ജോസ് ടോമിെൻറ പാർട്ടി പത്രിക തള്ളി; ഇനി സ്വതന്ത്രൻ
text_fieldsകോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിൽ ജോസ് ടോം നൽകിയ പത്രിക പി.ജെ. ജോസഫിെൻറ എതിർപ്പിനെ തുടർന്ന് വരണാധികാരി തള്ളി. ജോസ് ടോം ഇ നി സ്വതന്ത്രനായി മത്സരിക്കും. ജോസ് ടോം കേരള കോൺഗ്രസ് സ്ഥാനാർഥിയല്ലെന്നും അദ്ദേ ഹത്തിെൻറ പത്രികയിൽ ഒപ്പിട്ടവർ പാർട്ടി ഭാരവാഹികളല്ലെന്നും ജോസഫ് വിഭാഗം ഉയർത്തിയ വാദം അംഗീകരിച്ചാണ് നടപടി. മൂന്നു പത്രികയിൽ ‘സ്വതന്ത്രനായി’ ജോസ് ടോം നൽകിയ രണ്ടു പത്രികയാണ് സ്വീകരിച്ചത്.
ജോസഫ് വിഭാഗത്തിൽനിന്ന് പത്രിക നൽകിയ ജോസഫ് കണ്ടത്തിൽ ജോസ് വിഭാഗത്തിന് പാർട്ടി ചിഹ്നം കിട്ടില്ലെന്ന് ഉറപ്പായതിനുശേഷം മത്സരരംഗത്തുനിന്ന് പിൻമാറി. കൈതച്ചക്ക, ഫുട്ബാൾ, ഓട്ടോറിക്ഷ എന്നിവയിേലതെങ്കിലും ചിഹ്നമായിരിക്കും ഇനി ജോസ് ടോമിനു ലഭിക്കുക എന്നാണു സൂചന. 32 വർഷത്തിനു ശേഷമാണ് കേരള കോൺഗ്രസ് ‘രണ്ടില’യിലല്ലാതെ പാലായിൽ മത്സരിക്കുന്നത്. ഇതോടെ പാർട്ടിയിലെ അധികാര വടംവലിയിൽ ആദ്യ റൗണ്ട് വിജയം പി.ജെ. ജോസഫ് വിഭാഗത്തിനായി. തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ അംഗീകാരം ജോസഫിെൻറ തുടർനീക്കത്തിനു കരുത്തേകും. ഇത് ജോസ് കെ. മാണിക്ക് കനത്ത തിരിച്ചടിയാകും.
സ്ഥാനാര്‍ഥി നിര്‍ണയവും വിമത സ്ഥാനാര്‍ഥിയുടെ രംഗപ്രവേശനവും പോലെ നാടകീയ നിമിഷങ്ങളാണ് സൂക്ഷ്മപരിശോധന വേളയിലും അരങ്ങേറിയത്. തർക്കം രൂക്ഷമായതോടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം തേടിയശേഷമാണ് വരണാധികാരി തീരുമാനമെടുത്തത്. രാവിലെ 11.15ന് ആരംഭിച്ച പരിശോധനയിൽ വൈകീട്ട് 4.50നാണ് തീരുമാനമായത്. ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കോടതി തടഞ്ഞതാണ് ജോസഫിെൻറ നീക്കങ്ങള്‍ വിജയിക്കാന്‍ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.