സ്പ്രിൻക്ലർ ബന്ധം ആരെ സന്തോഷിപ്പിക്കാനാണെന്ന് മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: കോവിഡ് രോഗികളുടെ വിവരശേഖരണ ചുമതലയിൽനിന്ന് സ്പ്രിൻക്ലറെ ഒഴിവാക്കിയിട്ടും സോഫ്റ്റ്വെയർ അപ്ഡേഷെൻറ പേരിൽ അവരുമായുള്ള ബന്ധം തുടരുന്നത് ആരെ സന്തോഷിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സോഫ്റ്റ്വെയർ അപ്ഡേഷന് സി.ഡിറ്റിന് കഴിയുെമന്നിരിക്കെ, ആ ചുമതല സ്പ്രിൻക്ലറിൽ നിലനിർത്തിയിരിക്കുന്നു. അതിനർഥം അവരുമായുള്ള സർക്കാറിെൻറ ബന്ധം തുടരുമെന്നാണ്.
കോവിഡ് മഹാദുരന്ത സമയത്തും വൈദ്യുതി, യാത്രാ നിരക്കുകൾ വർധിപ്പിച്ച് ജനത്തെ സർക്കാർ ബുദ്ധിമുട്ടിക്കുന്നു. ഇക്കാര്യങ്ങളും സർക്കാർ വീഴ്ചകളും ഉയര്‍ത്തിക്കാട്ടി 25ന് എല്ലാ വാര്‍ഡുകളിലും പ്രതിഷേധം സംഘടിപ്പിക്കും. ചാഞ്ചാട്ടങ്ങൾക്കൊടുവിൽ പരീക്ഷയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ പരീക്ഷ മാറ്റാമെന്ന ആവശ്യം ഇനി ഉന്നയിക്കില്ല.
വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. സർക്കാർ പ്രളയ മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. മറുനാടൻ മലയാളികളെ കഷ്ടപ്പെടുത്തുന്ന കാര്യത്തിൽ പിണറായിക്ക് തുല്യൻ യോഗി ആദിത്യനാഥ് മാത്രമാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.