Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right‘സംഘ്​ മുക്​ത്​...

‘സംഘ്​ മുക്​ത്​ ഭാരത്​’ മുദ്രാവാക്യം മുഴക്കിയിരുന്ന നിതീഷ്​ കുമാർ ഇന്ന്​ ആർ.എസ്​.എസ്​ മുഖ്യനെ സന്ദർശിക്കും

text_fields
bookmark_border
nitheesh-kumar
cancel

പാട്​ന: 16 മാസങ്ങൾക്ക്​ മുമ്പ്​ സംഘമുക്​ത ഭാരതത്തിനു വേണ്ടി രാഷ്​ട്രീയ പാർട്ടികളെ സംഘടിപ്പിച്ച നിതീഷ്​ കുമാർ ഇന്ന്​ ആർ.എസ്​.എസ്​ മുഖ്യൻ മോഹൻ ഭാഗവതിനെ സന്ദർശിക്കും. ഹിന്ദു പണ്ഡിതൻ രാമാനുജ ആചാര്യയുടെ 1000ാമത്​ ജൻമവാർഷികവുമായി ബന്ധപ്പെട്ട്​ ബിഹാറിലെ ഭോജ്​പൂരിൽ നടക്കുന്ന പരിപാടിക്കിടെയാണ്​ ഇരുവരും കൂടിക്കാഴ്​ച നടത്തുക. 

ഭക്​തി പ്രസ്​ഥാനവുമായി ബന്ധപ്പെട്ട്​ വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്​തികളെ ആദരിക്കുന്ന ചടങ്ങിലാണ്​ ഇരുവരും പ​െങ്കടുക്കുന്നത്​. ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടുന്ന വി.​െഎ.പികളിൽ മോഹൻ ഭാഗവതും ഉൾപ്പെടുന്നു. ഇ​െതാരു പ്രധാനപ്പെട്ട സാംസ്​കാരിക ചടങ്ങാണെന്നും ആരും രാഷ്​ട്രീയം കാണരു​െതന്നും മുഖ്യമന്ത്രിയുടെ വാക്​താവ്​ അറിയിച്ചു. ധാരാളം വി.​െഎ.പികൾ ചടങ്ങിന്​ വരുന്നുണ്ട്​. ആർ.എസ്​.എസ്​ മുഖ്യനെ മാത്രം എടുത്തു പറയേണ്ട ആവശ്യ​െമന്താണെന്നും അദ്ദേഹം ചോദിച്ചു. 

ആർ.എസ്​.എസ്​ മുക്​ത്​ ഭാരത്​ എന്ന മുദ്രാവാക്യത്തിനു ശേഷം നിതീഷ്​ കുമാർ ആദ്യമായാണ്​ മോഹൻ ഭാഗവതുമായി കൂടിക്കാഴ്​ച നടത്തുന്നത്​. മഹാ സഖ്യത്തിനോ​െടാപ്പമായിരുന്ന​േപ്പാൾ ഏറ്റവും വലിയ ആർ. എസ്​.എസ്​ വിരോധി സഖ്യം വിട്ട്​ ബി.ജെ.പിയുമായി കൈകോർത്തത്​ സൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​ എതിർ പാർട്ടികൾ. ഇത്​ നിതീഷ്​ കുമാറി​​െൻറ രാഷ്​ട്രീയാന്ത്യമാണെന്ന്​ ആർ.ജെ.ഡി അഭിപ്രായപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssNitish KumarMohan Bhagawatmalayalam newspolitical news
News Summary - Nitheesh Kumar Visits RSS Chief - Political News
Next Story