അവസാന ലാപ്പിലേക്ക്; പാലാ ചൂടായി
text_fieldsകോട്ടയം: ഉപതെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിെക്ക പാലായിൽ പ്രചാരണം വേഗത്തിലാക ്കി മുന്നണികൾ. പരസ്യ പ്രചാരണത്തിന് എട്ടുദിവസം മാത്രമായതിനാൽ ഉന്നത നേതാക്കളെ രം ഗത്തിറക്കി പ്രചാരണം ഊർജിതപ്പെടുത്താനാണു തീവ്രശ്രമം. സംസ്ഥാന നേതാക്കളിൽ ബഹുഭൂ രിപക്ഷവും ഇതിനകം രണ്ടു റൗണ്ട് പ്രചാരണം പൂർത്തിയാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും പന്ന്യൻ രവീന്ദ്രനും കെ.ഇ. ഇസ്മായിലും അടക്കം മുതിർന്ന നേതാക്കൾ അടുത്ത ദിവസങ്ങളിൽ ഇടത് സ്ഥാനാർഥിക്കായി ക്യാമ്പ് ചെയ്തു പ്രവർത്തിക്കും. മുഖ്യമന്ത്രി മൂന്നു ദിവസം പാലായിൽ ഉണ്ടാകും. മേഖലകൾ തിരിച്ചു ഒമ്പത് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. യു.ഡി.എഫിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയുമടക്കം പ്രമുഖരുടെ നീണ്ടനിര തന്നെ എത്തും. പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രചാരണം.അതിനിടെ, മുന്നണികൾക്ക് തലവേദനയായി ജാതി-മത-സാമുദായിക സമവാക്യങ്ങളും മാറുകയാണ്. ഇടതു സ്ഥാനാർഥിയെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഇതിന് തുടക്കമിട്ടത്.
ക്രൈസ്തവ സഭകളും ശക്തമായ നിലപാടുതന്നെ എടുത്തേക്കാം. ജോസ്-ജോസഫ് തർക്കം യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്നുണ്ടെങ്കിലും അവസാന നിമിഷം എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥിയും നേതാക്കളും. പാലായില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് യു.ഡി.എഫ് നിർദേശിച്ചെങ്കിലും കേരള കോൺഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്. കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം പ്രത്യേക യോഗം ചേർന്നിരുന്നു. എന്നാൽ, ഇതൊന്നും ജോസ് വിഭാഗം ശ്രദ്ധിക്കുന്നില്ല. ജോസഫ് എത്തുമോ എന്ന ചോദ്യത്തിന് മറുപടിപോലും പറയാന്‍ ജോസ് കെ. മാണി തയാറല്ല. ജോസഫ് വിഭാഗത്തെ ഒരു മീറ്റിങ്ങിനും ജോസ്. കെ മാണി പക്ഷം സഹകരിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒറ്റക്കുപോലും പ്രവര്‍ത്തിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ജോസഫ് വിഭാഗം. ശനിയാഴ്ച യു.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടുക്കുമെന്ന് ജോസഫ് അറിയിച്ചിട്ടുണ്ട്. ജോസഫിനെയും ജോസ് കെ. മാണിയെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തി തുടർ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനുള്ള ആലോചനയിലാണു യു.ഡി.എഫ് നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.