കർഷകർക്ക് മോഹന വാഗ്ദാനങ്ങളുമായി മധ്യപ്രദേശ് കോൺഗ്രസ് പ്രകടനപത്രിക
text_fieldsഭോപാൽ: രണ്ടു ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. കർഷകരെ ൈകയിലെടുക്കുന്ന പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. കർഷകർക്ക് സാമൂഹിക സുരക്ഷ പെൻഷൻ, ഭൂമി രജിസ്ട്രേഷന് ഫീസ് ഇളവ്, ചെറുകിട കർഷകരുടെ പെൺകുട്ടികളുടെ വിവാഹത്തിന് 51, 000 രൂപ ധനസഹായം എന്നിവ കോൺഗ്രസ് പ്രഖ്യാപിച്ചു. ‘വാഗ്ദാന പത്രിക’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
മറ്റു വാഗ്ദാനങ്ങൾ: സ്വാമിനാഥൻ കമീഷൻ ശിപാർശ അനുസരിച്ച് വിളകൾക്ക് മിനിമം താങ്ങുവില, കാർഷിക ഉപകരണങ്ങൾ വാങ്ങാനുള്ള വായ്പക്ക് 50 ശതമാനം സബ്സിഡി, നേർപകുതി വൈദ്യുതി നിരക്ക്, കഴിഞ്ഞ വർഷം പൊലീസ് െവടിവെപ്പിൽ ആറ് കർഷകർ കൊല്ലപ്പെട്ട മൻദ്സോർ സംഭവത്തിൽ പുനരന്വേഷണം, ഡീസൽ-െപട്രോൾ വിലയിൽ ഇളവ്, യുവജനങ്ങൾക്ക് തൊഴിൽ നൽകുന്ന വ്യവസായങ്ങൾക്ക് ആളൊന്നിന് പതിനായിരം രൂപ വീതം അഞ്ചു വർഷം ശമ്പളധനസഹായം, ജി.എസ്.ടി ഇളവ്, 100 കോടി നിക്ഷേപം നടത്തിയുള്ള വ്യവസായങ്ങൾക്ക് സബ്സിഡി നിരക്കിൽ വായ്പ, ദരിദ്ര കുടുംബങ്ങൾക്ക് 100 രൂപ പാചകവാതക സബ്സിഡി, പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, 60 വയസ്സുകഴിഞ്ഞ ജേണലിസ്റ്റുകൾക്ക് ധനസഹായം.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ശ്രദ്ധ ആകർഷിക്കുന്ന വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് ആണ് 112 പേജുള്ള പത്രിക വാർത്തസമ്മേളനത്തിനിടെ പുറത്തിറക്കിയത്. പ്രചാരണ സമിതി അധ്യക്ഷൻ ജ്യോതിരാദിത്യ സിന്ധ്യ, മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ് എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.