നേതാക്കളുടെ കൂടിക്കാഴ്ച: ലീഗിനെ പ്രതിരോധത്തിലാക്കി എസ്.ഡി.പി.ഐ
text_fieldsകോഴിക്കോട്: കൂടിക്കാഴ്ചയുടെ പേരിൽ മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി എസ്.ഡി. പി.െഎ. ലോക്സഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിലാണ് മുസ്ലിം ലീഗ് ദേശീയ നേതാക്ക ളും എം.പിമാരുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും എസ്.ഡി.പി.െഎ പ്രസിഡ ൻറ് മജീദ് ഫൈസി, മുൻ പ്രസിഡൻറ് നാസിറുദ്ദീൻ എളമരം എന്നിവരുമായി ചർച്ച നടത്തിയത ്. ഇതിനെ രാഷ്ട്രീയ നേട്ടത്തിന് അവർ ഉപയോഗപ്പെടുത്തുന്നതാണ് ലീഗിനെ കടുത്ത പ്രതി രോധത്തിലാക്കിയത്.
ലീഗിെൻറ യുവനേതാക്കളും പ്രഭാഷകരുമായ കെ.എം. ഷാജിയും പി.കെ. ഫി റോസുമൊക്കെ തീവ്രവാദത്തിെൻറ മുസ്ലിം പതിപ്പായി എസ്.ഡി.പി.െഎയെയും പോപുലർ ഫ്രണ്ടിനെയും അവതരിപ്പിച്ച് നാടുനീളെ പ്രസംഗിച്ച് നടക്കുേമ്പാൾ, പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഇവരുമായി രാഷ്ട്രീയ ചർച്ച നടത്തിയത് സംഘടനയെ തീർത്തും െവട്ടിലാക്കി.
അതേസമയം, തങ്ങളുമായി രാഷ്ട്രീയ ചർച്ചക്ക് ലീഗ് നേതൃത്വം മുന്നോട്ടുവന്നത് വലിയ അംഗീകാരമായാണ് എസ്.ഡി.പി.െഎ വിലയിരുത്തുന്നത്. മുസ്ലിം സമുദായത്തിലെ മുഖ്യധാര മത-രാഷ്ട്രീയ സംഘടനകളെല്ലാം എസ്.ഡി.പി.െഎയുമായി പാലിച്ചുവന്ന അകലം ഇല്ലാതാക്കാനും ലീഗ് നേതൃത്വത്തിെൻറ നടപടിയിലൂടെ സാധിക്കുമെന്ന് ഇവർ കണക്കുകൂട്ടുന്നു.
എസ്.ഡി.പി.െഎ നേതാക്കളുമായുള്ള ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച സമസ്ത നേതൃത്വത്തെയും പ്രകോപിപ്പിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തിലെ ഏറ്റവും പ്രബല വിഭാഗമായ സമസ്ത കേരള ജംഇയ്യതുൽ ഉലമ എസ്.ഡി.പി.െഎക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നവരാണ്. സമസ്തയുമായി കൂടുതൽ അടുക്കാൻ ഇടതു ചേരി പല ശ്രമങ്ങളും നടത്തിവരുകയാണ്.
ഇതിെൻറ ഭാഗമായി മുഖ്യമന്ത്രിയുടെ ദൂതുമായി മന്ത്രി കെ.ടി. ജലീൽ കഴിഞ്ഞയാഴ്ച സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് ദീർഘനേരം സംഭാഷണം നടത്തിയിരുന്നു.
സമസ്തക്ക് പ്രശ്നമുണ്ടാക്കുന്ന ഒരു നടപടിയും സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് ഉറപ്പുനൽകിയും മുഖ്യമന്ത്രിയുടെ സ്നേഹാന്വേഷണങ്ങൾ കൈമാറിയുമാണ് ജലീൽ ജിഫ്രി തങ്ങളോട് യാത്ര പറഞ്ഞത്.
ജാഗ്രതക്കുറവ് ഉണ്ടായെന്ന് ലീഗിൽ വിമർശനം
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനം അവലോകനം ചെയ്യാൻ ചേർന്ന മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇ.ടി. മുഹമ്മദ് ബഷീറിനും വിമർശനം. എസ്.ഡി.പി.െഎ നേതാക്കളുമായുള്ള ചർച്ചയുമായി ബന്ധപ്പെട്ട് ഇരുവർക്കും ജാഗ്രതക്കുറവുണ്ടായതായി ഒരു എം.എൽ.എ തുറന്നടിച്ചു.
തീവ്രവാദത്തിനെതിരെ പാർട്ടി ശക്തമായ നിലപാട് എടുത്തുവരുേമ്പാൾ ഇതിന് വിരുദ്ധമായ സമീപനം ഉണ്ടാകാൻ പാടില്ലായിരുന്നു. അണികൾക്കിടയിൽ ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കി. ആസന്നമായ തെരഞ്ഞെടുപ്പിൽ എതിരാളികൾക്ക് പാർട്ടിയെ ആക്രമിക്കാൻ അവസരം നൽകിയെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച യാദൃശ്ചികമാണെന്ന നിലപാട് യോഗത്തിലും കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.