രാഷ്ട്രീയ കൊലപാതകക്കേസ് പ്രതി വിവാഹ ചടങ്ങിലെന്ന് ബി.ജെ.പി
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മുഖ്യമന്ത്രിയുടെ ഒൗേദ്യാഗിക വസതിയിൽ നടന്ന മകളുടെ വിവാഹച്ചടങ്ങിൽ പെങ്കടുത്തത് വിവാദമാക്കി ബി.ജെ.പി. ആർ.എസ്.എസ് പ്രവർത്തകനെ വർഷങ്ങൾക്കുമുമ്പ് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും വരനായ മുഹമ്മദ് റിയാസിെൻറ പിതൃസഹോദരെൻറ മകനുമായ മുഹമ്മദ് ഹാഷിമാണ് ക്ലിഫ് ഹൗസിലെ വിവാഹ ചടങ്ങിൽ പെങ്കടുത്തത്.
ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് വിഷയം ആദ്യം ഉന്നയിച്ചത്. ‘തൃശൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസിൽ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സംബന്ധിേച്ചാ? ’ എന്ന് ഫേസ്ബുക്കിൽ അദ്ദേഹം ചോദിച്ചു. കൊലക്കേസിൽ ഹാഷിം ഒന്നാം പ്രതിയായിരുന്നു. തൃശൂർ ജില്ല കമ്മിറ്റിയംഗവും ബാബു എം. പാലിശ്ശേരിയുടെ സഹോദരനുമായ എം. ബാലാജി ഉൾപ്പെടെ അഞ്ചുപേരാണ് പ്രതികൾ. വിചാരണ കോടതിയുടെ ശിക്ഷാവിധി ജില്ല കോടതി ശരിവെച്ചെങ്കിലും ഹൈകോടതി വെറുതെ വിട്ടു.
പക്ഷേ, സുപ്രീംകോടതി 2017 ഏപ്രിലിൽ ഹാഷിമിനെ ഉൾപ്പെടെ ഏഴുവർഷം തടവിന് ശിക്ഷിച്ചു. ലോക്ഡൗൺ കാലയളവിൽ പരോളിൽ ഇറങ്ങിയ ഹാഷിം റിയാസിെൻറ ബന്ധുക്കൾക്കൊപ്പം ക്ലിഫ് ഹൗസിൽ നടന്ന വിവാഹച്ചടങ്ങിൽ പെങ്കടുക്കുകയും ഗ്രൂപ് ഫോേട്ടാ എടുക്കുകയും ചെയ്തു. ഇനി മൂന്നു വർഷം ശിക്ഷ ബാക്കിയാണ്.
സംഭവം വിവാദമായതോടെ മാധ്യമങ്ങളോട് പ്രതികരിച്ച ഹാഷിം താൻ റിയാസിെൻറ പിതാവിെൻറ സേഹാദരെൻറ മകനാണെന്നും വിവാഹത്തിൽ പെങ്കടുെത്തന്നും സ്ഥിരീകരിച്ചു. പരോൾ മാനദണ്ഡവും കോവിഡ് നിയന്ത്രണവും പാലിച്ചാണ് താൻ വിവാഹത്തിൽ പെങ്കടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.