കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് മുന്നേറ്റം തുടർന്ന് എം.എസ്.എഫ്
text_fieldsമലപ്പുറം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ജില്ലയിലെ കോളജുകളിൽ നടന്ന വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഇക്കുറ ിയും എം.എസ്.എഫ് മുന്നേറ്റം. 54 യൂനിയനുകള്‍ തനിച്ച് സ്വന്തമാക്കിയപ്പോൾ 22 എണ്ണത്തിൽ കെ.എസ്.യുവുമായി ചേർന്ന യു.ഡി.എ സ്.എഫ് മുന്നണിയും വിജയിച്ചു. 90 യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗൺസിലർമാർ എം.എസ്.എഫിനുണ്ട്. എസ്.എഫ്.ഐക്ക് 40ഉം കെ.എസ്.യുവ ിന് 20ഉം യു.യു.സിമാരെ ലഭിച്ചു. സർവകലാശാല ഡിപ്പാർട്മെൻറൽ സ്റ്റുഡൻറ്സ് യൂനിയൻ എസ്.എഫ്.ഐ നിലനിർത്തി. 30 കോളജുകളില ്‍ മുഴുവന്‍ ജനറല്‍ സീറ്റുകളും നേടിയതായി എം.എസ്.എഫ് ജില്ല നേതൃത്വം അവകാശപ്പെട്ടു.
മലപ്പുറം ഗവ. കോളജ്, കൊണ്ടോട്ടി ഇ.എം.ഇ.എ, തിരൂരങ്ങാടി പി.എസ്.എം.ഒ എന്നിവ എം.എസ്.എഫ് തൂത്തുവാരി. കൊണ്ടോട്ടി, മങ്കട, നിലമ്പൂര്‍, പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജുകൾ യു.ഡി.എസ്.എഫിനാണ്. ചുങ്കത്തറ മാര്‍ത്തോമ, എം.ഇ.എസ് വളാഞ്ചേരി, അംബേദ്കര്‍ കോളജ് വണ്ടൂര്‍, നസ്‌റ തിരൂര്‍ക്കാട്, ഐ.എച്ച്.ആര്‍.ഡി മുതുവല്ലൂര്‍, ഐ.എച്ച്.ആര്‍.ഡി വട്ടംകുളം, ഐ.എച്ച്.ആര്‍.ഡി മലപ്പുറം, എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളജ് പരപ്പനങ്ങാടി, കൂട്ടായി മൗലാന, കെ.വി.എം പൂക്കരത്തറ, മജ്‌ലിസ് പുറമണ്ണൂര്‍, സാഫി വാഴയൂർ എന്നീ കോളജുകളിലും വിജയിച്ചതായി എം.എസ്.എഫ്, കെ.എസ്.യു നേതാക്കൾ വ്യക്തമാക്കി.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ്, മഞ്ചേരി എന്‍.എസ്.എസ്, മലപ്പുറം ഗവ. വനിത കോളജ്, എം.ഇ.എസ് പൊന്നാനി, തിരൂർ തുഞ്ചന്‍ മെമോറിയല്‍ ഗവ. കോളജ്, തവനൂര്‍ ഗവ. കോളജ്, താനൂര്‍ ഗവ. കോളജ്, തിരൂര്‍ ജെ.എം വിമൻസ് കോളജ്, മാണൂര്‍ മലബാർ, വളാഞ്ചേരി സഫ, വളാഞ്ചേരി പ്രവാസി, വളാഞ്ചേരി കെ.ആര്‍.എസ്.എൻ, കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളജ്, മലപ്പുറം മഅ്ദിന്‍ ആര്‍ട്‌സ് കോളജ്, അങ്ങാടിപ്പുറം എസ്.എന്‍.ഡി.പി കോളജ്, അരീക്കോട് സുല്ലമുസ്സലാം, നിലമ്പൂർ അമല്‍, എസ്.വി.പി.കെ. പാലേമാട്, സി.പി.എ പുത്തനത്താണി തുടങ്ങിയയിടങ്ങളിൽ വിജയം നേടിയതായി എസ്.എഫ്.ഐ ജില്ല ഭാരവാഹികളും അറിയിച്ചു.
സ്വന്തമായി അഞ്ച് യൂനിയനുകളും മുന്നണിയുടെ ഭാഗമായി മൂന്ന് യൂനിയനും നേടിയതായി ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് കെ.കെ. അഷ്‌റഫ് അറിയിച്ചു. എസ്.എഫ്.ഐ-എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് പൂപ്പലം അജാസ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ജയം. യു.ഡി.എസ്.എഫുമായി ചേർന്ന് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജിലും മഞ്ചേരി ഇ.കെ.സിയിലും എസ്.എഫ്.ഐക്കൊപ്പം അരീക്കോട് സുല്ലമുസ്സലാമിലും വിജയിച്ചു. വളാഞ്ചേരി എം.ഇ.എസിൽ യു.യു.സി, മഞ്ചേരി ഇ.കെ.സി, അരീക്കോട് സുല്ലമുസ്സലാം എന്നിവിടങ്ങളിൽ വൈസ് ചെയർമാൻ, മഞ്ചേരി യൂനിറ്റിയിൽ ജനറൽ ക്യാപ്റ്റൻ അടക്കം 32 ജനറൽ സീറ്റുകൾ, 65 ക്ലാസ് റെപ്രസേൻററ്റീവുകൾ എന്നിവ നേടി. എൻ.എസ്.എസ് മഞ്ചേരി, നിലമ്പൂർ അമൽ കോളജ്, സാഫി വാഴയൂർ, സഫ പൂക്കാട്ടിരി, കെ.എം.സി.ടി ലോ കോളജ്, പൂക്കരത്തറ അസ്സബാഹ്, ജെംസ് രാമപുരം, നസ്‌റ തിരൂർക്കാട്, എച്ച്.എം മഞ്ചേരി, പുറമണ്ണൂർ മജ്‌ലിസ് എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി പ്രതിനിധികൾ ജയിച്ചു. യു.ഡി.എസ്.എഫിന് മികച്ച വിജയമൊരുക്കിയ വിദ്യാർഥികളെ എം.എസ്.എഫ് ജില്ല പ്രസിഡൻറ് റിയാസ് പുൽപ്പറ്റയും കെ.എസ്.യു ജില്ല പ്രസിഡൻറ് ഹാരിസ് മുതൂരും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.