അണ്ണാ ഡി.എം.കെ നിലപാട്; തമിഴ്നാട്ടിൽ രാഷ്ട്രീയ ധ്രുവീകരണത്തിന് തുടക്കം
text_fieldsചെന്നൈ: അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ടുചെയ്ത് മോദി സർക്കാറിനോട് കൂറുപ്രഖ്യാപിച്ച അണ്ണാ ഡി.എം.കെയുടെ നടപടി തമിഴകത്ത് പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമാവുന്നു. ബി.ജെ.പി നേതൃത്വത്തിെൻറ ചൊൽപടിയിലാണ് അണ്ണാ ഡി.എം.കെ സർക്കാർ പ്രവർത്തിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് അണ്ണാ ഡി.എം.കെയുടെ നിലപാടെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു, അരുൺ ജയ്റ്റ്ലി തുടങ്ങിയ ബി.ജെ.പി ദേശീയ നേതാക്കളുമായി ജയലളിത വ്യക്തിപരമായി സൗഹൃദം സൂക്ഷിച്ചിരുന്നുവെങ്കിലും തമിഴ്നാടിെൻറ അവകാശങ്ങൾ സംരക്ഷിക്കുന്ന വിഷയങ്ങളിൽ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയുമായി രാഷ്ട്രീയസഖ്യമുണ്ടാക്കാൻ ജയലളിത തയാറായിട്ടില്ല.
ന്യൂനപക്ഷ വോട്ടുകളിലെ ചോർച്ച അവർ തിരിച്ചറിഞ്ഞതാണ് ഇതിന് കാരണമായത്. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ രണ്ടായി പിളർന്നനിലയിൽ സംഘടനാതലത്തിലും സർക്കാറിെൻറ പ്രവർത്തനങ്ങളിലും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെൻറ ഇടപെടലുകൾ ശക്തമായിരുന്നു. എടപ്പാടി പളനിസാമി-ഒ. പന്നീർസെൽവം വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിന് പ്രധാനമന്ത്രി മോദി മുൻകൈയെടുത്തിരുന്നതായി പന്നീർസെൽവം തുറന്നുസമ്മതിച്ചിരുന്നു. അണ്ണാ ഡി.എം.കെയിൽ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിെൻറ താൽപര്യ സംരക്ഷകൻ പന്നീർെസൽവമാണ്. കൂടുതൽ എം.എൽ.എമാരുടെ പിന്തുണയും സംഘടനാതലത്തിലുള്ള സ്വാധീനവും മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കാണ്.
ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പിെൻറ തുടർച്ചയായ റെയ്ഡുകളാണ് അരങ്ങേറിയത്. ജയലളിത താമസിച്ചിരുന്ന പോയസ്ഗാർഡനിൽപോലും പരിശോധന നടന്നു. അണ്ണാ ഡി.എം.കെ നേതാക്കൾ കുരുക്കിലാവുന്ന നിരവധി തെളിവുകൾ നിലവിൽ കേന്ദ്ര സർക്കാറിെൻറ പക്കലുണ്ടെന്നത് അണ്ണാ ഡി.എം.കെ മന്ത്രിമാരുടെയും നേതാക്കളുടെയും ഉറക്കംകെടുത്തുന്നു. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ബിനാമി കമ്പനിയായി അറിയപ്പെടുന്ന എസ്.പി.കെ ഗ്രൂപ് സ്ഥാപനങ്ങളിൽ നടന്ന റെയ്ഡ് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ബി.ജെ.പിയുമായി രാഷ്ട്രീയ സഖ്യത്തിന് വൈമനസ്യം കാണിക്കുന്ന എടപ്പാടി വിഭാഗത്തെ വരുതിയിലാക്കുകയെന്ന ലക്ഷ്യമാണ് റെയ്ഡിന് പിന്നില്ലെന്നും അഭിപ്രായമുയർന്നു.
അണ്ണാ ഡി.എം.കെയുടെ രാഷ്ട്രീയ പൊയ്മുഖം അഴിഞ്ഞുവീണതായും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡുകൾ ഫലം കണ്ടതായും ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു. അവിശ്വാസപ്രമേയത്തെ അനുകൂലിക്കാത്ത എ.െഎ.എ.ഡി.എം.െകയെ നെട്ടല്ല് ഇല്ലാത്ത പാർട്ടിയെന്നും സ്റ്റാലിൻ കുറ്റെപ്പടുത്തി. പ്രമേയെത്ത എതിർത്ത് വോട്ടുചെയ്തതിൽ ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ അടക്കമുള്ള നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. വോെട്ടടുപ്പിൽനിന്ന് വിട്ടുനിൽക്കണമെന്നായിരുന്നു ഇവരുടെ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയോടൊപ്പം രജനീകാന്തിനെയും കൂട്ടുപിടിച്ച് പരമാവധി നേട്ടം കൊയ്യുകയാണ് ബി.ജെ.പി ലക്ഷ്യം. തമിഴ്നാട്ടിൽ പുതുച്ചേരി ഉൾപ്പെടെ 40 ലോക്സഭ മണ്ഡലങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.