'ജയമെന്ന ഒറ്റ ലക്ഷ്യം; യു.ഡി.എഫ് ഉയർന്നുവരും'
text_fieldsഉണ്ടാകാതെ പോയ രാഷ്ട്രീയസാഹചര്യത്തെ യു.ഡി.എഫ് എങ്ങനെ മറികടക്കും?
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയില്ല. ഫലത്തിൽ ഞങ്ങൾ പിന്നിലാണെന്ന യാഥാർഥ്യം അംഗീകരിക്കുന്നു. മുൻകാല തദ്ദേശ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യപ്പെടുത്തുേമ്പാൾ യു.ഡി.എഫിെൻറ പ്രകടനം ഒട്ടും മോശമല്ല. കഴിഞ്ഞതവണയും ഇപ്പോഴും ഒരു കോർപറേഷെൻറ ഭരണം യു.ഡി.എഫിനുണ്ട്. മുനിസിപ്പാലിറ്റികളിൽ ഒപ്പത്തിനൊപ്പമാണ്.
ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 23 എണ്ണം അധികം കിട്ടി. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലാണ് കുറവുണ്ടായത്. സർക്കാറിനെതിരായ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ വലിയവിജയം പ്രതീക്ഷിച്ചു; അതുണ്ടായില്ല. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം കൂടുതലായി ചർച്ചചെയ്യപ്പെട്ടില്ല. അതോടൊപ്പം റെബൽ പ്രശ്നവും മറ്റും മൂലമുണ്ടായ പോരായ്മ വന്നു.
നിയമസഭ തെരഞ്ഞെടുപ്പിലെ വിജയമെന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് കോൺഗ്രസിനും യു.ഡി.എഫിനും മുന്നിൽ. കേരളത്തിലെ ജനങ്ങളും അതാഗ്രഹിക്കുന്നു. ഫലം വന്നശേഷം പ്രവർത്തകരുമായും വിവിധ മേഖലകളിലെ അനുഭാവികളുമായും സംസാരിച്ചു.
അവരുടെയെല്ലാം ആവശ്യം യു.ഡി.എഫ് ഒന്നിച്ചുനിന്ന് മുന്നോട്ടുപോകണമെന്നാണ്. ആ നിർദേശം ഞങ്ങൾ പൂർണാർഥത്തിൽ എടുക്കുന്നു. ജയിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇനി യു.ഡി.എഫിന്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് യു.ഡി.എഫ് ഉയർന്നുവരുമെന്നുറപ്പാണ്.
യു.ഡി.എഫ് നേതാക്കൾ ഇൗ ഘട്ടത്തിൽ സമുദായ നേതാക്കളെ സന്ദർശിച്ച് ചർച്ച നടത്തുന്നതിെൻറ പിന്നിൽ?
കോൺഗ്രസിനെ പിന്താങ്ങുന്ന എല്ലാവരുമായും ആശയവിനിമയം നടത്തുന്നുണ്ട്. തെറ്റു പറ്റിയാൽ തെറ്റാണെന്നുപറയാനും തിരുത്താനും മടികാണിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. വിജയത്തിൽ അതിയായി അഹങ്കരിക്കുകയോ പരാജയത്തിൽ നിരാശരായി മാളത്തിലൊളിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല.
പോരായ്മകൾ സംബന്ധിച്ച് യു.ഡി.എഫിനെ സ്നേഹിക്കുന്നവരുടെ നിർദേശങ്ങളും ഉപദേശങ്ങളും ആണ് ഞങ്ങൾ തേടുന്നത്. അത് എല്ലാ വിഭാഗത്തിൽപ്പെട്ടവരിൽനിന്നും ഉണ്ടാകും.
പ്രത്യക്ഷത്തിൽ ബി.ജെ.പിക്കും എസ്.ഡി.പി.െഎക്കും എതിരാണെന്നു പറയുകയും അതേസമയം, പലയിടത്തും അവരുമായി കൂട്ടുചേരുകയും ചെയ്യുന്നുവെന്ന് സി.പി.എമ്മിന് എതിരായ ആക്ഷേപത്തിൽ വസ്തുതയുണ്ടോ? ഉണ്ടെങ്കിൽ ഇൗ കൂട്ടുകെട്ടിനെ യു.ഡി.എഫ് എങ്ങനെ മറികടക്കും?
സി.പി.എമ്മിെൻറ ഒന്നാം നമ്പർ ശത്രു കോൺഗ്രസും യു.ഡി.എഫുമാണ്. ബി.ജെ.പിയുടെ ഒന്നാം നമ്പർ ശത്രു കോൺഗ്രസും. നടക്കാൻ പോകുന്നിെല്ലങ്കിലും കോൺഗ്രസ് മുക്ത ഭാരതമാണ് മോദിയുടെ സ്വപ്നം. കോൺഗ്രസ് മുക്ത ഭാരതത്തിനുവേണ്ടി സി.പി.എമ്മിനോടുപോലും കൂട്ടുകൂടാൻ ബി.ജെ.പി മടിക്കിെല്ലന്നത് ചില മുൻകാല അനുഭവങ്ങളിൽനിന്ന് വ്യക്തമാണ്.
പത്തു വോട്ടിനു വേണ്ടി സി.പി.എം എന്തും ചെയ്യുമെന്നതിന് ഉദാഹരണമാണ് അവരുടെ എസ്.ഡി.പി.െഎ കൂട്ടുകെട്ട്. തീവ്രവാദികളുമായി കൂടാനും അവരുടെ വോട്ടു വാങ്ങാനും ശ്രമിക്കുേമ്പാൾ അതിനൊരു ന്യായം. ബി.ജെ.പിയുമായി പരസ്യമായി കൂട്ടുചേരുേമ്പാൾ അതിന് മറ്റൊരു ന്യായം. ഇൗ കൂട്ടുകെട്ടിനെ മറികടക്കാമെന്ന തികഞ്ഞ ആത്മവിശ്വാസം കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ട്.
കോൺഗ്രസ് മുക്ത ഭാരതം ബി.ജെ.പി ഉയർത്തുേമ്പാൾ കോൺഗ്രസ് മുക്ത കേരളം സി.പി.എം ഇവിടെ ഉന്നമിടുന്നുവെന്നാണോ?
ശത്രുവിെൻറ ശത്രു മിത്രം എന്ന ഫോർമുലയാണ് സി.പി.എം പരീക്ഷിക്കുന്നത്. കേരളത്തിൽ സി.പി.എം നടത്തുന്നത് ഒരു ജീവന്മരണ പോരാട്ടമാണെന്ന് ഞങ്ങൾക്ക് അറിയാം.
രാജ്യത്ത് സി.പി.എമ്മിന് ആകപ്പാടെ അധികാരവും പാർട്ടി സംവിധാനവും ഉള്ളത് കേരളത്തിൽ മാത്രമാണ്. അതിനാൽ, അധികാരത്തിനായി എന്തു മാർഗവും ഉപയോഗിക്കാൻ അവർ മടിക്കില്ല. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരായതിനാൽ ഇത്തരം രാഷ്ട്രീയകച്ചവടമൊന്നും അവരുടെ കണ്ണിൽപെടാതെ പോകില്ല.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തിരിച്ചടിക്കുശേഷം ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകുന്നുണ്ട്. ഇതു വല്ല സൂചനയുമാണോ?
കഴിഞ്ഞ അഞ്ചുവർഷവും ഞാൻ തുടരുന്ന ഒരു നയമുണ്ട്. എവിടെയൊക്കെ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം ഞാൻ എത്തി. മുല്ലപ്പള്ളിയും രമേശും ഞാനും ഒരു മനസ്സോടെയാണ് പ്രവർത്തിക്കുന്നത്. അതല്ലാതെ മറ്റൊരു സൂചന ഇല്ല.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല പദവികളിലേക്കും ഉമ്മൻ ചാണ്ടിയുടെ പേരു പറഞ്ഞുകേൾക്കുന്നു?
ഒരു ഒാഫറും ഇല്ല. എനിക്ക് പ്രവർത്തിക്കാൻ പദവികൾ വേണമെന്നില്ല. പാർട്ടി എന്തു പറഞ്ഞാലും അത് കേൾക്കും. പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്നെ ഏൽപിക്കുന്ന ഉത്തരവാദിത്തം പാർട്ടിക്ക് തൃപ്തികരമായ രീതിയിൽ നിർവഹിക്കും.
പദവി സംബന്ധിച്ച ഒരു ചോദ്യവും ഇതേവരെ വന്നിട്ടില്ലാത്തതിനാൽ ഏതെങ്കിലും സ്ഥാനം ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് വിപുലീകരണം ഉണ്ടാകുമോ?
കോൺഗ്രസ് നേതൃത്വംനൽകുന്ന മുന്നണിയാണ് യു.ഡി.എഫ്. െഎക്യമുന്നണി രാഷ്ട്രീയത്തിൽ കോൺഗ്രസിന് അംഗീകൃതനയമുണ്ട്. അതിനാലാണ് യു.ഡി.എഫിനെ നയിക്കാൻ കോൺഗ്രസിന് സാധിക്കുന്നത്. ഒരിക്കലും വൻപാർട്ടി മേധാവിത്വം കോൺഗ്രസ് എടുക്കില്ല.
ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് അവരുടെ പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് ചെയ്യാവുന്നത് ചെയ്യുകയും അല്ലാത്തത് പറഞ്ഞ് ബോധ്യെപ്പടുത്തുകയുമാണ് കോൺഗ്രസ് ശൈലി.
മുന്നണി വിപുലീകരണത്തിന് ആവശ്യമുയർന്നിട്ടുണ്ട്. കക്ഷികളും വ്യക്തികളും സമീപിച്ചിട്ടുണ്ട്. അക്കാര്യത്തിൽ കോൺഗ്രസ് ഒറ്റയ്ക്കല്ല, എല്ലാ ഘടകകക്ഷികളുമായും ആലോചിച്ചാണ് തീരുമാനമെടുക്കുക.
പാർട്ടിയിൽ ഡി.സി.സി തലംവരെ പറഞ്ഞുകേട്ട പുനഃസംഘടന ഉണ്ടാകുമോ?
ഇക്കാര്യത്തിൽ എനിക്ക് അഭിപ്രായം പറയാനാവില്ല. പാർട്ടി നേതൃത്വം പി.സി.സിയുമായി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ് അത്. ഇന്നത്തെ കമിറ്റികളും നേതാക്കളും മോശക്കാരാണെന്ന ചിന്ത എനിക്കില്ല. അവരുടെ നേതൃത്വത്തിൽ തന്നെയാണ് ലോക്സഭാ െതരെഞ്ഞടുപ്പിനെ നേരിട്ടത്.
തദ്ദേശ തെരെഞ്ഞടുപ്പിൽ കുറവുകളോ പോരായ്മകളോ ഉണ്ടോയെന്ന് പരിശോധിക്കുകയും തിരുത്തുകയും ചെയ്യാമെന്നതിൽ കവിഞ്ഞ് ഒരു പുനഃസംഘടനയും ആലോചിച്ചിട്ടില്ല.
സ്ഥാനാർഥി നിർണയത്തിൽ ഒറ്റപ്പെട്ട പോരായ്മകൾ ഉണ്ടാകാം. മത്സരിച്ച സ്ഥാനാർഥികളിൽ നല്ലപങ്കും കഴിവുള്ളവരും സമർഥരും ജനസമ്മതരുമായിരുന്നു. തോൽവിയുടെ പാപഭാരം മുഴുവൻ സ്ഥാനാർഥികളുടെമേൽ കെട്ടിവെക്കാനാവില്ല.
മെറിറ്റിന് മുൻഗണനയെന്ന് പറയുമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവും ഗ്രൂപ്പ് വീതംവെപ്പായി മാറിേല്ല?
എല്ലാ വിധ ജാഗ്രതയും സ്ഥാനാർഥി നിർണയത്തിൽ ഉണ്ടാകും. വിജയസാധ്യതയാണ് ഏക മാനദണ്ഡമെന്ന് എ.െഎ.സി.സി വ്യക്മാക്കിയിട്ടുണ്ട്. മറ്റൊന്നും ഇക്കാര്യത്തിൽ ഉണ്ടാവില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞുകേൾക്കുന്നു?
ഇപ്പോൾ അങ്ങനെയൊരു പ്രശ്നമേ ഇല്ല. അതുസംബന്ധിച്ച് ഒരു തർക്കവും ഇല്ല. കോൺഗ്രസിന് ഇന്നുവരെ നേതൃപ്രശ്നത്തിെൻറ പേരിൽ കേരളത്തിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇല്ലാത്ത ഒരു കാര്യത്തിെൻറ പേരിൽ മനസ്സ് തുറക്കേണ്ടതില്ല. എല്ലാം നന്നായി പോകും. നിയമസഭ തെരെഞ്ഞടുപ്പിൽ ജയിക്കുക എന്ന ഒറ്റ മുദ്രാവാക്യം ആണ് എല്ലാവർക്കും ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.