മൂന്നാർ: കെ.പി.സി.സി വൈസ് പ്രസിഡൻറ് മണിക്കെതിെര ഭാരവാഹികൾ
text_fieldsതിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ കെ.പി.സി.സി വൈസ് പ്രസിഡൻറ് കൂടിയായ മുൻ എം.എൽ.എ എ.കെ. മണിക്കെതിരെ ബുധനാഴ്ച ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ കടുത്തവിമർശനം. മണിയുടെ നിലപാട് പാർട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യോഗത്തിൽ ആദ്യം ചൂണ്ടിക്കാട്ടിയത് ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാറാണ്. മണിയെ പാർട്ടി തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇടുക്കിയിലെ സി.പി.െഎ നേതാവ് സി.എ. കുര്യൻപോലും നിവേദനത്തിൽ ഒപ്പിട്ടുകൊടുത്തതേയുള്ളൂ. എന്നാൽ, മണി സി.പി.എം നേതാക്കൾക്കൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏതെങ്കിലും മൂന്നോ നാലോ സ്ത്രീകൾ സമരം നടത്തിയാൽ അവർെക്കാപ്പം പാർട്ടി പോകണമെന്ന് പറയുന്നത് ശരില്ലെന്ന് െക.പി. അനിൽകുമാർ മണിയെ പിന്തുണച്ചുകൊണ്ട് വ്യക്തമാക്കി. മൂന്നാർ വിഷയത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയോഗം ചേർന്ന് വ്യക്തമായ നയം രൂപവത്കരിച്ചിട്ടുണ്ടെന്നും മണി അതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
മണിയുടെ നിലപാട് പാർട്ടിക്ക് ഗുണപരമല്ലെന്ന് എം.എം. നസീർ ചൂണ്ടിക്കാട്ടി. പാർട്ടി ആവശ്യെപ്പട്ട പ്രകാരമാണ് താൻ ഉൾപ്പെടെ വനിതാ നേതാക്കൾ മൂന്നാറിൽ പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിൽ പെങ്കടുത്തതെന്ന് ബിന്ദുകൃഷ്ണ അറിയിച്ചു. വിമർശനങ്ങൾക്കിെട വിശദീകരണം നൽകിയ എ.കെ. മണി പൊമ്പിളൈ ഒരുമൈക്കാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് എതിരായിരുന്നുെവന്നും നാട്ടുകാർ അവർക്ക് എതിരാെണന്നും ചൂണ്ടിക്കാട്ടി.
മണിയുടേത് പാർട്ടി നിലപാടല്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ യോഗത്തിൽ വ്യക്തമാക്കി. കെ.പി.സി.സി നൽകിയ കാരണം കാണിക്കൽ നോട്ടീസിനുള്ള അദ്ദേഹത്തിെൻറ വിശദീകരണം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയകാര്യസമിതിയുടെ അടുത്തയോഗം അത് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുെമന്നും ഹസൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.