ജനപക്ഷവുമായി ബന്ധം വേണ്ട– കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം
text_fieldsഈരാറ്റുപേട്ട: യു.ഡി.എഫ് പ്രവേശനത്തിന് പി.സി. ജോർജ് എം.എല്‍.എ തയാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ജോർജിനെതിരെ പ്രമേയവുമായി വീണ്ടും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. ജനപക്ഷം പാര്‍ട്ടിയുമായി യാതൊരു ബന്ധവും പാടില്ലെന്ന് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര പ്രമേയം അവതരിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പിെൻറയും ആേൻറാ ആൻറണി എം.പിയുടെയും സാന്നിധ്യത്തില്‍ പിണ്ണാക്കനാട് നടന്ന കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് നേതൃയോഗമാണ് പി.സി ജോര്‍ജിെൻറ യു.ഡി.എഫ് സഹകരണ നിലപാട് തള്ളിയത്.
ഒക്ടോബർ മൂന്നിന് കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് മജു മാത്യുവിെൻറ അധ്യക്ഷതയിൽ േചർന്ന യു.ഡി.എഫ് പൂഞ്ഞാർ മേഖല യോഗത്തിലെടുത്ത തീരുമാനവും ജനപക്ഷവുമായി ഒരു സഹകരണവും വേെണ്ടന്നായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇല്യാസ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എ. സലീം, കെ.പി.സി.സി അംഗം തോമസ് കല്ലാടൻ , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ ജോമോൻ ഐക്കര, ജോയി സ്കറിയ, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ നിസാർ കുർബാനി, തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുജ ബാബു, ജോർജ് ജേക്കബ്, അഡ്വ. വി.ജെ. ജോസ്, വർക്കിച്ചൻ പൊട്ടംകുളം, പി.എച്ച്. നൗഷാദ്, കെ.സി. ജയിംസ്, മണ്ഡലം പ്രസിഡൻറുമാരായ സുരേഷ് കാലായിൽ, ലത്തീഫ് വെള്ളൂപറമ്പിൽ, എം.ഐ. ബേബി, എബി ലൂക്കോസ്, എം.സി. വർക്കി, എം.ഐ. അൻസാരി മറ്റ് ബ്ലോക്ക് പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
മുണ്ടക്കയം: പി.സി. ജോർജിനെ തള്ളി മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. ബി.ജെ.പി കൂടാരത്തിൽ പോയി ഗതിയില്ലാതെ മടങ്ങിയ പി.സി. ജോർജിന് യു.ഡി.എഫിൽ പ്രവേശനം അനുവദിക്കരുെതന്ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ആേൻറാ ആൻറണി എം.പി, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് എന്നിവരുടെ സാന്നിധ്യത്തിലാണ് ബ്ലോക്ക് പ്രസിഡൻറ് റോയ് കപ്പലുമാക്കൽ പ്രമേയം അവതരിപ്പിച്ചത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എ. സലിം ഡി.സി.സി ഭാരവാഹികളായ അഡ്വ. പി.എ. ഷമീർ, പ്രഫ. റോണി കെ. ബേബി, പ്രകാശ് പുളിക്കൽ, സിബി ചേനപ്പാടി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഇതോടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് കമ്മിറ്റിയും പി.സി. ജോർജിന് എതിരായി. കഴിഞ്ഞ ദിവസം പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയും പ്രമേയം പാസാക്കിയിരുന്നു.ഇതിനിടെ യു.ഡി.എഫ് പ്രവേശനം ഉറപ്പിച്ച് മുന്നോട്ടുനീങ്ങുന്ന പി.സി. ജോർജ് മുണ്ടക്കയം അടക്കമുള്ള മേഖലയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എന്നാൽ, യു.ഡി.എഫ് തങ്ങൾക്ക് അർഹമായ സീറ്റ് നൽകിയാൽ മറ്റു സ്ഥാനാർഥികളെ ഒഴിവാക്കുമെന്ന് പി.സി. ജോർജ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.