കിഫ്ബി ആക്ട് ഉടച്ചുവാർത്ത് നവ ഉദാരവത്കരണം പ്രധാന നയമാക്കിയത് പിണറായി സർക്കാർ
text_fieldsതിരുവനന്തപുരം: കിഫ്ബി ആക്ടിെൻറ ഉദ്ദേശലക്ഷ്യം അട്ടിമറിച്ച് ഇടതുപക്ഷ വിരുദ് ധ പൊതു സ്വകാര്യ പങ്കാളിത്ത മാതൃക (പി.പി.പി ) വികസനത്തിൽ മുഖ്യഉപാധിയാക്കിയത് പിണറാ യി വിജയൻ സർക്കാർ. രണ്ട് ദശകം മുമ്പത്തെ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന കിഫ്ബി ആക് ട് ഭേദഗതി ചെയ്താണ് വികസന പദ്ധതികളിൽ യൂസർഫീയും ലെവിയും ഇൗടാക്കുന്ന പൊതു- സ്വ കാര്യ പങ്കാളിത്ത മാതൃക കൊണ്ടുവന്നത്. നവ ഉദാരവത്കരണത്തിെൻറ മുഖമുദ്രയായാണ് പ ി.പി.പി മാതൃക വിലയിരുത്തപ്പെടുന്നത്.
1999ലെ എൽ.ഡി.എഫ് സർക്കാറാണ് ഭരണകൂട മുൻകൈ യിൽ സ്വകാര്യ മൂലധനം ഉപയോഗിക്കൽ ലക്ഷ്യമിട്ട് കിഫ്ബി ആക്ട് രൂപവത്കരിച്ചത്. വൈദ്യുതി, റോഡ്, സീപോർട്ട്, വിമാനത്താവളം, ഇൻലൻഡ് നാവിഗേഷൻ, ജലസേചനം, ജലവിതരണം- ഡ്രെയിനേജ്, ഖരമാലിന്യ നിർമാർജനം എന്നീ മേഖലകളായിരുന്നു പരിധിയിൽ. ഗ്രാൻറുകൾ, മുൻകൂർ പണം, സർക്കാർ വായ്പ എന്നിവയുപയോഗിച്ച് വിഭവസമാഹരണം നടത്താനായിരുന്നു പദ്ധതി. ആഭ്യന്തര വിപണിയിൽ ബോണ്ടും കടപ്പത്രവും ഇറക്കലും ലക്ഷ്യമിട്ടു. പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാറിന് 40 ശതമാനമെങ്കിലും മൂലധന ഒാഹരിയുള്ള സംയുക്ത കമ്പനികൾ, സർക്കാറിന് 50 ശതമാനത്തിൽ കുറയാത്ത ഉടമസ്ഥത അടക്കമുള്ള രജിസ്റ്റേർഡ് സൊസൈറ്റികൾ എന്നിവക്ക് സാമ്പത്തികസഹായം നൽകലും ആയിരുന്നു ’99ലെ നിയമത്തിൽ മുഖ്യലക്ഷ്യം.
എന്നാൽ, 20 വർഷത്തിനുശേഷം 2016ൽ അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ നിയമത്തിെൻറ നിർവചനം തിരുത്തിയും കൂട്ടിച്ചേർത്തും ഭേദഗതി ചെയ്തു. കിഫ്ബിയുടെ കീഴിലേക്ക് ഭൂമി വീണ്ടെടുക്കൽ, മിനറലുകൾ, വാതകം, മത്സ്യബന്ധനം, െഎ.ടി, പുനരുപയോഗ ഉൗർജം, വിദ്യാഭ്യാസം, ആരോഗ്യം, കായികം, ടൂറിസം, ആതിഥേയ മേഖല എന്നിവകൂടി കൊണ്ടുവന്നു. മാത്രമല്ല, സർക്കാർ ഒാഹരി 40- 50 ശതമാനത്തിൽനിന്ന് 26 ശതമാനമായി വെട്ടിക്കുറച്ചു. സർക്കാർ, ദേശസാൽകൃത ബാങ്കുകളുടെ അക്കൗണ്ടുകളിൽ വേണം ഫണ്ടുകൾ സൂക്ഷിക്കാനെന്നതും ഭേദഗതി ചെയ്തു.
‘പൊതുസേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെയും അവയുടെ നടത്തിപ്പും പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെ സ്വകാര്യവത്കരിക്കാൻ ലക്ഷ്യമിടുന്നതാണ് 2016ലെ കിഫ്ബി നിയമഭേദഗതി’യെന്ന് സാമൂഹികശാസ്ത്രജ്ഞനും എം.ജി സർവകലാശാല മുൻ ഡീനുമായ ഡോ. കെ.ടി. റാംമോഹൻ ചൂണ്ടിക്കാട്ടുന്നു. ഭേദഗതിയിലൂടെ ‘യൂസർ െലവി’ എന്ന പുതിയ വ്യവസ്ഥകൂടി ഉൾപ്പെടുത്തി.
സ്വകാര്യ മൂലധനത്തിന് പ്രധാന പങ്കാളിത്തമുള്ള ബി.ഒ.ടി, ബി.ഒ.ഒ.ടി, ബി.ടി.ഒ, ഡി.ബി.എഫ്.ഒ.ടി എന്ന അഞ്ച് തരത്തിലുള്ള കരാർ നിക്ഷേപവുമായി ബന്ധപ്പെട്ട് ഭേദഗതി നിയമം വിഭാവനം ചെയ്യുന്നുവെന്ന്’ അദ്ദേഹം ‘കടപത്രങ്ങളും ബന്ധനവും’ എന്ന ലേഖനത്തിൽ പറയുന്നു. സ്വകാര്യ പങ്കാളികൾക്ക് പൊതുജനങ്ങളിൽനിന്ന് യൂസർ ലെവി ഇൗടാക്കാൻ അനുവദിക്കുന്നു എന്നതാണ് ഇവയുടെ അടിസ്ഥാന സ്വഭാവം. സർക്കാർ പങ്കാളിത്തം വെട്ടിക്കുറച്ച് നവഉദാരവത്കരണത്തിെൻറ മുഖമുദ്രകളിലൊന്നായ യൂസർ ലെവി കൊണ്ടുവന്നത് പിണറായി സർക്കാറിെൻറ ഇടതുപക്ഷ നയവ്യതിയാനം പൂർണമാക്കുന്നുവെന്ന ആക്ഷേപം ഇടതുപക്ഷ കേന്ദ്രങ്ങളിലുമുണ്ട്.
ഗൾഫ് വരുമാനം ശോഷിക്കൽ, മടങ്ങിയെത്തുന്ന തൊഴിൽ ശക്തിയുടെ പുനരധിവാസം, റബർ ഉൾപ്പെടെ വിളകളുടെ സ്ഥിരമായ വിലയിടിവ് തുടങ്ങി സംസ്ഥാനം നേരിടുന്ന ഗുരുതര വെല്ലുവിളികൾക്ക് ബദൽ നിർദേശിക്കാൻ മൂന്ന് വർഷമായിട്ടും സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.