രണ്ടുവട്ടം പേര് വന്നു, മൂന്നാംവട്ടം സ്ഥാനാർഥി
text_fieldsകാസർകോട്: ലീഗ് രാഷ്ട്രീയത്തിൽ ഒറ്റയാനായി നിലകൊണ്ട െചർക്കളം അബ്ദുല്ലക്കു ശേഷം മഞ്ചേശ്വരം മണ്ഡലത്തിലേക്ക് ആര് എന്ന ചോദ്യത്തിന് അന്ന് വീണ ഉത്തരം എം.സി. ഖമറ ുദ്ദീനായിരുന്നു. 1987 മുതൽ 2006വരെ നാലുതവണ ചെർക്കളം മഞ്ചേശ്വരത്തിെൻറ എം.എൽ.എയായിരുന ്നു. 2006ൽ സി.എച്ച്. കുഞ്ഞമ്പുവിനോട് പരാജയപ്പെട്ട ചെർക്കളം പാർലമെൻററി രാഷ്ട്രീയത ്തിൽനിന്ന് പിന്മാറി. അടുത്ത ഉൗഴക്കാരനായി ഖമറുദ്ദീെൻറ പേരുയർന്നു. ഖമറുദ്ദീൻ ആവേശംകൊണ്ടില്ല. എന്നാൽ, പൊടുന്നെന വ്യവസായപ്രമുഖനായ പി.ബി. അബ്ദുറസാഖിലേക്ക് കാര്യങ്ങൾ കടന്നുപോയി.
2011ലും 2016ലും റസാഖ് മഞ്ചേശ്വരം എം.എൽ.എയായി. 2019ലെ ഉപതെരഞ്ഞെടുപ്പാകുേമ്പാഴേക്കും പാർട്ടിയിൽ പ്രാദേശികവാദവുമായി ഖമറുദ്ദീെൻറ മുന്നിൽ കടമ്പകളുയർന്നു.
എന്നാൽ, സർ സയ്യിദിൽ സീനിയറായി പഠിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പവും മറ്റു നേതാക്കളുമായുള്ള നല്ലബന്ധവും ഖമറുദ്ദീന് തുണയായി. ബിരുദധാരിയും ഗായകനുമായ ഖമറുദ്ദീന് പാർട്ടിക്കുപുറത്തുള്ള സ്നേഹബന്ധങ്ങളും കരുത്താകുമെന്ന് ലീഗ് നേതൃത്വം കരുതുന്നു.
മഞ്ചേശ്വരം: ലീഗ് വിമതൻ പത്രിക നല്കി
കാസർകോട്: മഞ്ചേശ്വരം നിയമസഭ ഉപതെരഞ്ഞെടുപ്പിലേക്ക് മുസ്ലിംലീഗ് വിമതൻ പത്രിക നൽകി. കുമ്പള നാരായണമംഗലത്തെ ഇര്‍ഷാദ് മന്‍സിലിലെ കെ. അബ്ദുല്ല എന്ന കണ്ണൂർ അബ്ദുല്ലയാണ് പത്രിക സമര്‍പ്പിച്ചത്. 59 വയസ്സുകാരനായ ഇദ്ദേഹം സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ലീഗിെൻറ അധ്യാപക സംഘടനയുടെ മുൻ ഭാരവാഹിയാണ്. വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്) എന്‍. പ്രേമചന്ദ്രന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞദിവസം തമിഴ്നാട് സേലം സ്വദേശി ഡോ. കെ. പത്മരാജന് പത്രിക സമര്‍പ്പിച്ചിരുന്നു. ഇതോടെ രണ്ടുപേര്‍ ഉപതെരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.