ഇനി ‘വൺമാൻ ഷോ’ വയ്യെന്ന് മുല്ലപ്പള്ളി; മുകുൾ വാസ്നിക് ഉടൻ എത്തും
text_fieldsതിരുവനന്തപുരം: ‘വൺമാൻ ഷോ’ ഇനി വയ്യെന്ന് ഹൈകമാൻഡിനോട് തീർത്തുപറഞ്ഞ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. പുനഃസംഘടന അനന്തമായി നീളുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളി ബുദ്ധിമുട്ട് അറിയിച്ചത്. സഹ ഭാരവാഹികൾ ഇല്ലാത്തതിനാൽ പാർട്ടി കാര്യങ്ങൾക്കായി മാസങ്ങളായി സംസ്ഥാനമെമ്പാടും താൻ ഒറ്റക്ക് പോകേണ്ടിവരുന്നതിലെ വിഷമമാണ് അദ്ദേഹം പങ്കുവെച്ചത്.
മുല്ലപ്പള്ളി ചുമതലയേറ്റ് ഒന്നേകാൽ വർഷമായിട്ടും സഹ ഭാരവാഹികളുടെ തീരുമാനമായിട്ടില്ല. അന്നത്തെ ഭാരവാഹികൾ തുടരുകയാണ്. പുതിയ പ്രസിഡൻറ് വന്നതോടെ ഇവരെല്ലാം ആദ്യം ‘സ്വയം പിരിഞ്ഞു’വെങ്കിലും തൽക്കാലം തുടരാൻ മുല്ലപ്പള്ളി തന്നെ നിർദേശിച്ചു. എങ്കിലും താൽക്കാലിക ഭാരവാഹികളാണെന്ന തിരിച്ചറിവിലാണ് അവെരല്ലാം. അതിനാൽത്തന്നെ മിക്കവരും സജീവവുമല്ല. ഇൗ സാഹചര്യത്തിലാണ് നീണ്ട ചർച്ചക്കൊടുവിൽ രണ്ടാഴ്ച മുമ്പ് ഭാരവാഹി പട്ടികയുടെ കരട് ഹൈകമാൻഡിന് കൈമാറിയത്.
രണ്ടു പ്രബല ഗ്രൂപ്പുകളും മറ്റു പ്രമുഖ നേതാക്കളും മത്സരിച്ച് പേരു നൽകിയതോടെ ജംബോ ഭാരവാഹിപ്പട്ടിക ത്രിശങ്കുവിലാണ്. ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന നിലപാടാണ് തുടക്കംമുതൽ മുല്ലപ്പള്ളിക്ക്. ‘ആൾക്കൂട്ടമല്ല പാർട്ടിയെ നയിക്കേണ്ടതെന്ന്’ തുറന്നുപറഞ്ഞ് അദ്ദേഹം കഴിഞ്ഞദിവസം അമർഷം വെളിപ്പെടുത്തിയിരുന്നു. ഗ്രൂപ്പുകൾ ഉണ്ടെന്ന യാഥാർഥ്യം ഉൾക്കൊണ്ട് അർഹമായ പരിഗണന നൽകാമെങ്കിലും പരമാവധി 25 ഭാരവാഹികൾ മതിയെന്ന നിലപാടിലാണ് മുല്ലപ്പള്ളി. വർക്കിങ് പ്രസിഡൻറുമാർ വരുന്നതിനോടും അദ്ദേഹത്തിന് യോജിപ്പില്ല.
ജനപ്രതിനിധികൾക്ക് ഇേപ്പാൾത്തന്നെ ആവശ്യത്തിന് ജോലിഭാരമുള്ളപ്പോൾ കെ.പി.സി.സി ഭാരവാഹിത്വം കൂടി നൽകുന്നതിനോടും അദ്ദേഹം യോജിക്കുന്നില്ല. 70 വയസ്സ് പിന്നിട്ടവരെ പൂർണമായും ഒഴിവാക്കണമെന്ന അഭിപ്രായം ഇെല്ലങ്കിലും ആരോഗ്യംകൂടി പരിഗണിക്കണമെന്ന കാഴ്ചപ്പാടും മുല്ലപ്പള്ളി ഹൈകമാൻഡിനെ അറിയിച്ചിട്ടുണ്ട്. കരട് പട്ടിക ഹൈകമാൻഡ് മടക്കിയിട്ടില്ലെങ്കിലും കാര്യമായ പുനഃക്രമീകരണം വരുമെന്നാണ് സൂചന. സംസ്ഥാന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഉടൻ കേരളത്തിലെത്തും. മുതിർന്ന നേതാക്കളുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചക്കുശേഷം മുഴു സമയവും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയുന്നവരെ മാത്രം ഉൾപ്പെടുത്തി കരട് പട്ടികയിൽ മാറ്റം വരുത്തുെമന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.