പാലാ തോൽവി: എൻ.ഡി.എയും പ്രതിക്കൂട്ടിൽ
text_fieldsതിരുവനന്തപുരം: പാലായിൽ എൽ.ഡി.എഫ് ചരിത്രം തിരുത്തിയപ്പോൾ എൻ.ഡി.എ സഖ്യവും ‘പ്രതി ക്കൂട്ടി’ലായി. അസംതൃപ്തരുടെ കൂടാരമായി മാറിയ എൻ.ഡി.എയിൽ ചെറിയൊരു ഇടവേളക്ക് ശ േഷം വോട്ടുകച്ചവടം എന്ന വിവാദത്തിനും വഴിമരുന്നിടുകയാണ് ഇൗ ഫലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 6,000ത്തിലധികവും ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 8,000ത്തോളവും വോട്ട് കുറഞ്ഞതിെൻറ ഉത്തരവാദിത്തം ആർക്കാണെന്നതിനെ ചൊല്ലിയാകും വിവാദം കത്തിപ്പടരുക.
പാലായിലെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ വോട്ടുകച്ചവട ആരോപണം ഫലപ്രഖ്യാപനത്തിന് മുേമ്പയുണ്ടായതാണ്. സംഘടനാപാളിച്ചയുണ്ടായെന്ന് സംസ്ഥാന പ്രസിഡൻറ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അത് ശരിെവക്കുന്ന നിലക്കാണ് ഫലവും. 2016ൽ നിയമസഭ െതരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ഹരിക്ക് 24,821 വോട്ട് ലഭിച്ചിരുന്നു. അതേ സ്ഥാനാര്‍ഥിയെത്തന്നെ ഇക്കുറി കളത്തിലിറക്കിയപ്പോള്‍ 18,044 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ.
പാലായിൽ ഉൾപ്പെടെ വേരോട്ടമുണ്ടെന്ന് അവകാശപ്പെടുന്ന പി.സി. ജോർജിെൻറ ജനപക്ഷവും പി.സി. തോമസിെൻറ കേരള കോൺഗ്രസും ബി.ഡി.ജെ.എസും എല്ലാം ഒത്തുനിന്നിട്ടും ആറായിരത്തിലധികം വോട്ട് കുറഞ്ഞു. ബി.ഡി.ജെ.എസ് വോട്ട് ലഭിച്ചെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനും അദ്ദേഹത്തിന് ജനപക്ഷം വോട്ടുകൾ പോയേക്കാമെന്ന നിലയിലുള്ള പ്രസ്താവന പി.സി. ജോർജിൽ നിന്നുമുണ്ടായ സാഹചര്യത്തിൽ എൻ.ഡി.എ വോട്ടുകൾ മറിഞ്ഞെന്ന കാര്യം വ്യക്തം. വിദേശത്ത് ജയിലിലായ തുഷാറിനെ സഹായിച്ചതിന് തിരിച്ച് സഹായം ലഭ്യമാക്കിയിട്ടുണ്ടാകുമെന്ന് ബി.ജെ.പി നേതാക്കൾ തന്നെ അടക്കം പറയുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.