ഒമ്പത് എം.പിമാർ; അത് ലീഗിെൻറ സുവർണകാലം
text_fields1. ബി. പോക്കർ 2. ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ 3. ഇബ്രാഹിം സുലൈമാൻ സേട്ട് 4. സ ി.എച്ച്. മുഹമ്മദ് കോയ 5. എസ്.എം. ശരീഫ് 6. ജി.എം. ബനാത്ത് വാല
1. എ.കെ.എ. അബ്ദു സ്സമദ് 2. ഇ. അഹമ്മദ് 3. പ്രഫ. ഖാദർ മൊയ്തീൻ 4. എം. അബ്ദുറഹ്മാൻ 5. ഹമീദലി ശംനാട് 6. ബി.വി. അബ് ദുല്ലക്കോയ
1. എ.കെ. രിഫാഇ 2. കൊരമ്പയിൽ അഹമ്മദ് ഹാജി 3. അബ്ദുസമദ് സമദാനി 4. ഇ.ടി. മുഹ മ്മദ് ബഷീർ 5. പി.കെ. കുഞ്ഞാലിക്കുട്ടി 6. പി.വി. അബ്ദുൽ വഹാബ്
മലപ്പുറം: ഒരു കാലത്ത് ലോക്സ ഭയിൽ നാലും രാജ്യസഭയിൽ അഞ്ചും എം.പിമാരുണ്ടായിരുന്ന പാർട്ടിയായിരുന്നു ഇന്ത്യൻ യൂന ിയൻ മുസ്ലിം ലീഗ്. 1971ലെ തെരഞ്ഞെടുപ്പിലാണ് ലോക്സഭയിലേക്ക് നാല് ലീഗ് എം.പിമാർ ജയി ച്ചുകയറിയത്. കേരളത്തിനും തമിഴ്നാടിനും പുറമേ പശ്ചിമബംഗാളിൽനിന്ന് ലീഗ് അംഗങ ്ങൾ ലോക്സഭ കണ്ടു. 1972 കാലഘട്ടത്തിൽ രാജ്യസഭയിൽ ലീഗിന് അഞ്ച് പ്രതിനിധികളുണ്ടായിരുന്നു.
സ്ഥാപക പ്രസിഡൻറ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ (മഞ്ചേരി), ഇബ്രാഹിം സുലൈമാൻ സേട്ട് (കോഴിക്കോട്), എസ്.എം. ശെരീഫ് (പെരിയകുളം), അബീത്വാലിബ് ചൗധരി (മുർഷിദാബാദ്) എന്നിവരായിരുന്നു ലോക്സഭാംഗങ്ങൾ. രാജ്യസഭയിൽ കേരളത്തിൽനിന്ന് ബി.വി. അബ്ദുല്ലക്കോയ, ഹമീദലി ശംനാട്, തമിഴ്നാട്ടിൽനിന്ന് എ.കെ.എ. അബ്ദുസ്സമദ്, ഖാജാ മുഹിയുദ്ദീൻ, എ.കെ. രിഫാഇ എന്നിവർ ഒരേസമയമുണ്ടായിരുന്നു. തുടർന്ന് ഒരു കാലത്തും ഇത് നിലനിർത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല.
പാർലമെൻറ് നിലവിൽവന്നത് മുതൽ ലോക്സഭയിലും 2010നും 2015നും ഇടയിലുള്ള കാലയവളവ് ഒഴിച്ച് രാജ്യസഭയിലും ലീഗിന് പ്രാതിനിധ്യമുണ്ട്. ബി. പോക്കറാണ് ഒന്നും രണ്ടും ലോക്സഭകളിലെ ലീഗിെൻറ ഏക അംഗം. ലീഗ് അഖിലേന്ത്യ അധ്യക്ഷൻമാരെല്ലാം പാർലമെൻറംഗങ്ങളായിരുന്നിട്ടുണ്ട്. 1952ലെ ആദ്യ രാജ്യസഭയിലേക്ക് ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബ് തെരഞ്ഞെടുക്കപ്പെട്ടത് മദിരാശി നിയമസഭയിൽനിന്ന്. ലീഗിന് മലബാറിൽനിന്ന് ജയിച്ചുപോയ അഞ്ച് നിയമസഭാംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ജയിക്കാൻ 18 പേരുടെ പിന്തുണ വേണം. 13 സ്വതന്ത്ര അംഗങ്ങൾ വോട്ട് ചെയ്താണ് ഖാഇദെ മില്ലത്തിനെ രാജ്യസഭയിലേക്കയച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ലീഗിെൻറ ഏറ്റവും ഉയർന്ന ഭൂരിപക്ഷം 2014ൽ ഇ. അഹമ്മദിലൂടെ മലപ്പുറത്ത് നേടിയ 1,94,739 വോട്ടിേൻറതാണ്. ലീഗ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയത് 1962ൽ കോഴിക്കോട് സീറ്റിൽ. വാശിയേറിയ ത്രികോണ മത്സരത്തിൽ ആയിരത്തിൽതാഴെ വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് അന്ന് സി.എച്ച്. മുഹമ്മദ് കോയ വിജയിച്ചത്. ഏറ്റവും കൂടുതൽ കാലം ലോക്സഭാംഗമായത് ഇബ്രാഹിം സുൈലമാൻ സേട്ട്. കോഴിക്കോട്ടുനിന്ന് രണ്ടു തവണയും മഞ്ചേരിയിൽനിന്ന് നാല് തവണയും പൊന്നാനിയിൽനിന്ന് ഒരു തവണയും അദ്ദേഹം എം.പിയായി. സിറ്റിങ് എം.പിമാരുടെ നിര്യാണത്തെതുടർന്ന് ലീഗ് സ്ഥാനാർഥികൾക്ക് രണ്ട് ഉപതെരഞ്ഞെടുപ്പുകളെ നേരിടേണ്ടിവന്നു. ഇസ്മായിൽ സാഹിബിെൻറ നിര്യാണത്തെതുടർന്ന് 1973ൽ മഞ്ചേരിയിലും ഇ. അഹമ്മദിെൻറ വേർപാടോടെ 2017ൽ മലപ്പുറത്തുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ലീഗ് - പ്രതിനിധികൾ (ലോക്സഭ)
1. ബി. പോക്കർ (1952-മലപ്പുറം, 1957-മഞ്ചേരി)
2. ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ (1962, 1967, 1971-മഞ്ചേരി)
3. സി.എച്ച്. മുഹമ്മദ് കോയ (1962-കോഴിക്കോട്, 1973-മഞ്ചേരി)
4. ഇബ്രാഹിം സുലൈമാൻ സേട്ട് (1967, 1971 കോഴിക്കോട്-1977, 1980, 1984, 1989 മഞ്ചേരി, 1991-പൊന്നാനി)
5. എസ്.എം. ശരീഫ് (1967-രാമനാഥപുരം, 1971-പെരിയകുളം)
6. അബൂതാലിബ് ചൗധരി (1971-മുർഷിദാബാദ്)
7. ജി.എം. ബനാത്ത് വാല (1977, 1980, 1984, 1989, 1996, 1998, 1999-പൊന്നാനി)
8. എ.കെ.എ. അബ്ദുസ്സമദ് (1977-വെല്ലൂർ)
9. ഇ. അഹമ്മദ് (1991, 1996, 1998, 1999 മഞ്ചേരി, 2004 പൊന്നാനി, 2009, 2014 മലപ്പുറം)
10. പ്രഫ. ഖാദർ മൊയ്തീൻ (2004 വെല്ലൂർ)
11. എം. അബ്ദുറഹ്മാൻ (2009 വെല്ലൂർ)
12. ഇ.ടി. മുഹമ്മദ് ബഷീർ (2009, 2014 പൊന്നാനി)
13. പി.കെ. കുഞ്ഞാലിക്കുട്ടി (2017 മലപ്പുറം)
രാജ്യസഭ
1. ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ (1952-1958) തമിഴ്നാട്
2. ഇബ്രാഹീം സുലൈമാൻ സേട്ട് (1960-1966) കേരളം
3. എ.കെ.എം. അബ്ദുസ്സമദ് (1964-1976) തമിഴ്നാട്
4. ബി.വി. അബ്ദുല്ലക്കോയ (1967-1998) കേരളം
5. എസ്.എ. ഖാജ മുഹിയുദ്ദീൻ (1968-1980) തമിഴ്നാട്
6. ഹമീദലി ശംനാട് (1970-1979) കേരളം
7. എ.കെ. രിഫാഇ (1972-1978) തമിഴ്നാട്
8. കൊരമ്പയിൽ അഹമ്മദ് ഹാജി (1998-2003)
9. എം.പി. അബ്ദുസ്സമദ് സമദാനി (1994-2006) കേരളം
10.പി.വി. അബ്ദുൽ വഹാബ് (2004-2010-2015- തുടരുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.