ഉമ്മൻ ചാണ്ടിയുടെ തീരുമാനം പാർട്ടിയെ കുരുക്കിലാക്കി
text_fieldsതിരുവനന്തപുരം: സമവായത്തിലൂടെ സംഘടന തെരഞ്ഞെടുപ്പ് പൂർത്തീകരിക്കാൻ സംസ്ഥാന കോൺഗ്രസിൽ ധാരണയായെങ്കിലും കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന ഉമ്മൻ ചാണ്ടിയുടെ തീരുമാനം പാർട്ടിയെ കുരുക്കിലാക്കുന്നു. ഇന്നത്തെ നിർജീവ അവസ്ഥയിൽനിന്ന് പാർട്ടിയെയും മുന്നണിയെയും ഉൗർജസ്വലമാക്കാൻ അമരത്ത് ഉമ്മൻ ചാണ്ടിയെ കൊണ്ടുവരണമെന്നാണ് ഒട്ടുമിക്ക നേതാക്കളും പ്രവർത്തകരും ആഗ്രഹിക്കുന്നത്. എന്നാൽ, തൽക്കാലം പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന മുൻ നിലപാടിൽ ഉമ്മൻ ചാണ്ടി ഉറച്ചുനിന്നതോടെ പുതിയ കെ.പി.സി.സി അധ്യക്ഷൻ ആരാകുമെന്ന ചോദ്യവും സജീവമായി.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് ഉമ്മൻചാണ്ടി വരുന്നത് പ്രതിപക്ഷ പ്രവർത്തനത്തിലെ ഇപ്പോഴത്തെ പോരായ്മ മറികടക്കാനും പാർട്ടി പ്രവർത്തനം കൂടുതൽ ഉൗർജിതമാക്കാനും സഹായകമാകുമെന്നാണ് രമേശ് ചെന്നിത്തല നയിക്കുന്ന എതിർചേരി കണക്കുകൂട്ടിയിരുന്നത്. അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നയാളെന്നനിലയിൽ പാർട്ടിയും മുന്നണിയും കൂടുതൽ സജീവമാകേണ്ടത് ചെന്നിത്തലക്ക് ആവശ്യമാണ്.
പാർലമെൻററി പാർട്ടി നേതൃത്വം െഎ ഗ്രൂപിന് ആയതിനാൽ സ്വാഭാവികമായും കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം എ ഗ്രൂപിന് ആയിരിക്കും. മറിച്ചായാൽ ഗ്രൂപ് അസന്തുലിതാവസ്ഥ പാർട്ടിയെയും പാർട്ടി നേതൃത്വം നൽകുന്ന മുന്നണിയുടെ പ്രവർത്തനങ്ങളെയും ബാധിക്കും. ഹൈകമാൻഡിെൻറ പിന്തുണയുണ്ടായിട്ടും കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം ഒഴിയാൻ വി.എം. സുധീരൻ തയാറായത് അന്ന് ഉണ്ടായിരുന്ന അസന്തുലിതാവസ്ഥയിൽ എ പക്ഷത്തിെൻറ അതൃപ്തി കാരണമാണ്. ഇക്കാര്യം നന്നായറിയാവുന്ന കോൺഗ്രസിെൻറ കേന്ദ്രനേതൃത്വം ലോക്സഭ തെരഞ്ഞെടുപ്പുകൂടി അടുത്തുവരുന്ന സാഹചര്യത്തിൽ വീണ്ടുമൊരു പരീക്ഷണത്തിന് മുതിരാൻ സാധ്യതയില്ല. ഇൗ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി പിന്തുണക്കുന്ന ഒരാൾ മാത്രമായിരിക്കും അടുത്ത കെ.പി.സി.സി അധ്യക്ഷൻ.
ഇക്കാര്യത്തിൽ എ പക്ഷം കാര്യമായ ചർച്ചകളിലേക്ക് കടന്നിട്ടില്ല. ഉമ്മൻ ചാണ്ടി നിലപാട് വ്യക്തമാക്കിയതോടെ ആക്ടിങ് പ്രസിഡൻറ് എം.എം. ഹസനെ തുടരാൻ അനുവദിക്കുകയെന്ന നിലക്കായിരിക്കും ആദ്യ ആലോചനകൾ. അദ്ദേഹത്തെ മാറ്റാനാണ് തീരുമാനമെങ്കിൽ ബെന്നി ബഹനാൻ, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളായിരിക്കും എ പക്ഷം പരിഗണിക്കുക. സാധ്യത കുറവാണെങ്കിലും ചില പേരുകൾ െഎ പക്ഷവും മുന്നോട്ടുവെച്ചേക്കും. എന്നാൽ, പിടിവാശിക്ക് അവർ തയാറാവില്ല. കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരുടെ പേരുകളാണ് െഎ പക്ഷം പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.