പുതിയ കെ.പി.സി.സി പ്രസിഡൻറ് രണ്ടാഴ്ചക്കകം
text_fieldsന്യൂഡൽഹി: ചെങ്ങന്നൂരിലെ കനത്ത തോൽവിയോടെ അടിപൊട്ടിയ കോൺഗ്രസിൽ പുതിയ കെ.പി.സി.സി പ്രസിഡൻറിനെ രണ്ടാഴ്ചക്കകം പ്രഖ്യാപിച്ചേക്കും. താൽക്കാലികാടിസ്ഥാനത്തിൽ ദീർഘകാലമായി തുടരുന്ന എം.എം. ഹസനു പകരം പുതിയ പ്രസിഡൻറിനെ നിശ്ചയിക്കാനുള്ള ചർച്ചകൾക്ക് അടുത്തയാഴ്ച ഡൽഹി വേദിയാകും. ശക്തമായ ചരടുവലികൾക്കിടയിൽ ഇപ്പോൾ മുൻതൂക്കം മുല്ലപ്പള്ളി രാമചന്ദ്രനാണ്.
ചർച്ചകൾക്കായി ഡൽഹിയിൽ നിന്നുള്ള വിളിക്ക് കേരളത്തിലെ നേതാക്കൾ കാതോർക്കുന്നുണ്ടെങ്കിലും ഇതുവരെ ഒൗപചാരിക ചർച്ചകളൊന്നും ഹൈകമാൻഡ് നിശ്ചയിച്ചിട്ടില്ല. സോണിയ ഗാന്ധിയുടെ ചികിത്സാർഥം അമേരിക്കയിൽ പോയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിങ്കളാഴ്ച തിരിച്ചെത്തും.പുതിയ കെ.പി.സി.സി പ്രസിഡൻറിനു വേണ്ടിയുള്ള ചർച്ചകൾക്ക് ചെങ്ങന്നൂർ തെരഞ്ഞെടുപ്പു കഴിയാൻ കാത്തിരിക്കുകയായിരുന്നു കേരളത്തിലെയും ഡൽഹിയിലെയും നേതാക്കൾ.പരിചയസമ്പന്നത, ഉൗർജസ്വലത, തലമുറമാറ്റം, ജാതി സമവാക്യങ്ങൾ എന്നിവയെല്ലാം ഒരുപോലെ പരിഗണിക്കപ്പെടുന്ന പ്രസിഡൻറ് പദവിയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ, വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, കെ.വി. തോമസ് എന്നിവരാണ് പട്ടികയിലെ മുൻനിരയിൽ.
യുവരക്തത്തിനുവേണ്ടി ഉച്ചത്തിൽ മുറവിളിയുണ്ട്. 73ലെത്തിയ മുല്ലപ്പള്ളിക്ക് പ്രായമാണ് ന്യൂനത. മറ്റുള്ളവരാകെട്ട, കോൺഗ്രസ് നേതൃത്വത്തിലെ ജാതി സമവാക്യങ്ങൾക്ക് ഇണങ്ങിവരുന്നുമില്ല. ഉമ്മൻ ചാണ്ടിയുടെ റോൾ ആന്ധ്രയിലെന്ന് തീരുമാനിച്ച ശേഷമുള്ള പാർട്ടി സമവാക്യങ്ങൾ പ്രസിഡൻറിെന നിശ്ചയിക്കുന്നതിൽ നിർണായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.