എൻ.സി.പിയിൽ വീണ്ടും കലാപം
text_fieldsകൊച്ചി: കേരള കോൺഗ്രസുമായുള്ള ലയനനീക്കത്തിെൻറ േപരിൽ തർക്കം രൂക്ഷമായ എൻ.സി.പി യിൽ പ്രസിഡൻറിെൻറ താൽക്കാലിക ചുമതലയെ ചൊല്ലി വീണ്ടും കലാപം. പ്രസിഡൻറ് തോമസ് ച ാണ്ടി എം.എൽ.എ യുടെ അഭാവത്തിൽ വൈസ് പ്രസിഡൻറിന് പകരം ദേശീയ ജനറൽ സെക്രട്ടറി പീതാംബ രൻ മാസ്റ്റർക്ക് ചുമതല നൽകിയതാണ് പ്രബല വിഭാഗത്തിെൻറ ശക്തമായ എതിർപ്പിന് ഇടയാക്കിയത്. ഡൽഹിയിൽനിന്ന് ദേശീയ അധ്യക്ഷൻ ശരത് പവാറിെൻറ കത്ത് ബുധനാഴ്ചയാണ് തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്ത് ലഭിച്ചത്. തൊട്ടു പിന്നാലെ 16ൽ രണ്ട് ഒഴികെ ഭാരവാഹികളെല്ലാം തീരുമാനത്തിലെ അസംതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാനുള്ള തയാറെടുപ്പിലാണ്.
കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടി ചികിത്സാർഥം അമേരിക്കയിലേക്ക് േപായത്. ഫെബ്രുവരി 20 ന് മടങ്ങിയെത്തുമെന്നാണ് പറയുന്നതെങ്കിലും നീണ്ടേക്കാം. പ്രസിഡൻറിെൻറ അഭാവത്തിൽ ഏക വൈസ് പ്രസിഡൻറായ പി.കെ. രാജൻ മാസ്റ്റർക്കാണ് ചുമതല ലഭിക്കേണ്ടത്. എന്നാൽ, ദേശീയ അധ്യക്ഷനുമായുള്ള അടുപ്പം ഉപേയാഗിച്ച് പീതാംബരൻ ചുമതല ചോദിച്ച് വാങ്ങുകയായിരുന്നുവെന്നും ഇത് ലയനത്തെ എതിർത്തവർക്കെതിരെ പ്രതികാര നടപടി ലക്ഷ്യമിട്ടാണെന്നുമാണ് എതിർക്കുന്നവർ പറയുന്നത്.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പീതാംബരൻ മാസ്റ്റർ പ്രസിഡൻറാകാൻ ശ്രമിച്ചതാണ്. അന്ന് തോമസ് ചാണ്ടിയെ അനുകൂലിക്കുന്നവരും ശശീന്ദ്രൻ പക്ഷക്കാരും ചേർന്ന് അത് പരാജയപ്പെടുത്തി. പ്രതികാര നടപടിക്ക് ഇരയായി എറണാകുളം ജില്ല പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ട ടി.പി.അബ്ദുൽ അസീസിന് ഇതുവരെ മറ്റൊരു സ്ഥാനവും നൽകിയിട്ടില്ല. അസീസിനെ നീക്കി ഒരു മാസേത്തക്കാണ് വി.ജി. രവീന്ദ്രന് ചുമതല നൽകിയത്. എന്നാൽ, രണ്ടുമാസമായിട്ടും ഇദ്ദേഹം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.