കാന്തപുരം വിഭാഗവുമായി മുസ് ലിം ലീഗ് വീണ്ടും അടുക്കുന്നു
text_fields
മലപ്പുറം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് അവരുമായുള്ള ബന്ധം വിച്ഛേദിച്ച മുസ്ലിം ലീഗ് വീണ്ടും കാന്തപുരം വിഭാഗവുമായി അടുക്കുന്നു. ഏക സിവില്‍കോഡ് വിഷയത്തില്‍ ഒക്ടോബര്‍ 29ന് കോഴിക്കോട്ട് നടക്കുന്ന മുസ്ലിം സംഘടനകളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ലീഗ് നേതൃത്വം കാന്തപുരം വിഭാഗത്തെയും ക്ഷണിച്ചു.
കൂട്ടായ്മയോട് അനുകൂലമായി പ്രതികരിച്ച സുന്നി നേതൃത്വം പാണക്കാട് ഹൈദരലി തങ്ങളുടെ രേഖാമൂലമുള്ള ക്ഷണക്കത്ത് ആവശ്യപ്പെട്ടു. കത്ത് ഉടനെ നല്‍കാമെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ജോര്‍ദാനിലുള്ള കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ദുബൈയില്‍ എത്തിയാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കാന്തപുരം വിഭാഗത്തിലെ പ്രമുഖ നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. കോഴിക്കോട് പരിപാടി കഴിഞ്ഞേ കാന്തപുരം നാട്ടിലത്തെൂ. ലീഗ് വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന് മറ്റു തടസ്സങ്ങളില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീനെ പരാജയപ്പെടുത്താന്‍ കാന്തപുരം പരസ്യാഹ്വാനം നടത്തിയത് ലീഗിന്‍െറ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ലീഗ് നേതാക്കളും പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലും പൊതുയോഗങ്ങളിലും ശക്തമായ വിമര്‍ശമാണ് നടത്തിയത്. ലീഗ് ജന. സെക്രട്ടറി കെ.പി.എ. മജീദ് പാര്‍ട്ടി മുഖപത്രത്തില്‍ കാന്തപുരത്തിന്‍െറ സംഘ്പരിവാര്‍ ബന്ധം തുറന്നുകാട്ടി ലേഖനമെഴുതി. കാന്തപുരവുമായി ഒരുബന്ധവും വേണ്ടതില്ളെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, അണികളുടെ വികാരത്തോടൊപ്പം നില്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അന്നത്തെ എതിര്‍പ്പുകളെന്നാണ് ലീഗ് നേതൃത്വം ഇപ്പോള്‍ വിശദീകരിക്കുന്നത്. ഏക സിവില്‍കോഡ് പോലുള്ള വിഷയങ്ങളില്‍ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് ഇത്തരം അഭിപ്രായ ഭിന്നതകള്‍ വിഘാതമാകുന്നില്ളെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ സാഹചര്യത്തില്‍ ലീഗിന്‍െറ മുന്‍ നിലപാടുകള്‍ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ടതില്ളെന്ന വിലയിരുത്തലാണ് കാന്തപുരം വിഭാഗത്തിനുമുള്ളത്.
അതേസമയം, ഏക സിവില്‍കോഡ് വിഷയത്തിലുള്ള കൂട്ടായ്മയില്‍ കാന്തപുരം വിഭാഗം പങ്കെടുക്കുന്നതിനെ കൗതുകപൂര്‍വമാണ് സമസ്ത ഇ.കെ വിഭാഗം വീക്ഷിക്കുന്നത്. മുമ്പ് ശരീഅത്ത് വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് സമസ്തയില്‍ പിളര്‍പ്പുണ്ടായതും കാന്തപുരം വിഭാഗം വേറിട്ടുപോയതും. ഇപ്പോള്‍ ഇതേവിഷയത്തില്‍ മുസ്ലിം സംഘടനകള്‍ വീണ്ടും ഒത്തുചേരുമ്പോള്‍ കാന്തപുരത്തിന്‍െറ നിലപാട് എന്താകുമെന്നാണ് സമസ്ത ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.