ദലിത്-മുസ്ലിം െഎക്യം: തെലങ്കാനയിൽ ഉവൈസിക്ക് പ്രസക്തിയേറുന്നു
text_fieldsഹൈദരാബാദ്: മഹാരാഷ്ട്രയെ പിന്തുടർന്ന് തെലങ്കാനയിലും മുസ്ലിം-ദലിത് െഎക്യം യാഥാർഥ്യമായതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ അസദുദ്ദീൻ ഉവൈസിക്കും അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള ഒാൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും പ്രാധാന്യമേറുന്നു.
ദലിത് നേതാവ് പ്രകാശ് അംബേദ്കറിനൊപ്പം ചേർന്ന് ഉവൈസി നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ സംസ്ഥാനത്തുടനീളം ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 12.5 ശതമാനം മുസ്ലിം ജനവിഭാഗത്തോടൊപ്പം ഇതര പിന്നാക്ക-ദലിത് സമുദായങ്ങൾകൂടി ഒരുമിച്ച് നീങ്ങിയാൽ സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റങ്ങൾ വരുത്താനാവുമെന്നാണ് സൂചന.
തെലങ്കാനയിലെ 119 മണ്ഡലങ്ങളിൽ 50 എണ്ണത്തിലും മുസ്ലിം വോട്ടുകൾക്ക് നിർണായക സ്വാധീനമുണ്ട്. സമൂഹത്തിലെ പീഡിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും കൂട്ടായ്മയാണ് ഇപ്പോൾ യാഥാർഥ്യമായതെന്ന് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡൻറും ലോക്സഭാംഗവുമായ അസദുദ്ദീൻ ഉവൈസി പറഞ്ഞു.
ദലിത് നേതാവ് പ്രകാശ് അംബേദ്കർ ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ചെറുമകൻ മാത്രമല്ല നമ്മുടെ മൂത്ത സഹോദരൻ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശ് അംബേദ്കറെ അടുത്ത േലാക്സഭ തെരഞ്ഞെടുപ്പിൽ പാർലമെൻറിൽ എത്തിക്കേണ്ടത് നമ്മുടെ കടമയാണ്. ഏതെങ്കിലും സംഘി സംഘടനകളല്ല നമുക്ക് ഭരണഘടന നൽകിയത്. ‘ജയ് മിം ജയ് ഭീം’ മുദ്രാവാക്യം വിളികൾക്കിടയിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.