ഗ്രൂപ്പുകൾക്ക് മുന്നിൽ ഒടുവിൽ മുല്ലപ്പള്ളിയും പത്തിമടക്കി
text_fieldsതിരുവനന്തപുരം: സംഘടന തെരഞ്ഞെടുപ്പ് കാലത്ത് ദേശീയ വരണാധികാരിയെന്ന നിലയിൽ സംസ്ഥാന നേതാക്കളെ വിറപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി അധ്യക്ഷനായതോടെ ഗ്രൂപ്പുകൾക്ക് മുന്നിൽ പത്തിമടക്കി. ജൂൈല 31നകം കെ.പി.സി.സി ഭാരവാഹികളെ തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഗ്രൂപ്പുകളുടെ പിടിവാശി കാരണം മാനദണ്ഡംപോലും നിശ്ചയിക്കാനാകാത്ത ഗതികേടിലാണ്.
സംഘടന തെരഞ്ഞെടുപ്പ് സമയത്ത് െതരഞ്ഞെടുപ്പിന് പകരം സമവായത്തിന് പ്രബല ഗ്രൂപ്പുകൾ ഒന്നിച്ച് ശ്രമിച്ചപ്പോഴാണ് ദേശീയ വരണാധികാരിയായിരുന്ന മുല്ലപ്പള്ളി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അതോടെ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക് സംഘടന തെരഞ്ഞെടുപ്പിൽ സമവായമെന്ന് പരസ്യമായി പറയാൻപോലും കഴിയാതെവന്നു. അതേ മുല്ലപ്പള്ളി അധ്യക്ഷനായതോടെ സഹഭാരവാഹികളെ കണ്ടെത്താൻ മാസങ്ങളായി ശ്രമിക്കുകയാണ്. ഒടുവിൽ ജൂൈല 31നകം ഭാരവാഹികളെ തീരുമാനിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇതിനായി പ്രമുഖ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഭാരവാഹികളുടെ കാര്യത്തിൽ മാനദണ്ഡം ഉണ്ടാക്കാൻ േപാലും സാധിച്ചിട്ടില്ല.
ജംബോ കമ്മിറ്റി വേണ്ടെന്ന കാര്യത്തിൽ മാത്രമാണ് നേതൃചർച്ചയിൽ ധാരണയായത്. സ്വന്തം കമ്മിറ്റിയിൽ വർക്കിങ് പ്രസിഡൻറ് വേണമോ, പകരം ൈവസ്പ്രസിഡൻറ് മതിയോയെന്ന് പോലും തീരുമാനിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് മുല്ലപ്പള്ളി. വർക്കിങ് പ്രസിഡൻറ് സ്ഥാനം നിലനിർത്തണമെന്നും ജനപ്രതിനിധിയെന്നത് ഭാരവാഹിത്വത്തിന് തടസ്സമാകരുതെന്നുമുള്ള കടുത്ത നിലപാടിലാണ് ‘െഎ’ പക്ഷം. ഇക്കാര്യങ്ങളിൽ നിർബന്ധം പിടിക്കാനില്ലെന്ന തന്ത്രപരമായ നിലപാടിലാണ് ‘എ’. ഇൗമാസം മധ്യത്തോടെയെങ്കിലും ഭാരവാഹികളെ തീരുമാനിക്കണമെന്ന മുല്ലപ്പള്ളിയുടെ ആഗ്രഹവും ലക്ഷ്യം കാണുന്ന മട്ടില്ല. മാനദണ്ഡം തീരുമാനിക്കാത്തതിനാൽ ഭാരവാഹിത്വത്തിലേക്ക് ഏെതങ്കിലും പേര് വെച്ചുള്ള ചർച്ച ഇതേവെര നടന്നിട്ടില്ല. ജംബോ കമ്മിറ്റി വേണ്ടെന്ന് പറയുേമ്പാഴും രണ്ട് പ്രബല ഗ്രൂപ്പുകളും വമ്പൻ പട്ടികയാണ് തയാറാക്കിവെച്ചിരിക്കുന്നത്. നേതാക്കളുടെ നോമിനികളും കൂടിയാകുേമ്പാൾ വീണ്ടും ജംബോ കമ്മിറ്റിയിലേക്ക് തന്നെ കാര്യങ്ങൾ എത്തുമോയെന്ന ഭയവും അസ്ഥാനത്തല്ല. മുല്ലപ്പള്ളി അധ്യക്ഷനായപ്പോൾ, ഹൈകമാൻഡിലെ സ്വാധീനം ഉപയോഗപ്പെടുത്തി ഗ്രൂപ് സമ്മർദങ്ങളിൽനിന്ന് പാർട്ടിയെ മോചിപ്പിക്കുമെന്ന പ്രതീക്ഷ അണികളിൽ ശക്തമായിരുന്നു.
എന്നാൽ, ഗ്രൂപ് എന്നത് യാഥാർഥ്യമാണെന്ന നിലപാടിലേക്ക് ക്രമേണ അദ്ദേഹവും എത്തി. അതിനാൽ വീതംവെപ്പ് തന്നെയായിരിക്കും അടുത്ത കെ.പി.സി.സി ഭാരവാഹികളുടെ കാര്യത്തിലും ഉണ്ടാകുക. സ്വന്തം പദവി സംരക്ഷിക്കാൻ അതിന് വഴങ്ങുകയല്ലാതെ മറ്റ് മാർഗമില്ലാത്ത അവസ്ഥയിലാണ് മുല്ലപ്പള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.