മുത്തലാഖ് ബിൽ: കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാപക അമർഷം
text_fieldsകോഴിക്കോട്: ലോക്സഭയിൽ മുത്തലാഖ് ബില്ലിെൻറ നിർണായക ചർച്ചയിലും േവാെട്ട ടുപ്പിലും പെങ്കടുക്കാതിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നടപടിയിൽ മുസ്ലിം സമുദാ യത്തിൽ അമർഷം പുകയുന്നു. ന്യൂനപക്ഷ പ്രശ്നങ്ങളിൽ മുസ്ലിംലീഗിെൻറ പുതിയ ദേശീയ നേതൃത്വം പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്ന ആക്ഷേപം സാധൂകരി ക്കുന്നതായി ഇൗ നടപടിയെന്നാണ് വിമർശനം. വിഷയത്തിൽ കൃത്യമായ മറുപടി പറയാതെ ലീഗ് നേതാക്കൾ ഒഴിഞ്ഞുമാറുേമ്പാൾ, ഇതര സംഘടന നേതാക്കൾ നടപടിക്കെതിരെ കടുത്ത പ്രതിഷേധ വുമായി രംഗത്തുണ്ട്. സമസ്ത കേരള ജംഇയ്യതുൽ ഉലമ, എം.ഇ.എസ്, െഎ.എൻ.എൽ, വെൽഫെയർ പാർട്ടി, സോളിഡാരിറ്റി തുടങ്ങിയവ കടുത്ത പ്രതിഷേധമറിയിച്ചു.
സുഹൃത്തിെൻറ മകളുടെ വിവാഹ സൽക്കാരത്തിൽ പെങ്കടുത്തതിനാലാണ് കുഞ്ഞാലിക്കുട്ടി സഭയിലെത്താതിരുന്നത്. അതേസമയം, മകളുടെ വിവാഹാഘോഷംപോലും വകവെക്കാതെ എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസി സഭയിലെത്തി സജീവമായി ചർച്ചയിൽ പെങ്കടുത്ത് ബില്ലിനെതിരെ വോട്ട് ചെയ്തു. ബില്ലിന്മേൽ ചർച്ച നടന്ന വ്യാഴാഴ്ച കോൺഗ്രസും ബി.ജെ.പിയും തങ്ങളുടെ അംഗങ്ങൾ നിർബന്ധമായും ഹാജരാവണമെന്ന് വിപ്പ് നൽകിയിരുന്നു.
എന്നാൽ, മുസ്ലിം സമുദായത്തെ ബാധിക്കുന്ന സുപ്രധാന വിഷയം ചർച്ചക്കെടുക്കുന്ന വേളയിൽ സ്വീകരിക്കേണ്ട നിലപാടിൽപോലും ലീഗ് തീരുമാനം എടുത്തിരുന്നില്ല. പാർട്ടി വേദികളിലൊരിടത്തും ഇതുമായി ബന്ധപ്പെട്ട് ചർച്ചയോ നയരൂപവത്കരണമോ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഇ.ടി. മുഹമ്മദ് ബഷീറും നിയമസഭ കക്ഷി നേതാവ് എം.കെ. മുനീറും ഇതുസംബന്ധിച്ച് വ്യത്യസ്തമായാണ് പ്രതികരിച്ചത്.
നേരേത്ത, മുംബൈയിൽനിന്ന് വിമാനം വൈകിയ കാരണം പറഞ്ഞ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ വോട്ട് െചയ്യാൻ എത്താതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമായിരുന്നു. മുസ്ലിം സമുദായത്തിലെ പുരുഷന്മാരെ ക്രിമിനലുകളാക്കി ജയിലിലടക്കാൻ അവസരമുണ്ടാക്കുന്ന മുത്തലാഖ് ബില്ലിെൻറ വോെട്ടടുപ്പ് വളരെ ലാഘവത്തോടെയാണ് ലീഗ് നേതൃത്വം കൈകാര്യം ചെയ്തത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേതുപോലെ ഇക്കാര്യത്തിലും കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഒരുനിലക്കും ന്യായീകരിക്കാനാവില്ലെന്ന് എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു.
നിർണായക സമയത്ത് സഭയിലെത്താത്തത് ഏതു നേതാവായാലും അക്ഷന്തവ്യമായ അബദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഒാണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. മുത്തലാഖ് പ്രശ്നത്തിൽ സമസ്ത കോഴിക്കോട്ട് നടത്തിയ ശരീഅത്ത് സമ്മേളനത്തിൽ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണ വിഷയങ്ങളിൽ ലീഗ് ഗൗരവ നിലപാടെടുക്കാത്തതിനെ കുഞ്ഞാലിക്കുട്ടിയെ വേദിയിൽ ഇരുത്തി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. മുൻഗാമികളായ സുലൈമാൻ സേട്ടും ബനാത്ത് വാലയും യഥാസമയം പാർലമെൻറിൽ ശബ്ദിച്ചതിെൻറ ഗുണങ്ങൾ നമ്മൾ ആസ്വദിച്ചിട്ടുണ്ട്.
ഇവരെപ്പോെല ശബ്ദിക്കാൻ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ളവർ സന്നദ്ധരാവണം. അതിനുവേണ്ടിയുള്ള ഡോസ് മാത്രമാണ് ഇപ്പോൾ നൽകുന്നത്. ഇതിനെക്കാൾ വലുത് ഇനി വരാൻപോകുന്നതേ ഉള്ളൂവെന്നാണ് ഒക്ടോബർ 13ന് കോഴിേക്കാട്ട് നടന്ന സമ്മേളനത്തിൽ ജിഫ്രി തങ്ങൾ വ്യക്തമാക്കിയത്. എന്നാൽ, സമസ്ത അധ്യക്ഷെൻറ താക്കീതും മുന്നറിയിപ്പുമൊന്നും ലീഗ് നേതൃത്വത്തിെൻറ കണ്ണു തുറപ്പിച്ചിട്ടില്ലെന്ന് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.