ഹിന്ദുമത ഭരണ കൂടമായി മാറിയാൽ പിന്നെ ഭാരതമില്ല -ശ്രീധരൻ പിള്ള
text_fieldsകോഴിക്കോട്: ഹിന്ദുമത ഭരണ കൂടമായി മാറിയാൽ പിന്നെ ഭാരതമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. ഇന്ത്യയുടെ പൈതൃകം ഹിന്ദുത്വമാണ്. പാർട്ടിയുടെ ഹിന്ദുത്വം ഒരു ജീവിത രീതിയുെട ഭാഗമാണ്. അത് മതപരമല്ല. അതിനാൽ ന്യൂനപക്ഷങ്ങളും പാർട്ടിയിലേക്ക് വരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അസംതൃപ്തർ കോൺഗ്രസ് മേലങ്കിയുപേക്ഷിച്ച് പ്രാദേശിക കക്ഷിയുണ്ടാക്കണം. അത്തരക്കാരെ എൻ.ഡി.എ ഉൾക്കൊള്ളും. എൻ.ഡി.എയുടെ അടിത്തറ വിപുലീകരിക്കുന്നതിന് ശ്രമം തുടങ്ങിയെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
ലീഗ് പറയുന്നതിനപ്പുറം പോവാൻ കഴിയാത്ത സ്ഥിതയാണ് ഇന്ന് കോൺഗ്രസിന്. അതുകൊണ്ടുതന്നെ ആ പാർട്ടിയിലെ നിരവധി നേതാക്കൾ അസംതൃപ്തരാണ്. അവരെയെല്ലാം ബി.ജെ.പിയിലേക്ക് സ്വാഗതം െചയ്യുകയാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒേട്ടറെ സീറ്റുകൾ ജയിക്കുന്ന കക്ഷിയായി എൻ.ഡി.എ മാറും. നിലവിൽ 1.75 ലക്ഷത്തിനും 2.50 ലക്ഷത്തിനും ഇടയിൽ വോട്ട് നേടിയ 11 മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. ഇത് വലിയ പ്രതീക്ഷയാണ്. എൻ.ഡി.എയിൽ പ്രശ്നങ്ങളൊന്നുമില്ല. ബി.ഡി.ജെ.എസിെൻറ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടില്ല എന്നത് വസ്തുതയാണ്. ഇക്കാര്യത്തിൽ വെള്ളാപ്പള്ളിയുടെ വാദം ന്യായവുമാണ് -അദ്ദേഹം പറഞ്ഞു.
പി.പി. മുകുന്ദൻ, കെ. രാമൻപിള്ള എന്നിവരുടെയെല്ലാം ഉപദേശങ്ങൾ തേടുമെന്ന് അേദ്ദഹം ചോദ്യത്തിന് മറുപടി നൽകി. ഇവർ രണ്ടുപേരും നിലവിൽ ബി.ജെ.പി അംഗങ്ങളാണ്. സ്ഥാനമാനങ്ങളുള്ളവർക്കെ അംഗീകാരമുള്ളൂ എന്ന രീതിയൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടത്, വലതുമുന്നണികളുടെ ആത്മാവ് നഷ്ടപ്പെട്ടതിനാൽ കേരളം എൻ.ഡി.എക്ക് അനുകൂലമാണ്. കേഡർ പാർട്ടി പോലും ധന, സമുദായ ശക്തികളെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. തത്വാദിഷ്ഠിത, തന്ത്രാദിഷ്ഠിത നിലപാട് സ്വീകരിച്ച് തെരഞ്ഞെടുപ്പുകളിലടക്കം ബി.ജെ.പി ലക്ഷ്യം നിറവേറ്റും. പാർട്ടി ഭരണഘടന അനുസരിച്ചുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നത്. കേസുകളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. വിജിലൻസ് വകുപ്പുതന്നെ അപ്രസക്തമായി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.