പാർട്ടി തോമസ് ചാണ്ടിക്കൊപ്പം
text_fieldsനെടുമ്പാശ്ശേരി: കായൽ കൈയേറ്റ വിവാദത്തിൽ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിക്ക് പിന്തുണയുമായി എൻ.സി.പി കേന്ദ്ര നേതൃത്വം. മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങളും ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പേട്ടൽ തള്ളി. ജനുവരി 31ന് മുമ്പ് പുതിയ സംസ്ഥാന സമിതി രൂപവത്കരിക്കാനും അതുവരെ ടി.പി. പീതാംബരൻ മാസ്റ്റർ സംസ്ഥാന പ്രസിഡൻറായി തുടരാനും നെടുമ്പാശ്ശേരിയിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
പ്രതിച്ഛായ മെച്ചപ്പെടുത്തി കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് പ്രഫുൽ പട്ടേൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ജനകീയ അടിത്തറ വിപുലീകരിക്കാൻ പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ ചിലർ കെട്ടിച്ചമച്ചതാണ്. അതുകൊണ്ടാണ് അദ്ദേഹത്തോട് രാജി ആവശ്യപ്പെടാത്തത്. ഇക്കാര്യത്തിൽ അന്വേഷണത്തിെൻറ ആവശ്യമില്ല.
വസ്തുതയില്ലെന്നതുകൊണ്ടാണ് പ്രശ്നം സംസ്ഥാന നേതൃയോഗം ചർച്ചചെയ്യേണ്ടെന്ന് തീരുമാനിച്ചത്. ആരോപണം ഉയർന്നതിെൻറ പേരിൽ എ.കെ. ശശീന്ദ്രൻ രാജിെവക്കേണ്ടിയിരുന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിെൻറ അഭിപ്രായം. വികാരപരമായി പെട്ടെന്ന് രാജിവെക്കാൻ അദ്ദേഹം തന്നെയാണ് തീരുമാനിച്ചത്. കേരളത്തിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവം ചിലർ ശ്രമിക്കുന്നുണ്ട്. ഇത് ഒറ്റക്കെട്ടായി നേരിടും.
നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ജനരക്ഷായാത്ര പോലുള്ളവ നടത്തുന്നത്. ഗുജറാത്ത്, മേഘാലയ തെരഞ്ഞെടുപ്പുകളിൽ എൻ.സി.പി മത്സരിക്കുമെന്നും പട്ടേൽ വ്യക്തമാക്കി. പ്രഫുൽ പേട്ടലിെൻറ വിശദീകരണത്തെത്തുടർന്ന് വിവാദ വിഷയങ്ങൾ യോഗം ചർച്ച ചെയ്തില്ല. പ്രസിഡൻറ് സ്ഥാനത്തിനായി ശശീന്ദ്രൻ പക്ഷവും മാണി സി. കാപ്പൻ പക്ഷവും ശക്തമായി രംഗത്തുണ്ടായിരുന്നു.
ഇരുകൂട്ടരും ഇൗ ആവശ്യം ഉന്നയിച്ച് പ്രഫുൽ പേട്ടലിന് കത്തും നൽകി. ഇരുപക്ഷത്തെയും നേതാക്കളുമായി പേട്ടൽ പ്രത്യേകം കൂടിക്കാഴ്ച നടത്തിയ ശേഷം തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പീതാംബരൻ മാസ്റ്റർതന്നെ തുടർന്നാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.