പുതിയ മദ്യനയം: സി.പി.എമ്മില്‍ ചര്‍ച്ച തുടങ്ങി
text_fieldsതിരുവനന്തപുരം: ഘട്ടംഘട്ടമായ മദ്യനിരോധനത്തില്‍ മാറ്റംവരുത്താതെയും എന്നാല്‍ ടൂറിസം മേഖലയില്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ ഇളവുകളോടെ അനുവദിക്കുന്നതും മുന്‍നിര്‍ത്തി പുതിയ മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സി.പി.എം തുടക്കംകുറിച്ചു. മന്ത്രിസഭയിലെ സി.പി.എം ഫ്രാക്ഷന്‍െറ നിര്‍ദേശമായാണ് ഇത് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍െറ പരിഗണനക്കത്തെിയത്.
ഏപ്രില്‍ ആദ്യത്തോടെ പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലാണ് വിഷയം പരിഗണിച്ചത്. ടൂറിസം മേഖലയിലെ വരുമാനനഷ്ടം വ്യക്തമാക്കുന്ന ടൂറിസം വകുപ്പിന്‍െറ കണക്കുകള്‍ അടക്കമായിരുന്നു ഫ്രാക്ഷന്‍െറ നിര്‍ദേശം. ടൂറിസം മേഖലക്ക് പ്രത്യേകഇളവ് അനുവദിക്കണമെന്ന നിര്‍ദേശത്തോടെ പുതിയ മദ്യനയമാകാമെന്ന് സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നുവെന്നാണ് സൂചന.
എന്നാല്‍ തീരുമാനം വിവാദമാകാനും പ്രതിപക്ഷവും സാമുദായികസംഘടനകളുടെ എതിര്‍പ്പിന്‍െറ സാധ്യത മുന്നിലുള്ളതിനാല്‍ വിശദചര്‍ച്ചക്ക് ശേഷം അന്തിമതീരുമാനത്തില്‍ എത്തിയാല്‍ മതിയെന്ന ധാരണയിലാണ് എത്തിയത്. സി.പി.ഐ അടക്കം എല്‍.ഡി.എഫ് കക്ഷികളുമായി ചര്‍ച്ചനടത്തിയ ശേഷം മുന്നണി തീരുമാനമായി പ്രഖ്യാപിക്കാനാണ് ധാരണ. അടച്ചിട്ട ബാറുകള്‍ തുറക്കേണ്ടതില്ളെന്ന നിലപാടാണ് നേതൃത്വത്തിന്.
അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ മദ്യം വിളമ്പാനും ഇളവാകാമെന്ന അഭിപ്രായമാണ് സി.പി.എമ്മിന്. ടൂറിസം വരുമാനത്തിലെ നഷ്ടം ഉയര്‍ത്തി മുന്‍മന്ത്രിയും നിലവിലെ മന്ത്രിയും നേരത്തെതന്നെ രംഗത്തത്തെിയിരുന്നു. അടുത്ത പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം എന്നതാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിച്ച നിലവിലെ മദ്യനയം എങ്കിലും മദ്യവര്‍ജനമെന്നതാണ് എല്‍.ഡി.എഫ് നിലപാട്. സി.പി.ഐയും ടൂറിസം മേഖലക്ക് ഇളവ് നല്‍കണമെന്ന നിലപാടിലാണ്.
ബാറുകള്‍ പൂട്ടുകയും ബിവറേജസ് മദ്യവില്‍പനശാലകളുടെ എണ്ണം കുറക്കുകയും ചെയ്യുക വഴി സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അത് മൂലമുള്ള കുറ്റകൃത്യങ്ങളുടെയും എണ്ണം കൂടുന്നുവെന്ന വിലയിരുത്തലാണ് സി.പി.എമ്മിനും സി.പി.ഐക്കും എല്‍.ഡി.എഫിനും. പത്ത് ശതമാനം വീതം ബിവറേജസ് ചില്ലറ വില്‍പനശാലകള്‍ അടച്ചുപൂട്ടുക എന്ന വ്യവസ്ഥ വേണ്ടെന്നുവെക്കാനാണ് സാധ്യത. ദേശീയ, സംസ്ഥാനപാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലംകൂടി കണക്കിലെടുത്താണ് മദ്യനയത്തിലേക്ക് സി.പി.എമ്മും മുന്നണിയും കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.