സമവായം പറഞ്ഞ ജോസഫിനെ കേട്ടില്ല; കൈവിട്ട് സഭയും
text_fieldsതൊടുപുഴ: കെ.എം. മാണിയുടെ മരണശേഷം പാർട്ടി ഒന്നായി പോകണമെന്ന സഭ മേലധ്യക്ഷന്മാരുട െ വാക്കുകൾക്ക് ജോസ് കെ. മാണി ചെവികൊടുക്കാതിരുന്നതും തിരിച്ചടിയായെന്ന് സൂചന. കെ. എം. മാണിയുടെ സഭാബന്ധം കൊണ്ടുനടക്കാൻ ജോസിന് കഴിഞ്ഞില്ല എന്നാണ് വിലയിരുത്തൽ. പി. ജെ. ജോസഫിെൻറ സഭയിലെ സ്വീകാര്യതയും ഘടകമായി. പി.ജെ. ജോസഫിനെ അപമാനിക്കുന്ന നിലപാടാണ് ജോസ് വിഭാഗം സ്വീകരിച്ചതെന്ന അഭിപ്രായം സഭ നേതൃത്വത്തിനുണ്ട്. ‘പ്രതിഛായ’യിലൂടെയും സമ്മേളന വേദിയിലും തനിക്കേറ്റ അപമാനവും പാർലമെൻറ് മോഹം അപവാദപ്രചാരണം നടത്തി തകർത്തതും സഭ നേതൃത്വവുമായി ജോസഫ് പങ്കുവെച്ചിരുന്നു.
പി.ജെ. ജോസഫിനെ പാർട്ടി ചെയർമാനും ജോസ് കെ. മാണിയെ വർക്കിങ് ചെയർമാനുമാക്കി പ്രതിസന്ധി തരണം െചയ്യാൻ സമവായ നീക്കം നടത്തിയ സഭ മേലധ്യക്ഷന്മാർക്ക് നിരാശയായിരുന്നു ഫലം. സമവായ ഫോർമുല അംഗീകരിപ്പിക്കാൻ പാലാ ബിഷപ്പും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പും മുൻകൈയെടുത്ത് ഇരുവിഭാഗം നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പ് സാധ്യതയുടെ അവസാന മിനിറ്റിൽ ജോസ് കെ. മാണി ഒഴിയുകയായിരുന്നു. ഒരുമിച്ചുപോകണമെന്ന വികാരവും ജോസഫിെൻറ സീനിയോറിറ്റി കണക്കിലെടുക്കണമെന്നുമുള്ള നിലപാടാണ് സഭ നേതൃത്വം മുന്നോട്ടുവെച്ചത്.
ജോസഫും സി.എഫ്. തോമസുമായി ഒരുമിച്ചിരുന്ന് ചർച്ച നടത്തണ നിർദേശവും ജോസ് കെ. മാണി അവഗണിച്ചു. മാണിയുടെ തട്ടകത്തിൽ ജോസ് കെ. മാണിയുടെ നോമിനി തോറ്റത് പി.ജെ. ജോസഫിന് നേട്ടമായേക്കും. നിലപാടെടുക്കാത്തവരും ചാഞ്ഞുനിൽക്കുന്നവരും ജോസഫ് പക്ഷത്തേക്ക് നീങ്ങാനും സാധ്യത തെളിഞ്ഞതായാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.