, അതിൽ എത്രമാത്രം ഞാൻ വിജയിച്ചെന്ന് വിലയിരുത്തേണ്ടത് മറ്റു നേതാക്കളും പ്രവർത്തകരുമാണ്.
പാർട്ടിയിൽ ഗ്രൂപ് എന്നത് യഥാർഥ്യം
പാർട്ടിയിൽ ഗ്രൂപ് എന്നത് യാഥാർഥ്യമാണ്. എന്നാൽ, ഗ്രൂപ് അതിപ്രസരം കുറക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. കെ.പി.സി.സി, എ.െഎ.സി.സി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലെല്ലാം എല്ലാവരെയും പരമാവധി ഉൾക്കൊള്ളിക്കാൻ സാധിച്ചു. എന്നാൽ, മുഴുവൻ ആളുകളെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും എല്ലാ വിഭാഗങ്ങെളയും പരമാവധി ഉൾപ്പെടുത്താനും പ്രാതിനിധ്യം ഉറപ്പുവരുത്താനും ശ്രമിച്ചിട്ടുണ്ട്. പാർട്ടിയിൽ െഎക്യം പരമപ്രധാനമായതിനാലാണ് ഇക്കാര്യത്തിന് മുൻഗണനയും പ്രാധാന്യവും നൽകിയത്.
പ്രധാനനേതാക്കൾ കൂടിയാലോചിച്ച് പാർട്ടിയിൽ തീരുമാനമെടുക്കുന്ന മുൻകാലരീതിതന്നെയാണ് തെൻറ കാലത്തും നടക്കുന്നത്. പരമാവധി എല്ലാവരെയും ഉൾക്കൊള്ളിച്ച് എ.െഎ.സി.സി, പി.സി.സി പട്ടിക തയാറാക്കിയതും അങ്ങനെയാണ്. കെ.പി.സി.സി പ്രസിഡൻറ് എന്നനിലയിൽ കഴിഞ്ഞ ഒരുവർഷം സംസ്ഥാനത്ത് പാർട്ടിപ്രവർത്തനം സജീവമാക്കി. സർക്കാറുകൾെക്കതിരെ നിരന്തരമായ സമരപരിപാടികൾ സംഘടിപ്പിക്കാനായി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കും പൊലീസ് അതിക്രമങ്ങൾക്കും വിലക്കയറ്റത്തിനും ജി.എസ്.ടിക്കും എതിരെ ജനകീയമായ നിരവധി പ്രേക്ഷാഭങ്ങളാണ് ഇക്കാലയളിൽ നടന്നത്.
മടങ്ങി വരവിന് തയാറെങ്കിൽ മാണിക്ക് സ്വാഗതം
കേരള കോൺഗ്രസ് മാണിഗ്രൂപ്പിനെ യു.ഡി.എഫിൽനിന്ന് പറഞ്ഞുവിട്ടതല്ല. മടങ്ങിവരവിന് അവർ തയാറാണെങ്കിൽ സ്വാഗതം െചയ്യുമെന്ന നിലപാടിൽ മാറ്റമില്ല. യു.ഡി.എഫിലേക്ക് വരാൻ തയാറാണെന്ന് അവർ അറിയിച്ചാൽ അതുസംബന്ധിച്ച് അവരുമായി ചർച്ച െചയ്യും. യുവാക്കൾക്ക് അർഹമായ പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇതുസംബന്ധിച്ച രാഹുൽ ഗാന്ധിയുടെ കാഴ്ചപ്പാട് മുൻകൂട്ടിത്തന്നെ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. കേരളത്തിൽ പാർലെമൻററി, സംഘടനാരംഗങ്ങളിൽ യുവാക്കൾക്ക് അർഹമായ പരിഗണന നൽകുന്നുണ്ട്.
ജനമോചനയാത്ര നടത്തുന്നത്
അധ്യക്ഷ പദവി സംരക്ഷിക്കാനല്ല
കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയുള്ള സമരത്തിന് പാർട്ടി തയാറെടുക്കുകയാണ്. കൂടാതെ, വർഗീയ ഫാഷിസത്തിനും അക്രമത്തിനുമെതിരെ ജനമോചനയാത്ര എന്ന പേരിൽ സംസ്ഥാനതല യാത്ര ഏപ്രിൽ ഏഴിന് തുടങ്ങാനിരിക്കുകയാണ്. ഞാൻ ജനമോചനയാത്ര നടത്തുന്നത് കെ.പി.സി.സി അധ്യക്ഷ പദവി സംരക്ഷിക്കാനാണെന്ന പ്രചാരണത്തിൽ കഴമ്പില്ല. മുൻകൂട്ടി ആവിഷ്കരിച്ച് ഹൈകമാൻഡിെൻറയും കെ.പി.സി.സി നിർവാഹകസമിതിയുടെയും അംഗീകാരത്തോടെയാണ് യാത്ര തീരുമാനിച്ചത്. യാത്രയും പ്രസിഡൻറ് പദവി നിലനിർത്തലും തമ്മിൽ ബന്ധമില്ല. ഏത് സമയത്ത് വേണമെങ്കിലും കെ.പി.സി.സി പ്രസിഡൻറിനെ മാറ്റാനും നിയമിക്കാനും ഹൈകമാൻഡിന് പൂർണ അധികാരമുണ്ട്. ഹൈകമാൻഡ് അനുവദിക്കുന്നിടത്തോളം കാലം കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്ത് തുടരും.
പറഞ്ഞത് ഉമ്മൻ ചാണ്ടിയെ ഇകഴ്ത്താനോ കരുണാകരനെ പുകഴ്ത്താനോ അല്ല
കെ. കരുണാകരെന മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് പറഞ്ഞ അഭിപ്രായം ഉമ്മൻ ചാണ്ടിയെ ഇകഴ്ത്താനോ കരുണാകരനെ പുകഴ്ത്താനോ ആയിരുന്നില്ല. വ്യക്തിപരമായ നിലപാടാണ് പറഞ്ഞത്. അത് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.