നിതീഷ്, സഹനടൻ മാത്രം
text_fieldsബിഹാർ മുഖ്യമന്ത്രിയും ജനതാദൾ-യുവിെൻറ അമരക്കാരനുമൊക്കെയാണെങ്കിലും ലോക്സ ഭ തെരഞ്ഞെടുപ്പിൽ നിതീഷ്കുമാർ സഹനടൻ മാത്രം. നിതീഷിെൻറയും ജെ.ഡി.യുവിെൻറയും ത ണൽപറ്റി ബി.ജെ.പി നിന്ന കാലം പോയിരിക്കുന്നു. ദേശീയ തലത്തിൽ മാത്രമല്ല, ബിഹാറിലും എൻ.ഡ ി.എ സഖ്യത്തെ നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദിയുടെ തണൽ പറ്റിയാ ണ് ഇക്കുറി നിതീഷിെൻറയും ജെ.ഡി.യുവിെൻറയും നിൽപ്.
10 വർഷത്തിനിടെ നിതീഷ്കുമാ ർ എത്ര വളർന്നുവെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണത്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പ് ക ാലത്ത് നിതീഷ് പറയുന്നതായിരുന്നു എൻ.ഡി.എയുടെ വേദവാക്യം. അന്ന് പ്രധാനമന്ത്രി സ് ഥാനാർഥി എൽ.കെ അദ്വാനിപോലും ബിഹാറിലെ പ്രചാരണത്തിൽ നിതീഷിെൻറ സമയവും സൗകര്യവും കാത്തുനിന്നു. ജെ.ഡി.യു മത്സരിച്ച 25ൽ 20ലും ജയിച്ചു. ബി.ജെ.പിക്ക് കിട്ടിയത് 12 സീറ്റ്. 40ൽ 32 സീറ്റും പിടിച്ച നേട്ടം നിതീഷ്കുമാറിന് അവകാശപ്പെട്ടതായിരുന്നു. അന്ന് നരേന്ദ്രമോദി ബി.ജെ.പി മുഖ്യമന്ത്രിയാണെങ്കിലും ബിഹാറിലെ പ്രചാരണത്തിൽ റോെളാന്നും ഉണ്ടായിരുന്നില്ല.
മോദി ബിഹാറിൽ കാലു കുത്തുന്നതുപോലും നിതീഷ്കുമാർ ഇഷ്ടപ്പെട്ടില്ല. വികസന പുരുഷനും മതേതര, സോഷ്യലിസ്റ്റ് മുഖവുമായിരുന്നു നിതീഷ്കുമാർ. ഗുജറാത്ത് കലാപക്കറയുള്ള മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് 2014ലെ തെരഞ്ഞെടുപ്പിൽ നിതീഷ് ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ചത്. മോദിത്തിരയടിച്ച ആ തെരഞ്ഞെടുപ്പിൽ പക്ഷേ, ജെ.ഡി.യുവിന് ബിഹാറിൽ കിട്ടിയത് രണ്ടു സീറ്റു മാത്രം.
ബി.ജെ.പിയെ പാഠം പഠിപ്പിക്കാനാണ് തൊട്ടടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് നിതീഷ്കുമാർ സംസ്ഥാന രാഷ്ട്രീയത്തിലെ ഗുരുവും പിന്നീട് ബദ്ധശത്രുവുമായി മാറിയ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദുമായി അടുത്തത്. കോൺഗ്രസും ലാലുവും നിതീഷും ചേർന്ന മഹാസഖ്യം ബി.ജെ.പിയെ മുട്ടുകുത്തിക്കുക തന്നെ ചെയ്തു. എന്നാൽ, സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് നിതീഷിെൻറ ജെ.ഡി.യുവല്ല, ലാലുവിെൻറ ആർ.ജെ.ഡിയാണ്. എന്നിട്ടു കൂടി നിതീഷ് മുഖ്യമന്ത്രിയാകുന്നതിന് ലാലു തടസ്സം നിന്നില്ല. ലാലുവിെൻറ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി. ആ സഖ്യത്തിൽ തുടരുന്നത് ഭാവിയിൽ തെൻറ മുഖ്യമന്ത്രി കസേരക്ക് അപകടമാണെന്ന് കണ്ട നിതീഷ്, മഹാസഖ്യം പൊളിച്ച് ബി.ജെ.പിക്കും മോദിക്കും മുന്നിൽ കീഴടങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇക്കുറി മോദി വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയപ്പോൾ സഖ്യകക്ഷി നേതാവായ നിതീഷ് കുമാറും എത്തിയിരുന്നു.
താരമൂല്യം ഇടിഞ്ഞു
ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മോദി പെങ്കടുത്ത എല്ലാ പ്രചാരണ പൊതുസമ്മേളനങ്ങളിലും നിതീഷ് കുമാറും പെങ്കടുക്കുന്നുണ്ട്. മോദിയെ പുകഴ്ത്താനും മടിയില്ല. അതിനെല്ലാമിടയിൽ പക്ഷേ, മുെമ്പന്നെത്തക്കാൾ നിതീഷിെൻറ താരമൂല്യം ഇടിഞ്ഞിരിക്കുന്നു.
ആദ്യഘട്ട പ്രചാരണത്തിെൻറ ഭാഗമായി ഗയയിൽ നിതീഷ്കുമാറിെൻറ യോഗത്തിൽ പെങ്കടുത്തവർ ഏറിയാൽ 3000 മാത്രം. നിതീഷ് മാത്രം പെങ്കടുക്കുന്ന തെരഞ്ഞെടുപ്പു യോഗങ്ങളുടെയെല്ലാം കഥ ഇതുതന്നെ. 50ൽപരം പൊതുസമ്മേളനങ്ങൾ നിതീഷ് സ്വന്തം നിലക്കു നടത്തിയിട്ടും ജനം ഇളകുന്നില്ല. ഇൗ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിനെക്കാൾ ബിഹാറിൽ സീറ്റു പിടിക്കുന്നത് ബി.ജെ.പിയായിരിക്കും. ബി.ജെ.പിയുടെ നിഴൽപറ്റി നിൽക്കുന്ന സഖ്യകക്ഷിയായി മാറുകയാണ് ജെ.ഡി.യു. അവരുടെ സഹായം കൂടാതെ മുഖ്യമന്ത്രിക്കസേര നിലനിർത്താൻ നിതീഷിന് കഴിയില്ല. ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദിയുടെ പിൻസീറ്റ് ഡ്രൈവിങ്ങാണിപ്പോൾ. മോദിവിരുദ്ധ ചേരിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കണക്കാക്കപ്പെട്ടിരുന്ന ഒരു നേതാവിനാണ് ഇൗ ദുരവസ്ഥ. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മുന്നോട്ടു നീങ്ങുന്നുണ്ടെങ്കിലും നിതീഷിെൻറ ജനസമ്മിതി ബിഹാറിൽ ഇടിഞ്ഞു.
മദ്യനിരോധനം നടപ്പാക്കിയത് നല്ല ലക്ഷ്യത്തോടെയാണെങ്കിലും, അത് തിരിഞ്ഞുകുത്തി. അനധികൃത മദ്യം ബിഹാറിൽ സുലഭം.
അത് കൂടിയ വിലക്ക് വാങ്ങേണ്ടിവരുന്ന കുടിയന്മാരും മദ്യനിരോധനത്തെ പിന്താങ്ങിയവരും ഒരുപോലെ നിതീഷിന് എതിരാണ്. ചില അഴിമതി ആരോപണങ്ങളും നിതീഷ് മന്ത്രിസഭക്കെതിരെ ഉയർന്നുനിൽക്കുന്നു. 2009ൽ മഹാദലിത് വോട്ടർമാരെയും സ്ത്രീകളെയും ഏറെ സ്വാധീനിച്ച നേതാവാണ് നിതീഷ്കുമാർ. എന്നാൽ, പിന്നാക്ക വിഭാഗങ്ങൾ നിതീഷ്കുമാറിൽനിന്ന് അകന്നു. ആർ.എൽ.എസ്.പി നേതാവ് ഉപേന്ദ്ര കുശ്വാഹ എൻ.ഡി.എ പാളയം വിട്ട് ആർ.ജെ.ഡി-കോൺഗ്രസ് ചേരിയിൽ എത്തിയതിന് ഇൗ പശ്ചാത്തലമുണ്ട്.
മുൻ മുഖ്യമന്ത്രി ജിതൻറാം മാഞ്ചിയും ചേരി മാറി. അതിപിന്നാക്ക വിഭാഗ നേതാവ് മുകേഷ് സഹനി നയിക്കുന്ന വികസീൽ ഇൻസാൻ പാർട്ടിയും (വി.െഎ.പി) പിറന്നു. അവരും മഹാസഖ്യത്തിലാണ്. ഇതിനെല്ലാമിടയിലും 40ൽ പകുതിയിൽ കൂടുതൽ സീറ്റു പിടിക്കാൻ പോകുന്നത് ബി.ജെ.പി-ജെ.ഡി.യു-എൽ.ജെ.പി സഖ്യമായിരിക്കുമെന്നാണ് എല്ലാ സൂചനകളും. കാലിത്തീറ്റ അഴിമതി കേസിൽ ലാലുപ്രസാദ് ജയിലിലായതിനാൽ മഹാസഖ്യത്തിെൻറ പ്രചാരണത്തിലും തന്ത്രങ്ങളിലും പാളിച്ചകളുണ്ട്. അത് പലേടത്തും സീറ്റു നഷ്ടമുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.