സദാശിവത്തിെൻറ കാലാവധി അവസാനിക്കുന്നു; പകരം കുമ്മനമോ സെൻകുമാറോ?
text_fieldsതിരുവനന്തപുരം: പി. സദാശിവത്തിെൻറ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പ ോൾ പുതിയ ഗവർണർ സ്ഥാനത്തേക്ക് മലയാളി പേരുകളും ഉയരുന്നു. 2014 സെപ്റ്റംബർ അഞ്ചിന് ഗവർണറായി ചുമതലയേറ്റ പി. സദാശിവത്തിെൻറ കാലാവധി അടുത്തമാസം നാലിനാണ് അവസാനി ക്കുക. അദ്ദേഹത്തിെൻറ കാലാവധി ദീർഘിപ്പിക്കുമെന്ന പ്രചാരണവും ശക്തമാണ്.സദാശിവത്തെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ മലയാളിയായ ഗവർണർ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ, ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ തുടങ്ങിയ പേരുകൾ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
എന്നാൽ, മിസോറം ഗവർണർ സ്ഥാനത്തുനിന്ന് രാജിെവച്ച് പാർട്ടി നിർദേശാനുസരണം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട കുമ്മനം രാജശേഖരൻ വീണ്ടും ഗവർണർ സ്ഥാനത്തോട് താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. പിണറായി സർക്കാറുമായി സുപ്രീംകോടതിവരെ കേസ് നടത്തി ഡി.ജി.പി പദവി നേടിയ ടി.പി. സെൻകുമാറിന് ഗവർണർ പദവി നൽകുന്നത് ഗുണമാകുമെന്ന് ബി.ജെ.പിക്കിടയിൽ അഭിപ്രായമുണ്ട്. 13 ഗവര്‍ണര്‍മാരുടെ പദവികള്‍ ഒഴിവുവരുന്നതിനാല് മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് സദാശിവത്തെ പരിഗണിക്കാനാണ് സാധ്യത. സാധാരണഗതിയിൽ മലയാളിയായ ഗവർണറെ കേരളത്തിൽ നിയമിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ, കേന്ദ്രസർക്കാറിെൻറ വിവേചനാധികാര പ്രകാരം ആവശ്യമെങ്കിൽ അങ്ങനെ തീരുമാനമെടുക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പി നേതാവായ ഒരാള്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് വന്നാല്‍ സംസ്ഥാന സര്‍ക്കാറിെൻറ മേൽ സമ്മർദം വർധിക്കും. നിലവിലെ സാഹചര്യത്തിൽ അത്തരമൊരു നീക്കമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വവും ആഗ്രഹിക്കുന്നത്. സംഘ്പരിവാർ സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നതാണ് സെൻകുമാറിനുള്ള അനുകൂല ഘടകം. ജനകീയനായ ഗവർണർ ആണെങ്കിലും പി. സദാശിവത്തോട് സംസ്ഥാന ബി.ജെ.പിക്ക് അത്ര താൽപര്യം പോര. രാഷ്ട്രീയകൊലപാതകം ഉൾപ്പെടെ വിഷയങ്ങളിൽ സംസ്ഥാന നേതാക്കൾ ഗവർണർക്കെതിരെ പരസ്യമായിതന്നെ രംഗത്തെത്തിയിരുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് പകരമായാണ് തമിഴ്നാട് ഈറോഡ് സ്വദേശിയായ പളനിസാമി സദാശിവം 2014ൽ കേരള ഗവർണറായത്. ഇന്ത്യയുടെ 40ാം ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ചശേഷമാണ് അദ്ദേഹം ഗവർണറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.