എൻ.എസ്.സി-െഎ.എൻ.എൽ; ലയന പ്രഖ്യാപനം 13ന്
text_fieldsകോഴിേക്കാട്: ഇന്ത്യൻ നാഷനൽ ലീഗും (െഎ.എൻ.എൽ) നാഷനൽ സെക്കുലർ കോൺഫറൻസും (എൻ.എസ്. സി) തമ്മിലെ ലയന പ്രഖ്യാപനം ഇൗ മാസം 13ന് കോഴിക്കോട്ട് നടക്കും. ഇരു പാർട്ടികളുടെയും ന േതാക്കൾ പെങ്കടുക്കുന്ന വാർത്തസമ്മേളനത്തിലായിരിക്കും പ്രഖ്യാപനം.
ശനിയാഴ്ച കോഴിക്കോട്ട് ചേർന്ന െഎ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ഇതുസംബന്ധിച്ച ധാരണക്ക് അംഗീകാരം നൽകി. ഇതനുസരിച്ച് െഎ.എൻ.എൽ സംസ്ഥാന ഭാരവാഹിത്വത്തിലും സെക്രേട്ടറിയറ്റിലും എൻ.എസ്.സിയിൽനിന്ന് വരുന്നവർക്ക് പ്രാതിനിധ്യം നൽകും. മാർച്ച് രണ്ടാം വാരം കോഴിക്കോട്ടാണ് ലയന സമ്മേളനം.
െഎ.എൻ.എല്ലിന് ഇടതുമുന്നണി പ്രവേശനം ലഭിച്ചതോടെയാണ് ഇരുപാർട്ടികളും ഒന്നാകാൻ തീരുമാനിച്ചത്. മുസ്ലിംലീഗിൽനിന്ന് വിഘടിച്ച് പി.ടി.എ. റഹീമിെൻറ നേതൃത്വത്തിൽ പ്രവർത്തിച്ചുവന്ന മുസ്ലിംലീഗ് റഹീം വിഭാഗവും െഎ.എൻ.എൽ സെക്കുലറും ചേർന്ന് 2010ലാണ് നാഷനൽ സെക്കുലർ കോൺഫറൻസ് രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.