പളനിസാമി-പന്നീർസെൽവം വിഭാഗങ്ങൾ ഒരുമിക്കാൻ വീണ്ടും നീക്കം
text_fieldsചെന്നൈ: ടി.ടി.വി. ദിനകരന് പിടിമുറുക്കുന്നത് ഭീഷണിയായി കാണുന്ന അണ്ണാഡി.എം.കെയിലെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി-ഒ. പന്നീർസെല്‍വം വിഭാഗങ്ങള്‍ ഒരുമിക്കാന്‍ വീണ്ടും ഊര്‍ജിത നീക്കം. ദിനകരന് പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കുന്നതിനുമുമ്പ് ചെറുത്തു നില്‍പ്പിനായി മറ്റെല്ലാ തർക്കങ്ങളും മറന്ന് ലയനംമാത്രമാണ് േപാംവഴിയെന്ന് ഒ.പി.എസ്-ഇ.പി.എസ് വിഭാഗങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ട്. ഇരു നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇതിനകം ആറുതവണ ലയനചര്‍ച്ചകള്‍ നടന്നതായാണ് വിവരം.
പന്നീര്‍സെല്‍വവുമായി സഹകരിച്ചുപോകാന്‍ ബി.ജെ.പി പളനിസാമിയില്‍ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെയും മന്നാര്‍ഗുഡി സംഘത്തെയും അകറ്റി നിര്‍ത്താന്‍ ബി.ജെ.പി കരുക്കള്‍ നീക്കുന്നുണ്ട്. സര്‍ക്കാര്‍ വീഴാതിരിക്കാനും നിലവിലെ സാഹചര്യം ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം മുതലെടുക്കാതിരിക്കാനും മുൻകരുതലുകൾ തീര്‍ക്കുകയാണിപ്പോള്‍ ബി.ജെ.പി. ശശികലയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി െതരഞ്ഞെടുത്തത് പാര്‍ട്ടി നിയമം ലംഘിച്ചാണെന്നും ഇത് അസാധുവാക്കണമെന്നാവശ്യപ്പെട്ട് എടപ്പാടി പളനിസാമിയെക്കൊണ്ട് കേന്ദ്ര െതരെഞ്ഞടുപ്പു കമീഷനില്‍ പരാതി കൊടുപ്പിക്കാനും ബി.ജെ.പിയുടെ സമ്മർദമുണ്ട്.
നേരത്തെ, പന്നീര്‍സെല്‍വം ഇതേ ആവശ്യവുമായി കമീഷനെ സമീപിച്ചിരുന്നു. രണ്ടുപേരുടെയും പരാതികളുടെ അടിസ്ഥാനത്തില്‍ കമീഷന് ഉചിതമായ നടപടി കൈക്കൊണ്ടാല്‍ ശശികലെയയും കൂട്ടാളികളെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനും പുതിയ ഭാരവാഹികളെ െതരഞ്ഞെടുക്കാനും എളുപ്പമാണ്. രാഷ്ട്രപതി െതരഞ്ഞെടുപ്പിനു മുമ്പ് ഇരു വിഭാഗങ്ങളെയും ഒന്നിപ്പിച്ച് എ.ഐ.എ.ഡി.എം.കെയുടെ പിന്തുണ സ്വന്തം സ്ഥാനാര്‍ഥിക്ക് ലഭ്യമാക്കാനാണ് ബി.ജെ.പി ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.