തെരഞ്ഞെടുപ്പല്ല, ജയരാജെൻറ വഴിമുടക്കുന്നത് നേതൃത്വത്തിെൻറ അതൃപ്തി
text_fieldsകണ്ണൂർ: കൊല്ലാനാണോ വളർത്താനാണോ പി. ജയരാജനെ വടകരയിലെത്തിച്ചതെന്നത് തീരുമാന മാകാൻ തെരഞ്ഞെടുപ്പ് ഫലം വരെ കാക്കണം. എന്നാലും ഒരു കാര്യം ഉറപ്പിക്കാം. പാർട്ടിക്കകത് ത് പി. ജയരാജെൻറ വളർച്ചക്ക് ഇനി പഴയ വേഗമുണ്ടാകില്ല. സ്ഥാനാർഥിത്വത്തിെൻറ പേരി ൽ അത്ര എളുപ്പത്തിലാണ് പി. ജയരാജനെ ജില്ല സെക്രട്ടറി പദവിയിൽനിന്ന് സി.പി.എം നീക്കി യത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ മറ്റുള്ളവർക്ക് താൽക്കാലിക ചുമതല നൽകാമെങ്കിലും എം.വി. ജയരാജനെ സ്ഥിരം സെക്രട്ടറിയാക്കിയാണ് ചുമതല നൽകിയത്.
പാർട്ടി നേതൃത്വത്തിൽ ചിലർക്കുള്ള അതൃപ്തിയാണ് പി. ജയരാജെൻറ മാറ്റത്തിനു പിന്നിൽ. മുഖ്യമന്ത്രി പെങ്കടുക്കുന്ന യോഗത്തിൽപോലും കൂടുതൽ കൈയടി ലഭിക്കുന്നതും വിനയായി. കണ്ണൂരിൽ പാർട്ടിയെ ശക്തിപ്പെടുത്തിയ നേതാവാണ് പി. ജയരാജൻ. ആർ.എസ്.എസിെൻറ ആക്രമണത്തിനിരയായ രക്തസാക്ഷി പരിവേഷവും. പാർട്ടി സജീവമായി ഇടപെടുന്ന തരത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. അർബുദ, കിടപ്പുരോഗികൾക്ക് ആശ്വാസമേകുന്ന െഎ.ആർ.പി.സി എന്ന സ്ഥാപനത്തിെൻറ ജീവൻ. പിണറായിക്കും കോടിയേരിക്കും പിന്നിൽ കണ്ണൂരിൽ നിന്നുള്ള നേതാവായിട്ടായിരുന്നു പി. ജയരാജെൻറ വളർച്ച.
പാർട്ടിയുടെ താഴേത്തട്ടിലെ പ്രവർത്തകരുടെ ആവേശവും ശക്തിയും. മറ്റ് ജില്ലകളിലടക്കം അനുകൂലികൾ ഏറെ. ഇതോടെയാണ് വ്യക്തിപൂജ വിഷയങ്ങളടക്കം ഉയർന്നത്. തന്നെക്കുറിച്ച് പാട്ടിറക്കിയതും പി. ജയരാജനെതിരായ ആയുധമായി. പാർട്ടി താക്കീത് നൽകിയോടെ, ഇത്തരം പരിപാടികളിൽനിന്ന് പി. ജയരാജൻ അകലം പാലിച്ചിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രേട്ടറിയറ്റിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സെക്രേട്ടറിയറ്റ് അംഗമാവുന്നതോടെ കൂടുതൽ ശക്തനാവുമെന്ന തോന്നലായിരുന്നു ഒഴിവാക്കലിന് പിന്നിൽ.
എന്നാൽ, ഇതൊന്നും പി.ജെ എന്ന് അണികൾ വിളിക്കുന്ന പി. ജയരാജനുള്ള പിന്തുണ കുറക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫേസ്ബുക്കിൽ പി. ജയരാജന് നിരവധി ആരാധക കൂട്ടായ്മകളാണുള്ളത്. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എം.പിയെന്ന നിലയിൽ പൊതുമണ്ഡലത്തിൽ സജീവമായി നിൽക്കാനാകും. തോറ്റാൽ കണ്ണൂർ ജില്ല കമ്മിറ്റി അംഗം മാത്രമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.