മോദി സർക്കാറിേൻറത് ഫാഷിസ്റ്റ് സ്വഭാവമല്ലെന്ന് ആവർത്തിച്ച് കാരാട്ട്
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് ഫാഷിസ്റ്റ് സ്വഭാവമല്ലെന്ന നിലപാട് ആവർത്തിച്ച് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ബി.ജെ.പിക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഉൾപ്പെടുന്ന മുന്നണിയുടെ ഭാഗമാവാൻ സി.പി.എം ഇല്ലെന്നും അദ്ദേഹം ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘മോദി സർക്കാറിെൻറ സ്വഭാവം സംബന്ധിച്ച് താൻ പറഞ്ഞതല്ല മാധ്യമങ്ങളിൽ വന്നത്. മോദി സർക്കാറിെൻറ വരവ് വളർന്നുവരുന്ന േസ്വച്ഛാധിപത്യത്തിെൻറ മുന്നടയാളം ആണെന്നാണ് 2015ലെ സി.പി.എം പാർട്ടി കോൺഗ്രസ് മുന്നറിയിപ്പ് നൽകിയത്. ഇപ്പോൾ േസ്വച്ഛാധിപത്യ- വർഗീയ ഭരണകൂടത്തെയാണ് നാം നേരിടുന്നതെന്ന് മൂന്നരവർഷത്തിന് ശേഷം പറയാൻ കഴിയും. ബി.ജെ.പി സർക്കാറിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആയതിനാൽ ഫാഷിസ്റ്റ് സ്വഭാവത്തോടെയുള്ള നിരവധി ആക്രമണങ്ങൾ അരങ്ങേറുമെന്ന് ഉറപ്പാണ്. അന്താരാഷ്ട്ര സാഹചര്യം പരിശോധിച്ചാൽതന്നെ അവിടങ്ങളിൽ ‘ശക്തരായ ആളുകൾ’ ഭരിക്കുന്ന നിരവധി വലതുപക്ഷ േസ്വച്ഛാധിപത്യ സർക്കാറുകൾ ഉള്ളതായി കാണാം. ഇതിനെ ഫാഷിസം എന്ന് പറയാനാവില്ല. അതേസമയംതന്നെ ‘അന്യരെ’ ലക്ഷ്യംവെക്കുക, തീവ്ര ദേശീയതാവാദം എന്നീ േസ്വച്ഛാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്നുമുണ്ട്’’ -അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യത്തിൽ സി.പി.എമ്മിന് പങ്കാളിയാവാൻ കഴിയില്ല. വർഗീയ ശക്തികൾക്കെതിരായ എതിർപ്പിനൊപ്പം പ്രധാനമാണ് തങ്ങൾക്ക് നവ ഉദാരീകരണത്തിനെതിരായ പോരാട്ടവും. നവ ഉദാരീകരണ നയങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന കോൺഗ്രസുമായി സഖ്യത്തിൽ ഭാഗഭാക്കാകാനാവില്ല. ചില പ്രത്യേക വിഷയങ്ങളിൽ മതേതര പാർട്ടികളുമായി പാർലമെൻറിന് അകത്തും പുറത്തും സഹകരണമെന്നതാവും സാധ്യമാവുക. വർഗീയതക്കെതിരായ വിശാല വേദിക്കായി വലിയ െഎക്യം ഉണ്ടാക്കുകയും ആവാം. ബി.ജെ.പിയെ പരാജയപ്പെടുത്താൻ വെറും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾകൊണ്ട് കഴിയില്ല. പാർലമെേൻറതിര സമരങ്ങളും പ്രസ്ഥാനങ്ങളുമാവും അതിൽ നിർണായകമാവുക. മോദി സർക്കാറിനും നയങ്ങൾക്കും എതിരെ എതിർപ്പും സമരങ്ങളും വളർന്നു വരുകയാണ്. ഇതിനെ വിശാലമായി വളർത്തിയെടുക്കുക എന്നതിലായിരിക്കണം നമ്മുടെ പ്രധാന ശ്രമം. ഇത്തരം ജനകീയ സമരങ്ങളിലൂടെ മാത്രമേ ബി.ജെ.പിയെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും കഴിയൂവെന്നും കാരാട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.