പി.ജെ. ജോസഫ് യു.ഡി.എഫ് യോഗത്തിനെത്തി; ജോസ് ടോമിനായി വോട്ട് അഭ്യർഥിച്ചു
text_fieldsപാലാ: സ്ഥാനാർഥി നിർണയം അടക്കമുള്ള വിഷയത്തിൽ ഇടഞ്ഞുനിന്ന കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ഒടുവ ിൽ യു.ഡി.എഫ് യോഗത്തിനെത്തി. പാലാ കുരിശുപള്ളി ജങ്ഷനിൽ എ.കെ. ആൻറണി പങ്കെടുത്ത യോഗത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ജ ോസ് ടോമിന് വോട്ട് ചോദിച്ചും മാണിയുമായുള്ള ഓർമകൾ പങ്കുവെച്ചുമാണ് മടങ്ങിയത്.
ജോസ് കെ. മാണി എം.പി, സ്ഥാനാർഥി ജോസ് ടോം അടക്കമുള്ള നേതാക്കൾക്കൊപ്പമാണ് വേദിപങ്കിട്ടത്. കേരള കോൺഗ്രസ് മുഖപ്പത്രമായ പ്രതിച്ഛായയിലൂടെ പി.ജെ. ജോസഫിനെ അപമാനിെച്ചന്ന പരാതിയെത്തുടർന്ന് യു.ഡി.എഫ് നേതാക്കൾ നടത്തിയ ചർച്ചക്കൊടുവിലാണ് യോഗത്തിൽ സംബന്ധിച്ചത്.
കഴിഞ്ഞ യു.ഡി.എഫ് പ്രചാരണ കൺവെൻഷനിലാണ് ജോസ് വിഭാഗം അനുകൂലികൾ കൂക്കിവിളിച്ച് അപമാനിച്ചത്. എന്നാൽ, ഇത്തവണ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസംഗിക്കുന്നതിനിടെയാണ് േജാസഫ് വേദിയിലേക്ക് എത്തിയത്. ഇപ്രാവശ്യം പ്രവർത്തകർ കൂക്കിവിളിച്ചില്ല. പകരം ആർപ്പുവിളിയും നിറഞ്ഞ കൈയടിയുമാണ് ലഭിച്ചത്. വൻഭൂരിപക്ഷത്തിൽ ജോസ് ടോമിനെ വിജയിപ്പിക്കണമെന്ന പ്രഖ്യാപനത്തിനും കൈയടികിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.