ലയനത്തിന് കളമൊരുങ്ങി
text_fieldsതിരുവനന്തപുരം: ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്(ബി)യുമായുള്ള ലയനത്തിന് എൻ.സി.പി േദശീയ നേതൃത്വത്തിെൻറ പച്ചക്കൊടി. മുംബൈയിൽ നടന്ന ചർച്ചയിൽ കേരളത്തിെൻറ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പേട്ടലാണ് അംഗീകാരം അറിയിച്ചത്. ഇരുപാർട്ടികളിലെയും കൂടിയാലോചനക്ക് ശേഷം ലയന ചർച്ച ആരംഭിക്കാനാണ് നീക്കം.
ലയന ചർച്ചയുടെ തുടർനടപടിക്ക് ടി.പി. പീതാബരൻ, തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രൻ എന്നിവരടങ്ങിയ കോർ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ലയനത്തിന് കേരള കോൺഗ്രസ് ബി താൽപര്യം പ്രകടിപ്പിച്ചതിനോട് അനുകൂല നിലപാടാണ് ദേശീയനേതൃത്വത്തിനെന്ന് പ്രഫുൽ പേട്ടൽ സംസ്ഥാന നേതാക്കളെ അറിയിച്ചു.
സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി, ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ, മന്ത്രി എ.കെ. ശശീന്ദ്രൻ, സലീം പി. മാത്യു, ജയൻ പുത്തൻപുരയ്ക്കൽ, എൻ.എ. മുഹമ്മദ് കുട്ടി, മാണി സി. കാപ്പൻ എന്നിവരെയാണ് ചർച്ചക്കായി വിളിച്ചുവരുത്തിയത്.
ചർച്ചക്ക് പോകുംമുമ്പ് ടി.പി. പീതാംബരൻ കൊട്ടാരക്കരയിലെ വീട്ടിലെത്തി ആർ. ബാലകൃഷ്ണപിള്ളയെ കണ്ടിരുന്നു. ലയനനീക്കത്തെ കുറിച്ച് പരസ്യമായി ‘അജ്ഞത’യാണ് കേരള കോൺഗ്രസ് ബി നേതൃത്വം പ്രകടിപ്പിക്കുന്നതെങ്കിലും ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പാർട്ടിയും തുടർനടപടിയിലേക്ക് നീങ്ങുകയാണ്. നവംബർ എട്ടിന് കോഴിക്കോട് കെ.പി. കേശവേമനോൻ ഹാളിൽ നടക്കുന്ന മലബാർ മേഖല സമ്മേളനശേഷം എൻ.സി.പി നിലപാടും ലയനനീക്കവും സംബന്ധിച്ച് മുതിർന്ന നേതാക്കൾ ചർച്ചനടത്താനാണ് ധാരണ.
രണ്ട് എം.എൽ.എമാരാണ് എൻ.സി.പിക്കുള്ളത്. കേരള കോൺഗ്രസ് (ബി)ക്ക് ഒന്നും. യു.ഡി.എഫ് വിട്ടശേഷം എൽ.ഡി.എഫിന് പിന്തുണ നൽകുന്ന കേരള കോൺഗ്രസ് (ബി), മുന്നണി പ്രവേശത്തിന് കത്ത് നൽകി കാത്തുനിൽക്കുകയാണ്. മുന്നണിയിലുള്ള കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗവുമായി ലയിക്കാൻ നടത്തിയ നീക്കം അലസിപ്പിരിഞ്ഞിരുന്നു. എൻ.സി.പിയുമായി ലയിക്കാൻ മുമ്പും കേരള കോൺഗ്രസ് ബി നീക്കം നടത്തിയിരുന്നു. എൻ.സി.പി സംസ്ഥാന നേതൃത്വം എതിർത്തതോടെ കേരള കോൺഗ്രസ് പിന്മാറി. തുടർന്നാണ് എൻ.സി.പി ദേശീയ നേതൃത്വവുമായി രഹസ്യചർച്ചക്ക് നീക്കംതുടങ്ങിയത്. ടി.പി. പീതാംബരൻ ഒഴികെ എൻ.സി.പി സംസ്ഥാന നേതൃത്വത്തെ അപ്പാടെ ഇരുട്ടിൽ നിർത്തിയായിരുന്നു ചരടുവലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.