പശുവിെൻറ പേരിലുള്ള കൊല പറയാനാരുമില്ല
text_fieldsഹരിയാനയിലെ നൂഹ് ജില്ലയിലെ തൗഡു ഗ്രാമത്തിൽവെച്ചാണ് ഖാസിമിനെ കാണുന്നത്. ഗോരക്ഷക ഗുണ്ടകൾ അടിച്ചുകൊന്ന പെഹ്ലുഖാൻ, രക്ബർ ഖാൻ എന്നിവരുടെ കുടുംബത്തിന് വേണ്ടി നീതി ക്കായി മുന്നിൽനിന്ന മേവാത്തിലെ സാമൂഹിക പ്രവർത്തകനാണ് ഖാസിം. പിതാവിെൻറ ചികിത്സക്ക ായി വീട്ടിൽനിന്നും 40 കിലോമീറ്റർ അകെലയുള്ള ആശുപത്രിയിലേക്ക് വന്നതാണ് അദ്ദേഹം.
പറയപ്പെടുന്ന സർക്കാർ ആശുപ്രതികളോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ പ്രദേശത്ത് ഇ ല്ല. വെള്ളം, വൈദ്യുതി എന്നിവ ഗ്രാമീണ മേഖലയിൽ കിട്ടാക്കനിയാണ്. പ്രധാന ജീവിതോപാധി ക്ഷീ രോൽപാദനവും ഡൽഹി- അൽവാർ ദേശീയപാതയിലെ ബിരിയാണി വിൽപനയുമാണ്. എന്നാൽ, ഇവ രണ്ടും ഗേ ാരക്ഷക ഗുണ്ടകൾ ഇല്ലാതാക്കിയെന്ന് ഖാസിം പറഞ്ഞു. പെഹ്ലുഖാനെയും രക്ബർ ഖാനെയും പശുവിെൻറ പേരിൽ അടിച്ചുകൊന്നപ്പോൾ തിരിഞ്ഞു നോക്കാതിരുന്ന നേതാക്കൾ തെരഞ്ഞെടുപ്പ് അടുത്തതോടെ മേവാത്ത് സന്ദർശിക്കുന്നുണ്ട്. എന്നാൽ, അവർ തങ്ങളുടെ ജീവിേതാപാധിയായ പശുവിനെക്കുറിച്ചു മിണ്ടുന്നില്ല. വെള്ളവും വൈദ്യുതിയും അവർ വാഗ്ദാനം ചെയ്യുന്നു.
ആദ്യം ജീവിക്കാൻ അവസരം ലഭിച്ചിട്ടല്ലേ വൈദ്യുതി വേണ്ടതെന്നാണ് ഖാസിം ചോദിക്കുന്നത്. അഞ്ചു ലക്ഷത്തിലേറെ മുസ്ലിം വോട്ടുള്ള മണ്ഡലത്തിൽ ഇക്കുറി കോൺഗ്രസിെൻറ അജയ് സിങ് യാദവിനായിരിക്കും മേവാത്ത് മേഖലയിൽനിന്ന് 90 ശതമാനം വോട്ടും ലഭിക്കുക. കഴിഞ്ഞ തവണ ഇന്ത്യൻ നാഷനൽ ലോക്ദളിെൻറ(െഎ.എൻ.എൽ.ഡി) മുസ്ലിം സ്ഥാനാർഥിക്ക് വോട്ടു ഭിന്നിച്ചതോടെ ബി.ജെ.പിയുടെ ഇന്ദ്രജിത് സിങ് വിജയിച്ചു. മേവാത്ത് മേഖലയിലേക്ക് എം.പി തിരിഞ്ഞുനോക്കിയിട്ടില്ല. െജ.ജെ.പി (ജനനായക് ജനത പാർട്ടി)-ആപ് സഖ്യം മഹ്മൂദ് ഖാനെയും ബി.എസ്.പി റഹീസ് അഹ്മദിനെയുമാണ് സ്ഥാനാർഥിയാക്കിയത്. എന്നാൽ, ഇക്കുറി മേവാത്തിലെ വോട്ട് ഏകീകരിക്കുമെന്ന് ഖാസിം പറയുന്നു. ഇന്ത്യാ വിഭജനകാലത്ത് പാകിസ്താനിലേക്ക് പോകരുതെന്നും ഇവിടെ തങ്ങിയാൽ എല്ലാ സുരക്ഷിതത്വവും നൽകുമെന്നും മഹാത്മാഗാന്ധി നേരിെട്ടത്തി തങ്ങളുടെ പൂർവികരോട് പറഞ്ഞിട്ടുെണ്ടന്ന് നൂഹ് ടൗണിൽവെച്ച് കണ്ട ഇഖ്ബാൽ പറഞ്ഞു.
ഇന്ന് ഞങ്ങൾ അന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പശുവിെൻറ പേരിൽ ഞങ്ങൾ നേരിട്ട ദുരിതം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്നില്ല. നൂഹ്, ഫരീദാബാദ്, പൽവാൽ മേഖലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് പശുക്കളുള്ളത്. ക്ഷീേരാൽപാദനത്തിന് രാജസ്ഥാനിലെ അൽവാറിൽനിന്നാണ് പശുക്കളെ എത്തിച്ചിരുന്നത്. സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണി കാരണം ഇപ്പോൾ കൊണ്ടുവരാനാകുന്നില്ല. അക്രമത്തിനിരയായ നിരവധി പേരാണ് പാതി ജീവനുമായി കഴിയുന്നതെന്നും ഇഖ്ബാൽ പറഞ്ഞു.
ആരവമില്ലാതെ
ഡൽഹി-അൽവാർ യാത്രയിലെ പ്രധാന കാഴ്ചയായിരുന്നു ദേശീയ പാതയിൽ നിരത്തിവെച്ച് വിൽക്കുന്ന ബിരിയാണി. മേവാത്ത് ബിരിയാണി പേരുകേട്ടതാണ്. ഗുഡ്ഗാവിൽനിന്നും സോന, തൗഡു വഴി നൂഹിലേക്കുള്ള യാത്രയിൽ ചിലയിടങ്ങളിൽ മാത്രമാണ് ഇപ്പോൾ ബിരിയാണി വിൽപനയുള്ളത്. ബിരിയാണിയിൽ പശുമാംസം ഉപയോഗിക്കുന്നുണ്ടെന്ന സംഘ്പരിവാർ പരാതിയിൽ മാസങ്ങൾക്കുമുമ്പ് പൊലീസ് വന്ന് ചെമ്പുകൾ അടക്കം എടുത്തുപോയി. ബിരിയാണി പരിശോധന ശക്തമായതോടെ പലരും ഇൗ മേഖല വിടുകയായിരുന്നു. പ്രധാന നഗരമായ ഗുരുഗ്രാമിലടക്കം മണ്ഡലത്തിലെവിടെയും തെരഞ്ഞെടുപ്പിെൻറ ആരവങ്ങളില്ല. ചില ആഡംബര വാഹനങ്ങളിൽ സ്ഥാനാർഥികളുടെ ചിത്രവും ചിഹ്നവും പതിച്ചത് മാത്രം കാണാനാകും.
നൂഹ് നഗരത്തിലുള്ള കോൺഗ്രസ് ജില്ല ഒാഫിസിൽ ചെറിയ പന്തലും കുറച്ചു കൊടിതോരണങ്ങളും തൂക്കിയിട്ടുണ്ട്. സംസ്ഥാന കോൺഗ്രസ് വൈസ് പ്രസിഡൻറും മുൻ മന്ത്രിയുമായ അഫ്താബ് അഹ്മദിെൻറ വീടാണ് തെരഞ്ഞെടുപ്പ് ഒാഫിസ്. എ.െഎ.സി.സി നേതാവ് ഗുലാംനബി ആസാദിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. അനുവദിച്ചു തന്ന രണ്ട് മിനിറ്റിൽ അഫ്താബ് അഹ്മദ് പറഞ്ഞു, വിജയിച്ചാൽ കോൺഗ്രസ് മേവാത്തിൽ വെള്ളവും വെളിച്ചവും ഉറപ്പുവരുത്തും. കർഷർക്കുവേണ്ടി പലതും ചെയ്യും. എന്നാൽ, അദ്ദേഹവും പശുവിെൻറ പേരിൽ നടക്കുന്ന ആൾക്കൂട്ട അക്രമത്തെക്കുറിച്ച് സംസാരിക്കാൻ തയാറായില്ല. സിറ്റിങ് എം.പി ഇന്ദ്രജിത് സിങ് തന്നെയാണ് ഇക്കുറിയും ബി.ജെ.പി സ്ഥാനാർഥി. ഗുരുഗ്രാം അടക്കമുള്ള മേഖലയിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. അതേസമയം, മുസ്ലിം സ്ഥാനാർഥിയെ വെച്ച് 2014ൽ മൂന്ന് ലക്ഷത്തിലേറെ വോട്ടുപിടിച്ച െഎ.എൻ.എൽ.ഡി ഇത്തവണ വീരേന്ദർ റാണെയെയാണ് നിർത്തിയിരിക്കുന്നത്. കുടുംബ കലഹം രൂക്ഷമായതിനെ തുടർന്ന് അജയ് ചൗതാലയുടെ മകൻ ജെ.ജെ.പി രൂപവത്കരിച്ചതോടെ െഎ.എൻ.എൽ.ഡിയുടെ ശക്തി ക്ഷയിച്ചു.
ഹരിയാനയുടെ സാമ്പത്തിക തലസ്ഥാനമായ ഗുരുഗ്രാം മണ്ഡലത്തിലാണ് മേവാത്ത്. രാജ്യത്തെ പ്രാധന ബഹുരാഷ്ട്ര കമ്പനികളുടെയെല്ലാം ഒാഫിസ് സ്ഥിതിചെയ്യുന്നത് ഡൽഹി അതിർത്തിയിലുള്ള ഗുരുഗ്രാമിലാണ്. എന്നാൽ, ഗുരുഗ്രാമിനോട് ചേർന്നുകിടക്കുന്ന മേവാത്തിൽ വികസനങ്ങളൊന്നും എത്തിയിട്ടില്ല. അൽവാർ-പേട്ടാടി, പൽവാൽ -ഗുരുഗ്രാം ദേശീയപാതകൾ പ്രദേശത്തുകൂടി പോവുന്നുെവന്നുമാത്രം. രാജ്യത്തെ ഏറ്റവും പിന്നാക്ക ജില്ലയെന്ന് 2018ലെ നിതി ആയോഗ് റിപ്പോർട്ടിലുള്ള പ്രദേശമാണ് മേവാത്ത് (നൂഹ്). 2011ലെ സെൻസസ് പ്രകാരം 79 ശതമാനവും മുസ്ലിംകളാണ് ഇവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.