ബി.ജെ.പിയുടെ വല്യേട്ടൻ മനോഭാവത്തിനെതിരെ ഘടകകക്ഷികൾ
text_fieldsന്യൂഡൽഹി: നാല് ലോക്സഭ മണ്ഡലങ്ങളിലേക്കും 11നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്ന് എൻ.ഡി.എക്കുള്ളിൽ അപസ്വരങ്ങളുയർന്നുതുടങ്ങി. വോെട്ടണ്ണിയ ദിവസംതന്നെ വെടിപൊട്ടിച്ച ശിവസേനക്കുപുറമെ ബിഹാറിലെ ഘടകകക്ഷിയായ ജനതാദൾ (യു) ആണ് രംഗത്തുവന്നത്.
രാജ്യമൊട്ടുക്കും സർക്കാറിനെതിരായ വികാരമുണ്ടെന്ന് ജനതാദൾ(യു) കുറ്റപ്പെടുത്തി. പെട്രോൾ, ഡീസൽ വിലവർധനയെ തുടർന്നാണ് ഇത്രയും ജനരോഷമുയരുന്നതെന്നും പാർട്ടി നേതാവ് കെ.സി. ത്യാഗി പറഞ്ഞു. സർക്കാറിനെതിരെ ജനങ്ങൾക്ക് നിരവധി ആക്ഷേപങ്ങളുണ്ട്. അവയിലേറ്റവും പ്രധാനമാണ് പെട്രോൾ, ഡീസൽ വിലവർധന. ഘടക കക്ഷികളെ വിശ്വാസത്തിലെടുക്കാതെ തന്നിഷ്ടപ്രകാരം മുന്നോട്ടുനീങ്ങുന്നതിനെയും ജനതാദൾ കുറ്റപ്പെടുത്തി.
എൻ.ഡി.എ എത്രയോ പാർട്ടികളുള്ള വലിയൊരു സഖ്യമാണെന്ന് ത്യാഗി ഒാർമപ്പെടുത്തി. എൻ.ഡി.എയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ അമിത് ഷാ സഖ്യകക്ഷികളുമായി ആശയവിനിമയം നടത്തുന്നതിന് മുന്നോട്ടുവരുമെന്നാണ് കരുതുന്നത്.
ലാലു പ്രസാദ് യാദവ് ജയിലിലായിട്ടും രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥിയോട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ കനത്ത പരാജയമേറ്റുവാങ്ങിയ സാഹചര്യത്തിലാണ് രൂക്ഷമായ വിമർശനം. ജനതാദൾ(യു) ബി.ജെ.പിയുമായി സഖ്യത്തിലായപ്പോൾ സിറ്റിങ് എം.എൽ.എ രാജിവെച്ചു. ഇതേത്തുടർന്നാണ് ബിഹാറിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആ നിലക്ക് അഭിമാന പോരാട്ടമായിട്ടും തോൽവി ഏറ്റുവാങ്ങിയതിെൻറ പഴി ജനതാദൾ (യു) ബി.ജെ.പിക്ക് മുകളിൽ ചാർത്തി. സഖ്യകക്ഷികേളാട് വല്യേട്ടൻ മനോഭാവം വെച്ചുപുലർത്തുന്നത് ബി.ജെ.പി ഉപേക്ഷിക്കണമെന്ന് മറ്റൊരു ഘടകകക്ഷിയായ കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക്സമത പാർട്ടി ആവശ്യപ്പെട്ടു. എൻ.ഡി.എ ഘടകകക്ഷികൾക്കിടയിൽ അസംതൃപ്തി പടരുന്നത് ഇന്ന് ഒരു രഹസ്യമല്ലെന്നും ഇത് വല്യേട്ടൻ മനോഭാവംകൊണ്ടാണെന്നും പാർട്ടി പ്രസ്താവനയിൽ തുറന്നടിച്ചു.
ബി.ജെ.പിയുടെ ഘടകകക്ഷികേളാടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാർച്ചിലാണ് തെലുഗുദേശം പാർട്ടി എൻ.ഡി.എ വിട്ടത്. തെലുഗുദേശം മുന്നണി വിട്ടതിനെക്കുറിച്ച് ചോദിക്കുേമ്പാഴെല്ലാം ജനതാദൾ (യു) എൻ.ഡി.എയിൽ വന്നതോടെ ആ വിടവ് നികത്തിയെന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. എന്നാൽ ജനതാദളും അതേ വിമർശനമാണ് ഉയർത്തുന്നത്. ശിവസേനയും കലാപക്കൊടിയുയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.