സോളാർ റിേപ്പാർട്ടിന് വിശ്വാസ്യതയില്ല; യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും –ലീഗ്
text_fieldsമലപ്പുറം: സോളാർ കമീഷൻ റിേപ്പാർട്ടിന് ഒരുവിധ വിശ്വാസ്യതയുമില്ലെന്നും ഇതിനെതിരെ കാമ്പയിൻ ശക്തമാക്കുമെന്നും മുസ്ലിം ലീഗ്. േസാളാർ റിപ്പോർട്ടിനെ മറയാക്കി ഉമ്മൻ ചാണ്ടിയെ എൽ.ഡി.എഫ് ക്രൂശിക്കുകയാണെന്നും യു.ഡി.എഫ് ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിനുശേഷം ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കമീഷൻ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണ്. ഒരു കത്തും ഏതാനും കോമയും കുറച്ചു േഫാൺ സന്ദേശങ്ങളും മാത്രമാണ് റിപ്പോർട്ടിലുള്ളത്. സോളാറുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ നിരവധി കത്തുകളുണ്ട്. ഇതിൽ ഏതു കത്താണ് റിപ്പോർട്ടിന് അടിസ്ഥാനമെന്ന് വിശദീകരിച്ചിട്ടില്ല. മൊഴികളും പരസ്പരവിരുദ്ധമാണ്. ഇതുവെച്ച് ഉമ്മൻ ചാണ്ടിയെേപ്പാലുള്ള ഒരാളെയും പ്രമുഖ രാഷ്ട്രീയ നേതാക്കളേയും ആക്രമിക്കുന്നത് ശരിയല്ല. ഉമ്മൻ ചാണ്ടിയുടെ മുൻകാല ജീവിതത്തിലൊന്നും അത്തരം അനുഭവങ്ങളില്ല.
ധാർമിക ബലക്ഷയത്തിെൻറ പ്രശ്നം ഇതിലില്ല. ഉമ്മൻ ചാണ്ടി ഉണ്ടെന്നും ഇല്ലെന്നുമുള്ള പല കത്തുകളുമുണ്ടായിരുന്നു. ഇെതാന്നും പരിശോധിച്ചിട്ടില്ല. ഒരു കത്ത് മാത്രം വേദവാക്യമായെടുത്താണ് കമീഷൻ നിഗമനങ്ങൾ. ഇത്ര വിശ്വാസ്യതയില്ലാത്ത റിപ്പോർട്ട് വെച്ച് ഇടതുപക്ഷം ഇത്ര മോശമായി ഉപയോഗിക്കാൻ പാടില്ലായിരുന്നു.
സോളാർ ഇടപാടിൽ അഴിമതിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും വിശദാംശം റിപ്പോർട്ടിലില്ല. ഇനി വീണ്ടും അന്വേഷണം വേണമെങ്കിൽ നടത്തെട്ട. കമീഷനെ വെക്കുേമ്പാൾ കൂടുതൽ കൂടിയാലോചന വേണ്ടിയിരുന്നു. സോളാർ റിപ്പോർട്ട് യു.ഡി.എഫിെൻറ കെട്ടുറപ്പിനെ ഒരുനിലക്കും ബാധിച്ചിട്ടില്ലെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. പടയൊരുക്കം ജാഥയിലെ വൻ പങ്കാളിത്തം ഇതാണ് തെളിയിക്കുന്നത്. സംസ്ഥാനത്ത് യു.ഡി.എഫിന് ബി.ജെ.പി ഭീഷണിയാവില്ലെന്ന് വ്യക്തമായി.
മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വോട്ടുകൾ കുറഞ്ഞു. ബി.ഡി.ജെ.എസ് അകന്നു. കേരളത്തിൽ കാവി മുന്നേറ്റം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മാത്രമുണ്ടായ പ്രതിഭാസമായിരുന്നു. യു.ഡി.എഫ് തിരിച്ചുവരുന്നത് തടയാനാണ് പുതിയ വിവാദം. ദേശീയതലത്തിൽ വർഗീയ ശക്തികളെ തടയാൻ യു.പി.എക്കും കോൺഗ്രസിനും മാത്രമേ കഴിയൂ.
ന്യൂനപക്ഷ സംരക്ഷകരെന്ന എൽ.ഡി.എഫ് പ്രചാരണം വിലപ്പോവില്ലെന്നും ലീഗ് നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, അബ്ദുസ്സമദ് സമദാനി എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.