പാലായിൽ മറ്റൊരു മാണി
text_fieldsകോട്ടയം: വോളിബാൾ കോർട്ടിൽനിന്ന് സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും കൃഷിയി ലേക്കുമൊക്കെ ജീവിതം പറിച്ചുനട്ടെങ്കിലും സ്പോർട്സ്മാൻ സ്പിരിറ്റ് കൈവിട്ടി രുന്നില്ല കാപ്പൻ വീട്ടിൽ ചെറിയാൻ മകൻ മാണി. മൂന്നുതവണ കെ.എം. മാണിയെന്ന അതികായനോട് പരാജയപ്പെെട്ടങ്കിലും വീണ്ടും പോരാട്ടത്തിനു കരുത്തേകിയത് കളിക്കളത്തിൽനിന്ന് നേടിയ അനുഭവപാഠങ്ങളായിരുന്നു. പരിശ്രമിച്ചാൽ വിജയം ഒപ്പമെത്തുന്ന മൈതാനങ്ങളിലെ വിജയമന്ത്രത്തെ ചേർത്തുനിർത്തിയ കാപ്പെന, പാലാ സ്വന്തം പ്രതിനിധിയായി തെരഞ്ഞെടുത്തു.
മണ്ഡലം രൂപവത്കരിച്ചശേഷം ആദ്യമായി കെ.എം. മാണിയല്ലാതെ മറ്റൊരു ജനപ്രതിനിധി; പാലായുടെ രണ്ടാമത്തെ എം.എൽ.എ. ‘കെ.എം. മാണിയെക്കാൾ വലിയൊരു എതിരാളി വരാനില്ലല്ലോ, ഒപ്പം മൂന്നുതവണ തോറ്റയാളെന്ന സഹതാപവും’- കാപ്പെൻറ ആത്മവിശ്വാസമായിരുന്നു ഇത്. മാണിക്കെതിരെ മത്സരിച്ച മൂന്നുതവണയും അദ്ദേഹത്തിെൻറ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞ കാപ്പനിൽ സി.പി.എമ്മും പൂർണവിശ്വാസമർപ്പിച്ചു.
പിതാവ് ചെറിയാന് ജെ. കാപ്പന് പാലായുടെ നഗരപിതാവും മുന്‍ എം.പിയുമായിരുന്നെങ്കിലും മാണി സി. കാപ്പന് ചെറുപ്പത്തില്‍ വോളിബാളായിരുന്നു തലക്കുപിടിച്ചത്. ജിമ്മി ജോര്‍ജിനൊപ്പം കളിച്ചുവളര്‍ന്ന മാണി 1976ല്‍ 20ാം വയസ്സില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി വോളിബാള്‍ ക്യാപ്റ്റനായി. പിന്നീട് ദേശീയതാരമായും തിളങ്ങി. മലയാളിയെ ഏറെ ചിരിപ്പിച്ച ‘മേലേപ്പറമ്പില്‍ ആണ്‍വീട്’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ നിര്‍മിച്ചായിരുന്ന സിനിമയില്‍ സജീവമായത്. തുടര്‍ന്ന് തുടര്‍ച്ചയായി 12 സിനിമ നിര്‍മിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, അസമീസ് തുടങ്ങിയ ഭാഷകളിലായി 25ല്‍പരം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. 2000 മുതല്‍ 2005വരെ പാലാ നഗരസഭ കൗണ്‍സിലര്‍ ആയിരുന്ന കാപ്പൻ എന്‍.സി.പി ഒരു മുന്നണിയിലും ഇല്ലാത്ത കാലത്ത് പത്തനംതിട്ടയില്‍നിന്ന് ലോക്സഭയിലേക്കും ഒരുകൈ നോക്കി. എന്‍.സി.പി സംസ്ഥാന ട്രഷററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായുള്ള ബന്ധമാണ് പാര്‍ട്ടിയിലെ കരുത്ത്.നിലവിൽ എൻ.സി.പി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.
മേഘാലയയില്‍ കൃഷിയും വിപണനവും നടത്തി വരുകയാണ് പാലാ മുണ്ടാങ്കല്‍ പള്ളിക്കടുത്ത് താമസിക്കുന്ന 63കാരനായ മാണി സി. കാപ്പനിപ്പോൾ. ചെറിയാന് ജെ. കാപ്പെൻറ 10 മക്കളില്‍ ഏഴാമനാണ്. സഹോദരങ്ങളായ ജോര്‍ജും ചെറിയാനും പാലാ നഗരസഭ കൗണ്‍സിലര്‍മാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.