ബദൽ മോഹിച്ചവരെ നിലംപരിശാക്കി നിതീഷ്
text_fieldsന്യൂഡൽഹി: നിതീഷിനെ നയിക്കുന്നത് അഴിമതിവിരുദ്ധ വികാരമോ അധികാരക്കൊതിയോ? പൊടുന്നനെയുള്ള രാജിവാർത്തക്കൊപ്പം രാഷ്ട്രീയവൃത്തങ്ങളിൽ ഇൗ ചോദ്യമാണ് ഏറെ ചർച്ചചെയ്യപ്പെടുന്നത്. അഴിമതിക്കെതിരായ കുരിശുയുദ്ധമല്ല, ഭാവി കണ്ടറിഞ്ഞുള്ള സമർഥമായ ചേരിമാറ്റമാണ് നിതീഷ് നടത്തുന്നതെന്ന് കാണുന്നവർ ഏറെ. തളർന്നുപോയ പ്രതിപക്ഷത്തിനൊപ്പം നിന്നാൽ ഇന്നത്തെ നിലക്ക് നേട്ടമൊന്നുമില്ലെന്ന തിരിച്ചറിവിലാണ് കുറെക്കാലമായി അദ്ദേഹം.
ലാലുവിെൻറ മകൻ തേജസ്വിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ന്യായമായും മുഖ്യമന്ത്രിപദം വിട്ടുകൊടുക്കണം. ബി.ജെ.പിക്കൊപ്പം നിന്നാൽ കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള വിദൂര സാധ്യതയുണ്ട്. ഇത്തരം കണക്കുകൂട്ടലുകേളാടെ നിതീഷ് ചുവടുവെക്കുേമ്പാൾ, പ്രതിപക്ഷം കൂടുതൽ മെലിഞ്ഞൊട്ടുകയാണ്.
ബിഹാറിൽ കാലുകുത്താൻ നേരന്ദ്ര മോദിയെ അനുവദിക്കില്ലെന്ന് ഒരുകാലത്ത് നിലപാെടടുത്ത നിതീഷ്, മോദിക്കും ബി.ജെ.പിക്കും മുന്നിൽ കീഴടങ്ങുന്നതിെൻറ എല്ലാ ലക്ഷണങ്ങളുമാണ് കാണിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം മോദിസർക്കാറിെൻറ പല നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചുവരുന്നുണ്ട്. നോട്ട് അസാധുവാക്കിയതിനെ പിന്തുണച്ചതിലായിരുന്നു പ്രകടമായ നിലപാടുമാറ്റം. എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ പിന്തുണച്ചത് പുതിയ ഉദാഹരണം. പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള മികവൊന്നും തനിക്കില്ലെന്ന് ഏതാനും ദിവസം മുമ്പ് നിതീഷ് പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ജയസാധ്യതയൊന്നുമില്ലെന്ന് നിതീഷ് കണക്കുകൂട്ടുന്നതിെൻറ തെളിവു മാത്രമല്ല, മോദിയോടു സന്ധിചെയ്യാൻ മാനസികമായി തയാറെടുക്കുന്നതിെൻറ ലക്ഷണവുമായിരുന്നു അത്.
ബിഹാറിലെ മതേതര വിശാല സഖ്യത്തിെൻറ തകർച്ച, പ്രതിപക്ഷനിരയെ ഒന്നാകെ തളർത്തുന്നതാണ്. ബി.ജെ.പിയുടെ മുന്നേറ്റത്തെ തളക്കാൻ ദേശീയതലത്തിൽ ഉയർത്തിക്കാണിക്കപ്പെട്ട മാതൃകാ ബദലാണ് ബിഹാർ സഖ്യം. പല കാരണങ്ങളാൽ പരസ്പരം ഒന്നിച്ചുനിൽക്കാൻ കഴിയാത്തവർ ഒരേ കുടക്കീഴിൽ നിന്നത് ബി.ജെ.പിയെ തോൽപിക്കാൻ സംസ്ഥാനത്ത് മറുവഴികളില്ലാത്ത ചുറ്റുപാടിലായിരുന്നു. ബി.ജെ.പി ഇേപ്പാൾ തികഞ്ഞ ആഹ്ലാദത്തിൽ. മുഖ്യമന്ത്രി രാജിവെച്ചൊഴിഞ്ഞ സംസ്ഥാനത്ത് രാഷ്ട്രപതിഭരണത്തിെൻറ പതിവു തന്ത്രമല്ല അവർ ആലോചിക്കുന്നത്. നിതീഷ് പച്ചക്കൊടി കാട്ടിയാൽ ബി.ജെ.പി-ജനതാദൾ സഖ്യം വീണ്ടും അധികാരത്തിൽ വരുകയും നിതീഷ് വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്യും.
രാജിവെച്ച നിതീഷ് ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം അത് ആഗ്രഹിക്കുന്നു എന്നതാണ് നേര്. നിതീഷ് കുമാർ ദീർഘകാലം എൻ.ഡി.എക്കൊപ്പമായിരുന്നുവെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. തങ്ങൾ നിതീഷിനെ ഒരുകാലത്തും ഉപേക്ഷിച്ചിട്ടില്ല, നിതീഷ് ബി.ജെ.പിയെ വിട്ടുപോവുകയാണ് ചെയ്തതെന്നാണ് ബിഹാറിൽനിന്നുള്ള കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പിയും ജനതാദൾ-യുവും വീണ്ടും കൈകോർത്താൽ ബിഹാറിൽ ലാലുവിനും കോൺഗ്രസിനും നിലവിലെ ചുറ്റുപാടുകളിൽ പിടിച്ചുനിൽക്കാൻ പ്രയാസമായിരിക്കും. യു.പിക്കു പുറമെ ബിഹാർകൂടി ൈകയടക്കാനായാൽ, ഹിന്ദി ഹൃദയഭൂമി കീഴടങ്ങിയെന്ന ആവേശമാണ് ബി.ജെ.പിക്ക് വന്നുചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.