പാലാ സ്ഥാനാർഥി പ്രഖ്യാപനം: മാണി സി. കാപ്പനും എൻ.സി.പി നേതൃത്വവും മലക്കം മറിഞ്ഞു
text_fieldsകോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം വിവാദമായതോെട മലക്കം മറിഞ്ഞ് മാണി സി. കാപ്പനും എൻ.സി.പി നേതൃത്വവും. സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടിയുടെ ഒത്താശയോടെ എൻ.സി.പിയിലൊരു വിഭാഗമാണ് മാണി സി. കാപ്പനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് എൽ.ഡി.എഫ് അറിയാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് എൻ.സി.പിയിൽ കലഹത്തിനും ഇടയാക്കി.
പ്രഖ്യാപനത്തിനെതിരെ തോമസ് ചാണ്ടിയെ എതിർക്കുന്ന വിഭാഗം പ്രതിഷേധവും ഉയർത്തി. പാർട്ടി ഫോറങ്ങളിൽ ചർച്ച ചെയ്യാത്തതിൽ മുതിർന്ന നേതാക്കളും തോമസ് ചാണ്ടിയെ നീരസമറിയിച്ചു. എൽ.ഡി.എഫ് നേതൃത്വവും അതൃപ്തിയിലായിരുന്നു. ഇതോടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി തോമസ് ചാണ്ടി രംഗത്തെത്തി.
എൽ.ഡി.എഫ് സമ്മർദവും പിന്നിലുണ്ടെന്നാണ് സൂചന. മാണി സി. കാപ്പനെ ശിപാർശ ചെയ്യുക മാത്രമായിരുന്നുവെന്നാണ് വിശദീകരണം. പിന്നാലെ മാണി സി. കാപ്പനും പ്രഖ്യാപനം തള്ളി രംഗത്തെത്തി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും ബ്ലോക്ക് കമ്മിറ്റി നിർദേശം അറിയിക്കുന്നതിനിടെ ദേശീയ സമിതി അംഗം സുൽഫിക്കർ മയൂരിക്ക് നാക്ക് പിഴച്ചതാണെന്നും മാണി സി. കാപ്പൻ പറഞ്ഞു. ഇതിലുണ്ടായ ആശയക്കുഴപ്പമാണ് പ്രഖ്യാപിച്ചതെന്ന തരത്തിൽ പ്രചരിച്ചത്.
സുൽഫിക്കർ മയൂരിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന എൻ.സി.പി പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗ ശേഷമാണ് മാണി സി. കാപ്പനെ പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ നിർദേശമനുസരിച്ചാണ് പ്രഖ്യാപനമെന്നും വിശദീകരിച്ചു.
പ്രഖ്യാപനം പുറത്തുവന്നതോടെ പാലായിലെ എൻ.സി.പി നേതാക്കൾ രംഗത്തുവന്നു. യോഗ മിനിറ്റ്സ് ഒപ്പിട്ടില്ലെന്നും ചിലരുടെ സ്ഥാപിതതാൽപര്യമാണ് പ്രഖ്യാപനത്തിലെന്നും പരാതിപ്പെട്ടു. പീതാംബരന് മാസ്റ്റർ ഉൾെപ്പടെയുള്ള സംസ്ഥാനനേതാക്കളും അതൃപ്തി അറിയിച്ചു. മുൻ അധ്യക്ഷൻ ഉഴവൂർ വിജയെൻറ മരണവുമായി ബന്ധപ്പെട്ട് അരോപണവിധേയനായ സുൽഫിക്കർ മയൂരിയെ അംഗീകരിക്കാനാകിെല്ലന്നും പാലായിലേക്ക് അദ്ദേഹത്തെ നിയോഗിച്ചത് മനഃപൂർവമാണെന്നും പാലായിലെ നേതാക്കൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.