മുത്തലാഖ്: സർക്കാറിന് രാഷ്ട്രീയലാക്ക് –പ്രതിപക്ഷം
text_fields
ന്യൂഡൽഹി:മുത്തലാഖ് അംഗീകരിക്കുകയല്ല, സർക്കാറിെൻറ ഉദ്ദേശ്യശുദ്ധിയും ബില്ലിലെ വിവിധ വ്യവസ്ഥകളും തിടുക്കവുമാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ പാർലമെൻറിൽ വ്യക്തമാക്കി.
സുസ്മിത ദേവ്, മല്ലികാർജുൻ
ഖാർഗെ (കോൺഗ്രസ്): മുത്താലാഖ് ബില്ലിന് ആരും എതിരല്ല. എന്നാൽ, വ്യവസ്ഥകൾ പരിഷ്കരിക്കണം. അതുകൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനക്ക് വിടണം. എന്നിട്ട് പുതുക്കിയ ബിൽ കൊണ്ടുവരണം. നിരവധി പോരായ്മകൾ ഇപ്പോഴത്തെ ബില്ലിൽ ഉണ്ട്. ഭർത്താവിന് ജയിൽശിക്ഷ വ്യവസ്ഥ ചെയ്യുന്നു.
അതുപ്രകാരം ഭർത്താവിനെ ജയിലിലടച്ചാൽ ഭാര്യക്ക് സർക്കാർ ജീവനാംശം നൽകുമോ? മൂന്നുവർഷ തടവ് എന്നത് കലാപം, സാമുദായിക സ്പർധ വളർത്തൽ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾക്കു നൽകുന്ന ശിക്ഷക്ക് തുല്യമാണ്. ബി.ജെ.പിയുടെ മുസ്ലിം വനിത സംരക്ഷണവാദം തട്ടിപ്പാണ്. സ്ത്രീകളുടെ ശാക്തീകരണത്തിനുവേണ്ടി വാദിക്കുന്ന ബി.െജ.പി, വനിത സംവരണ ബിൽ പാസാക്കാൻ മുൻകൈയെടുക്കുന്നില്ല.
മീനാക്ഷിേലഖി, രവിശങ്കർ പ്രസാദ് ( ബി.ജെ.പി): മുസ്ലിം സ്ത്രീകൾക്ക് അഭിമാനവും തുല്യതയും നൽകുന്ന നിയമനിർമാണമാണിത്. ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. വിഷയം മതപരമല്ല, ലിംഗസമത്വമാണ് കാര്യം. മുത്തലാഖ് ഇന്നും തുടരുന്നത് പാർലമെൻറിന് കണ്ടുനിൽക്കാനാവില്ല. അത് രാഷ്ട്രീയ ലാക്കാണെന്ന് കാണുന്നത് പക്ഷപാതപരമാണ്. നരേന്ദ്ര മോദിയെേപ്പാലൊരു സഹോദരനുള്ളപ്പോൾ മുസ്ലിം സ്ത്രീകൾ ഭയപ്പെടേണ്ടി വരില്ല.
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്): മുത്തലാഖ് ബില്ലിൽ ബി.ജെ.പിക്ക് ദുഷ്ടലാക്കാണ്. ബില്ലിനെ എതിർക്കുന്ന തങ്ങളാരും മുത്തലാഖിനുവേണ്ടി വാദിക്കുന്നവരോ അതിെൻറ വക്താക്കളോ അല്ല. വളരെ കുറച്ച് മുസ്ലിംകൾ മാത്രമാണ് തലാഖ് ചൊല്ലുന്നത്. അതിൽതന്നെ തുലോം കുറവാണ് മുത്തലാഖ്. ഇല്ലാത്ത ഒരു കാര്യം പെരുപ്പിച്ച് അവതരിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ബി.ജെ.പിയുടെ ക്രൂരമായ അജണ്ടയാണ് ഇത്. മുസ്ലിം വ്യക്തിനിയമ ബോർഡിനെ ചോദ്യം ചെയ്യുന്ന ബി.ജെ.പി മന്ത്രി എം.ജെ അക്ബറിെൻറ സഭയിലെ പ്രസംഗം ഒരു മുന്നറിയിപ്പാണ്.
എൻ.കെ. േപ്രമചന്ദ്രൻ ( ആർ.എസ്.പി): ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുത്തലാഖ് സുപ്രീംകോടതി ഇതിനകം തന്നെ അസാധുവായി പ്രഖ്യാപിച്ചിട്ടുണ്ട്. അതുവഴി അത് രാജ്യത്തിെൻറ നിയമമായി മാറുകയും ചെയ്തു. കൂടുതൽ നിയമനിർമാണം ആവശ്യമില്ല. സർക്കാർ ചുെട്ടടുക്കുന്ന നിയമം ഒരു മുസ്ലിം സംഘടനയും അംഗീകരിക്കില്ല. പൊതുജനാഭിപ്രായം സർക്കാർ ശേഖരിച്ചില്ല. മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കാൻ സംഘ്പരിവാർ പിന്തുണയുള്ള ബി.ജെ.പി സർക്കാർ പ്രകടിപ്പിക്കുന്ന അമിതാവേശം സംശയാസ്പദമാണ്. നിയമത്തിലെ പല വകുപ്പുകളും പരസ്പരവിരുദ്ധമാണ്; നിയമപരമായി നിലനിൽക്കില്ല. കോടതിയിൽ ചോദ്യം ചെയ്യപ്പെടും. േപ്രമചന്ദ്രൻ അവതരിപ്പിച്ച ഏഴു ഭേദഗതികൾ സഭ ശബ്്ദവോേട്ടാടെ തള്ളി.
എ. സമ്പത്ത് (സി.പി.എം): രാജ്യത്തെ സിവിൽ നിയമങ്ങളുടെ മേൽ ക്രിമിനൽ നിയമങ്ങൾ ഉപയോഗിച്ച് ഭരണകൂടം കടന്നുകയറ്റം നടത്തുകയാണ്. മുത്തലാഖ് നിയമവിരുദ്ധമാണ് എന്ന് സുപ്രീംകോടതി വിധിച്ചപ്പോൾ തന്നെ അതിെൻറ നിയമസാധുത ഇല്ലാതായി. കേസിൽ കക്ഷിചേർന്ന വനിത സംഘടനകൾ ഉൾപ്പെടെ പൊതുസമൂഹത്തിൽ ആരോടും കൂടിയാലോചന നടത്താതെയാണ് ബിൽ കൊണ്ടുവന്നത്. ബി.ജെ.പി നീക്കം സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ്. സ്റ്റാൻഡിങ് കമ്മിറ്റിപോലും പരിശോധിക്കാതെ രാവിലെ അവതരിപ്പിച്ച് ഉച്ചക്ക് ചർച്ചക്കെടുത്ത് വൈകുന്നേരം പാസാക്കുന്നത് പാർലമെൻറിനെ ദോശക്കല്ലാക്കുന്നതിന് സമമാണ്.
അസദുദ്ദീൻ ഉവൈസി (എ.െഎ.എം.െഎ.എം): നിയമവ്യവസ്ഥയിൽ സിവിൽ നിയമവും ക്രിമിനൽ നിയമവും തമ്മിൽ വേർതിരിച്ചറിയാൻപോലും നിയമമന്ത്രി രവിശങ്കർ പ്രസാദ് പരാജയപ്പെട്ടു. മന്ത്രി പറയും പോലെ ഒരു മുസ്ലിം രാജ്യവും മുത്തലാഖിനെതിരെ തടവുശിക്ഷ ഏർപ്പെടുത്തിയിട്ടില്ല. കേസിൽ കുറ്റാരോപിതർക്ക് കേന്ദ്രം മുൻതൂക്കം നൽകുകയാണ് ചെയ്യുന്നത്. ജയിലിലായ ഒരാൾ എങ്ങനെയാണ് ഭാര്യയും കുടുംബത്തെയും സംരക്ഷിക്കുക? ബി.ജെ.പിയുടെ ലക്ഷ്യം കൂടുതൽ മുസ്ലിംകളെ ജയിലിലാക്കാനും സമുദായത്തെ അപമാനിക്കാനുമാണ്. സ്ത്രീകൾക്ക് നീതിയല്ല, കൂടുതൽ അനീതിയാണ് ലഭിക്കുക. മീനുകളെ രക്ഷിക്കാൻ വെള്ളത്തിൽനിന്ന് പാറപ്പുറത്ത് എടുത്തുവെച്ച കുരങ്ങെൻറ കഥയാണ് ഇൗ നിയമനിർമാണം ഒാർമിപ്പിക്കുന്നത്.
എം.െഎ. ഷാനവാസ് (കോൺഗ്രസ്): മുസ്ലിം സമുദായം പരിഷ്കരണത്തിനും സുപ്രീംകോടതി വിധിക്കും എതിരാണെന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമം. മുത്തലാഖ് ക്രിമിനൽവത്കരണം യുക്തിരഹിതമാണ്.
എം.െജ. അക്ബർ( ബി.ജെ.പി): മുത്തലാഖിനെ എതിർക്കുന്ന അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡിെൻറ വിശ്വാസ്യത എന്താണ്? അവരെ സമുദായ പ്രതിനിധികളായി തിരഞ്ഞെടുത്തത് ആരാണ്?
അൻവർ രാജ (എ.െഎ.ഡി.എം.കെ): മുസ്ലിംകൾക്കെതിരെ വർഗീയത കളിക്കാനുള്ള ആയുധമാക്കുകയാണ് മുത്തലാഖ് വിഷയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.