വിവിപാറ്റ്: പ്രതിപക്ഷം കമീഷന് മുന്നിൽ
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് ഒാരോ മണ്ഡലത്തി ലെയും അഞ്ചു വിവിപാറ്റുകൾ ആദ്യം എണ്ണണമെന്ന് 22 പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര തെരഞ്ഞെ ടുപ്പ് കമീഷനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. ആദ്യമെണ്ണുന്ന വോട്ടുയന്ത്രങ്ങളും വിവിപ ാറ്റുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റുക ളും എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷം മുന്നോട്ടുവെച്ച ആവശ്യ ങ്ങൾ ബുധനാഴ്ച ചേരുന്ന കമീഷൻ യോഗം ചർച്ചചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ പ്രതിപക്ഷ നേതാക്കളെ അറിയിച്ചു.
വോെട്ടണ്ണാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ 22 പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നാണ് വോട്ടുയന്ത്രങ്ങളെ കുറിച്ചുള്ള ആശങ്ക ദൂരീകരിക്കാനുള്ള നടപടികൾക്കായി കമീഷനെ സമീപിക്കാൻ തീരുമാനിച്ചത്. ഒരു മണിക്കൂർ നീണ്ട യോഗത്തിനു ശേഷമാണ് നിവേദനവുമായി നേതാക്കൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയെയും കമീഷണർ അശോക് ലവാസയെയും കണ്ടത്.
50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന് ഏതാനും മാസങ്ങളായി പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നുവെന്നും ഇതിനോട് പ്രതികരിക്കാൻ കമീഷൻ തയാറാകാതിരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ഒാരോ നിയമസഭാ മണ്ഡലത്തിലും അഞ്ചു വിവിപാറ്റുകൾ എണ്ണാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വിവിപാറ്റുകൾ എപ്പോൾ എണ്ണണമെന്നോ എണ്ണുേമ്പാൾ വോട്ടിൽ വ്യത്യാസമുണ്ടെങ്കിൽ എന്തു ചെയ്യണമെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടുയന്ത്രത്തിലെ വോട്ടും വിവിപാറ്റ് രസീതുകളിലെ വോട്ടും തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ എന്തു ചെയ്യണം എന്നതിനെ കുറിച്ച് കൃത്യമായ മാർഗരേഖ പുറത്തിറക്കണമെന്ന് ഒരു മാസം മുമ്പ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു. എന്നാൽ, കമീഷൻ ഇതിന് തയാറായിട്ടില്ല. ഇപ്പോൾ ഇൗ ആവശ്യം വീണ്ടും ആവർത്തിക്കേണ്ടിവന്നത് അതുകൊണ്ടാണെന്നും സിങ്വി പറഞ്ഞു.
വോട്ടുയന്ത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ടുകൾ ബൂത്ത് ഷീറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ടർമാരുടെ എണ്ണവും ആയി താരതമ്യം ചെയ്യണമെന്നും വോട്ടുയന്ത്രങ്ങളിലെ സീലുകൾക്ക് കുഴപ്പം ഇല്ല എന്ന് ഉറപ്പുവരുത്താൻ കൗണ്ടിങ് ഏജൻറുമാരെ അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളിൽ വോട്ടുയന്ത്രങ്ങൾ കടത്തുന്നതിെൻറയും വോട്ടുയന്ത്രങ്ങളിൽ കൃത്രിമം കാണിക്കുന്നതിെൻറയും വിഡിയോകൾ പുറത്തുവന്ന സാഹചര്യത്തിൽ തങ്ങൾക്കുള്ള ആശങ്ക നേതാക്കൾ കമീഷനുമായി പങ്കുവെച്ചു.
ഗുലാം നബി ആസാദ്, അഹ്മദ് പട്ടേൽ, അശോക് െഗഹ്ലോട്ട്, അഭിഷേക് മനു സിങ്വി (കോൺഗ്രസ്), ചന്ദ്രബാബു നായിഡു(തെലുഗുദേശം), ഡെറിക് ഒബ്റേൻ (തൃണമൂൽ കോൺഗ്രസ്), സീതാറാം യെച്ചൂരി (സി.പി.എം), ഡി. രാജ, സുധാകർ റെഡ്ഡി (സി.പി.െഎ), പ്രഫുൽ പട്ടേൽ, മജീദ് മേമൻ (എൻ.സി.പി), സതീഷ് ചന്ദ്ര മിശ്ര, ഡാനിഷ് അലി (ബി.എസ്.പി), രാം ഗോപാൽ യാദവ് (എസ്.പി), ദേവേന്ദർസിങ് റാണ, മനോജ് ഝാ (രാഷ്ട്രീയ ജനതാദൾ), കനിമൊഴി(ഡി.എം.കെ), രൂപേന്ദ്ര റെഡ്ഡി (ജനതാദൾ -എസ്), ജാവേദ് റാസ(എൽ.ജെ.ഡി), ജി. ശ്രീനിവാസ് റെഡ്ഡി (ആർ.എസ്.പി), ജി. മല്ലേഷ് (ജെ.എസ്.എം.ടി) എസ്.ആർ. നരേഷ് റാം(എൻ.പി.എഫ്) തുടങ്ങിയ 30ഒാളം നേതാക്കൾ 22 പാർട്ടികളെ പ്രതിനിധാനംചെയ്ത് പ്രതിപക്ഷ നിവേദനത്തിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.