കേന്ദ്രത്തിനൊരു സന്ദേശം: 2019 ഒട്ടും എളുപ്പമല്ല
text_fieldsന്യൂഡൽഹി: കർണാടകയിൽ ജെ.ഡി.എസ്-കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് കേന്ദ്രഭരണം നിയന്ത്രിക്കുന്ന മോദി-അമിത് ഷാമാർക്ക് ശക്തമായൊരു പ്രതിപക്ഷ സന്ദേശം. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ നേതൃനിര ഒന്നാകെ വിധാൻ സൗധയിൽ എത്തിയത് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഒട്ടും ലളിതമല്ലെന്ന താക്കീത് നൽകുന്നതായി.
ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സഖ്യസാധ്യതകൾ അന്വേഷിക്കുന്നവരും അല്ലാത്തവരുമായ പ്രതിപക്ഷ നേതാക്കളുടെ പൊതുവികാരവും ശക്തിപ്രകടനവുമാണ് ബംഗളൂരുവിലെ വേദിയിൽ പ്രതിഫലിച്ചത്. അക്കൂട്ടത്തിൽ ബദ്ധവൈരികളായ സി.പി.എമ്മിെൻറയും തൃണമൂൽ കോൺഗ്രസിെൻറയും നേതാക്കൾ ഉണ്ടായിരുന്നത് ശ്രദ്ധേയം.
അടുത്തകാലത്ത് എൻ.ഡി.എ സഖ്യം വിട്ട ടി.ഡി.പിയുടെ നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിെൻറ പങ്കാളിത്തവും ശ്രദ്ധേയമായി. നരേന്ദ്ര മോദിയെ അധികാരത്തിൽനിന്നു താഴെയിറക്കാൻ കോൺഗ്രസിനും വിവിധ പ്രാദേശിക കക്ഷികൾക്കുമുള്ള വാശിയാണ് ഇൗ പൊതുവേദിയിൽ പ്രകടമായത്. യു.പി.എ സഖ്യം രൂപവത്കരിച്ച കാലത്തുപോലും ഇത്രയും പാർട്ടി നേതാക്കൾ ഒന്നിച്ചുനിന്നിട്ടില്ല.
മായാവതിയും അഖിലേഷും സോണിയയും മമതയും കെജ്രിവാളും യെച്ചൂരിയുമെല്ലാം കൈകോർത്തുനിന്നിട്ടില്ല. ഇവരെല്ലാം ദേശീയ ലക്ഷ്യം മുൻനിർത്തി ഒന്നിച്ചുനിന്നാൽ 2019ൽ അത്തരമൊരു പ്രതിപക്ഷ െഎക്യത്തെയാണ് ബി.ജെ.പി നേരിടേണ്ടിവരുക. അതേസമയം, ബി.ജെ.പി വിരുദ്ധ സഖ്യം എല്ലായിടത്തും പ്രാവർത്തികമാക്കുന്നതിലെ വെല്ലുവിളികൾ നിൽക്കുന്നുമുണ്ട്. ബി.ജെ.പിയുടെ വർഗീയ വളർച്ചയിൽ പ്രതിപക്ഷത്തിെൻറ ഉൾഭയവും അത് പ്രകടമാക്കുന്നു.
എന്നാൽ, അടുത്ത ഒരുവർഷത്തിനിടയിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ െഎക്യത്തിെൻറ വിപുല ചർച്ചകൾക്ക് വഴി തുറക്കുകയാണ് ബംഗളൂരു ഒത്തുചേരൽ. അതുകൊണ്ടുതന്നെ, ബംഗളൂരുവിൽനിന്നുള്ള ചിത്രങ്ങൾ ഏറ്റവുമേറെ സൂക്ഷ്മമായി പരിശോധിക്കുന്നത് മോദി-അമിത് ഷാമാരായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.