എൻ.സി.പിയിൽ പ്രസിഡൻറ് സ്ഥാനത്തിന് വടംവലി മുറുകി
text_fieldsെകാച്ചി: ഞായറാഴ്ച നടക്കേണ്ടിയിരുന്ന സംസ്ഥാന പ്രസിഡൻറ് തെരഞ്ഞെടുപ്പ് കേന്ദ്ര നേതൃത്വം ഇടപെട്ട് മാറ്റിവെച്ചതോടെ എൻ.സി.പി യിൽ കലഹം മൂർച്ഛിക്കുന്നു. എറണാകുളം ടൗൺഹാളിൽ തെരഞ്ഞെടുപ്പ് നടത്താൻ നടപടികളെല്ലാം പൂർത്തിയായിരുന്നു. തെരഞ്ഞെടുപ്പ് നടന്നാൽ ശശീന്ദ്രൻ പക്ഷം തീരുമാനിക്കുന്നയാൾ പ്രസിഡൻറ് ആവുമെന്നും ഉറപ്പായിരുന്നു. മുൻ മന്ത്രി തോമസ് ചാണ്ടിയെയും നിലവിൽ പ്രസിഡൻറിെൻറ ചുമതലയുള്ള ടി.പി. പീതാംബരൻ മാസ്റ്ററെയും ഇക്കാര്യത്തിൽ ശശീന്ദ്രൻപക്ഷം ഒരേപോലെ സംശയിക്കുന്നുണ്ട്. തർക്കം മുതലെടുത്ത് നേതൃത്വത്തെ െതറ്റിദ്ധരിപ്പിച്ച് സ്ഥാനത്തു തുടരാൻ പീതാംബരൻ മാസ്റ്റർ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
മന്ത്രി സ്ഥാനം നഷ്ടപ്പെട്ട തോമസ് ചാണ്ടി പാർട്ടിയുടെ നിയന്ത്രണം പിടിക്കാൻ നടത്തുന്ന ഗൂഢ നീക്കങ്ങളാണ് തികച്ചും ജനാധിപത്യപരമായി നടന്നുവന്ന സംഘടന തെരഞ്ഞെടുപ്പ് ഒടുവിൽ അട്ടിമറിക്കാൻ കാരണമെന്നും ഇവർ സംശയിക്കുന്നു. വിശ്വസ്തനായ മാണി സി. കാപ്പനെ പ്രസിഡൻറാക്കാൻ തോമസ് ചാണ്ടി ഒരു ഘട്ടത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ, അന്തരിച്ച പ്രസിഡൻറ് ഉഴവൂർ വിജയനെതിരായ വിവാദ പരാമർശങ്ങളെ തുടർന്ന് ചാണ്ടിക്ക് മാണി സി. കാപ്പനെ പിന്തുണക്കാൻ കഴിയാത്ത സാഹചര്യമായി.
ഇതോടെ പ്രസിഡൻറ് പദത്തിനായി തോമസ് ചാണ്ടിതന്നെ മുന്നോട്ടുവരുകയായിരുന്നു. ഫോൺ കെണിയിൽ കുരുങ്ങി ഒഴിയേണ്ടി വെന്നങ്കിലും വീണ്ടും മന്ത്രി സ്ഥാനത്തെത്തിയ ശശീന്ദ്രനൊപ്പമാണ് ഇപ്പോൾ പാർട്ടിയിെല ഭൂരിഭാഗവും. ആലപ്പുഴയും വയനാടുമൊഴികെ 12 ജില്ല കമ്മിറ്റികളും പ്രസിഡൻറുമാരും ശശീന്ദ്രൻ പക്ഷത്താണ്. ഭൂരിപക്ഷം ഉപയോഗിച്ച് പി.കെ. രാജനെയോ വർക്കല രവികുമാറിനെയോ പ്രസിഡൻറാക്കാനാണ് ഇവരുടെ നീക്കം.
തെരഞ്ഞെടുപ്പ് മാറ്റിവെച്ച സാഹചര്യത്തിൽ ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ശശീന്ദ്രൻ പക്ഷക്കാർ ആലുവ പാലസിൽ യോഗം ചേർന്നിരുന്നു. തെരഞ്ഞെടുപ്പ് പൂർത്തീകരിക്കാൻ നടപടി ആവശ്യപ്പെട്ട് ഇവർ പീതാംബരൻ മാസ്റ്ററെ വീട്ടിലെത്തി കാണുകയും കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിെൻറ ചുമതലയുള്ള പ്രഫുൽ പേട്ടൽ വിദേശത്താണ്. അേദ്ദഹം എത്തിയശേഷം പുതിയ പ്രസിഡൻറിനെ സമവായത്തിലൂടെ തീരുമാനിക്കാൻ ശ്രമമുണ്ടാകും. ശശീന്ദ്രൻ പക്ഷം എതിർപ്പുയർത്തുമെങ്കിലും മന്ത്രിസ്ഥാനം സംരക്ഷിക്കേണ്ടതിനാൽ കേന്ദ്ര നിർദേശത്തിന് വഴങ്ങുകയല്ലാതെ ചെറുത്തുനിൽപിന് സാധ്യതയില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.