ഇനി തമിഴകത്തേക്ക്
text_fieldsചെന്നൈ: കേന്ദ്ര ഭരണത്തിെൻറ പിൻബലത്തിൽ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലെ സർക്കാറുകൾ ‘പിടിച്ചെടുക്കുന്ന’ മോദി -അമിത് ഷാ കൂട്ടുകെട്ട് തമിഴ്നാട്ടിലെ അനുകൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രങ്ങൾ കൂടുതൽ കരുപ്പിടിപ്പിക്കുന്നു. വിഘടിച്ചുനിൽക്കുന്ന അണ്ണാ ഡി.എം.കെയിലെ വ്യത്യസ്ത വിഭാഗങ്ങൾ നിലനിൽപിന് കേന്ദ്ര സർക്കാറിെൻറ പിന്തുണ അനിവാര്യമായതാണ് ചൂഷണം ചെയ്യുന്നത്. ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത ദ്രാവിഡ മണ്ണിൽ ഭാവി രാഷ്ട്രീയംകൂടി കണക്കിലെടുത്ത് അണ്ണാ ഡി.എം.കെയുമായി തെരഞ്ഞെടുപ്പ് സഖ്യമാണ് മോദി -ഷാ കൂട്ടുകെട്ടിെൻറ മനസ്സിലുള്ളത്. മറ്റു സംസ്ഥാനങ്ങൾക്ക് സമാനമായ അട്ടിമറി ആരും തള്ളിക്കളയുന്നുമില്ല.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യത്തിനുള്ള തിരക്കഥ ജയലളിതയുടെ ആശുപത്രി വാസം മുതൽ ബി.െജ.പി ‘തന്ത്രജ്ഞന്മാർ’ അണിയറയിൽ എഴുതിത്തുടങ്ങിയതാണ്. ഇനി രണ്ടുമാസത്തിനകം വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യം പരീക്ഷിക്കപ്പെടും.
തമിഴകത്തെ ഭരണകക്ഷിയുടെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിൽ ഇനി ബി.ജെ.പി ശ്രദ്ധകേന്ദ്രീകരിക്കും. മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ അമ്മ വിഭാഗം, മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ പുരട്ച്ചി തലൈവി അമ്മ വിഭാഗം, അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ വിഭാഗം എന്നീ ഗ്രൂപ്പുകളുടെ പുനരൈക്യ ചർച്ചകൾ മുഖ്യമന്ത്രി, പാർട്ടി ജനറൽ സെക്രട്ടറി പദവികളെ ചൊല്ലി വഴിമുട്ടിനിൽക്കുകയാണ്. ചർച്ചകൾക്ക് കേന്ദ്ര സർക്കാറിെൻറ ആശീർവാദം ലഭിച്ചത് പരസ്യമായ രഹസ്യവുമാണ്.
മുഖ്യമന്ത്രി പദവിയിൽ എടപ്പാടി കെ. പളനിസാമി തുടരുകയും ജന. െസക്രട്ടറിയായി ഒ. പന്നീർസെൽവത്തെയും നിയമിച്ചുള്ള സമവായ ഫോർമുലയാണ് അമിത് ഷാ മുന്നോട്ടുവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതുൾപ്പെടെ കേസുകളിൽ പെട്ട ടി.ടി.വി ദിനകരനെ ഒപ്പം എത്തിക്കാൻ അധികം വിയർപ്പൊഴുക്കേണ്ടിവരില്ല. കരുക്കൾ നീക്കാൻ തമിഴകത്ത് നിയോഗിച്ച വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി വിജയിക്കുമെന്ന് ഉറപ്പായതോടെ തന്ത്രങ്ങൾ ഇനി അമിത് ഷാ നേരിട്ടായിരിക്കും നീക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.