തെരഞ്ഞെടുപ്പ് കാലങ്ങളേറെയുണ്ട്, പാലോളിയുടെ ഒാർമകളുടെ അറകളിൽ
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പുകൾ ഏറെ കണ്ട, ജയവും തോൽവിയും അറിഞ്ഞ, അധികാര കസേരയുടെ കയ്പും രുചിയുമറിഞ്ഞ പാലോളി മുഹമ ്മദ് കുട്ടിയെന്ന സമുന്നത കമ്യൂണിസ്റ്റ് നേതാവ് 89ാം വയസ്സിലും കർമനിരതനാണ്. കോഴിക്കോട്-പാലക്കാട് ദേശീ യപാതയിൽ ആര്യമ്പാവിന് സമീപം കുലുക്കിലിയാെട്ട മകളുടെ വീട്ടിൽ കഴിയുന്ന അദ്ദേഹത്തിന് 1948 മുതൽ നടന്ന ചെറുതും വലുതുമായ തെരഞ്ഞെടുപ്പുകളെല്ലാം ഇന്നലെ കഴിഞ്ഞപോലെ ഒാർമയിലുണ്ട്.
പാർട്ടി സ്ഥാനാർഥികളുടെ ചിഹ്നവും കത ്തുമായി വീടുകളിൽ കയറിച്ചെല്ലാൻ കഴിയാത്തൊരു കാലവും കേരളത്തിലുണ്ടായിരുന്നുവെന്ന് അദ്ദേഹം ഒാർക്കുന്നു. ’48ൽ മലബാർ ഡിസ്ട്രിക് ബോർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ മങ്കട ഫർക്കയിൽ കമ്യൂണിസ്റ്റ് പാർട്ടി ബാനറിൽ മത്സരിച്ച സാധ ാരണക്കാരുടെ പ്രതിനിധികളായ ആശാരി വേലുവിെൻറയും മച്ചിങ്ങൽ കുഞ്ഞമ്മുവിെൻറയും ബൂത്ത് ഏജൻറായി പ്രവർത് തിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കമിടുന്നത്.
കൂട്ടിലങ്ങാടിയിലെ ബൂത്തിൽ ഇരിക്കുേമ്പാൾ പൊലീെസത്തി തന്നെയും സുഹൃത്തിനെയും അവിടെനിന്ന് ബലമായി എഴുന്നേൽപ്പിച്ച് ടൗണിലുണ്ടായിരുന്ന മാവിൻ ചുവട്ടിൽ നിർത്തി. വോെട്ടടുപ്പ് തീരുന്നതുവരെ ആ നിൽപ്പ് തുടർന്നു. എതിർസ്ഥാനാർഥിയും പൗര പ്രമുഖനുമായ ശേഷയ്യർ ബൂത്ത് സന്ദർശിച്ച് മടങ്ങിയതിന് ശേഷമായിരുന്നു പൊലീസ് നടപടി. വോെട്ടണ്ണൽ ദിനത്തിൽ അങ്ങാടിപ്പുറത്തെ തരകൻ സ്കൂളിലെ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് പാർട്ടി നിരോധിച്ചത് അറിഞ്ഞത്. അറസ്റ്റുണ്ടാകുമെന്നറിഞ്ഞ് വഴിയിൽ വെച്ച് മടങ്ങി.
1962ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേരി മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് ഇസ്മായിൽ സാഹിബ് മത്സരിക്കുേമ്പാൾ മങ്കട മണ്ഡലത്തിെൻറ തെരഞ്ഞെടുപ്പ് ചുമതലയാണ് കിട്ടിയത്. മണ്ഡലം കാണാതെ ജയിച്ച ഇസ്മായിൽ സാഹിബ് സ്വീകരണം ഏറ്റുവാങ്ങാൻ മാത്രമാണ് എത്തിയത് എന്ന അപൂർവത കൂടിയുണ്ട് ആ തെരഞ്ഞെടുപ്പിന്. എന്നാൽ, ഇസ്മായിൽ സാഹിബ് 4328 വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിനാണ് അന്ന് ജയിച്ചത്.
പ്രാക്കുളം മുഹമ്മദ് കുഞ്ഞായിരുന്നു എതിർ സ്ഥാനാർഥി. ലീഗിെൻറ ശക്തികേന്ദ്രമാണെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് ഒന്നാഞ്ഞു പിടിച്ചിരുന്നുവെങ്കിൽ ജയിക്കാമായിരുന്നു എന്ന് തോന്നിയത്. 1963ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് അപ്രതീക്ഷിതമായി പുഴക്കാട്ടിരിയിൽനിന്ന് സ്ഥാനാർഥിയായത്. പാർട്ടിക്കുള്ളിൽ നിന്നുതന്നെയുള്ള രണ്ടുപേർ മത്സര രംഗത്തുവന്നത് തർക്കത്തിനിടയാക്കിയപ്പോൾ മധ്യസ്ഥ ചർച്ചക്ക് പോയ തന്നെ പിടിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് മാത്രം പുഴക്കാട്ടിരിയിൽ എത്തിയ താൻ സ്ഥാനാർഥിയാകുന്നത് ശരിയല്ലെന്ന് പറഞ്ഞ് പിൻവലിഞ്ഞെങ്കിലും പാർട്ടി സെക്രട്ടറിയായിരുന്ന ശങ്കർ പുഴക്കാട്ടിരിയിൽ നടന്ന പൊതുയോഗത്തിൽ പ്രഖ്യാപനം നടത്തുകയായിരുന്നു.
അന്ന് ജയിച്ച് പഞ്ചായത്ത് പ്രസിഡൻറായി. പാർലമെൻററി ജീവിതത്തിെല ആദ്യ ജയം. പിന്നീട് ’65ൽ മങ്കടയിൽനിന്ന് നിയമസഭയിലെത്തി. എന്നാൽ, ഇ.എം.എസും ജ്യോതിബസുവുമൊഴിച്ചുള്ള കമ്യൂണിസ്റ്റ് നേതാക്കളെല്ലാം ജയിലിലായിരുന്നതിനാൽ അസംബ്ലി കൂടിയില്ല. ’67ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽനിന്ന് ജയിച്ചു. പൊന്നാനിയിൽനിന്ന് രണ്ടുതവണ എം.എൽ.എയായി. രണ്ടുതവണ മന്ത്രിയായി. ഇടക്ക് തോൽവിയുമുണ്ടായി.
ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ലീഗിനെതിരെ മത്സരിച്ചിട്ട് കാര്യമില്ലെന്ന വികാരം പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു. അതുകൊണ്ട് പാർലമെൻറ് മത്സരങ്ങളിൽ കാര്യമായ ശ്രമം നടത്താറുണ്ടായിരുന്നില്ല. എന്നാൽ, ഇതിന് മാറ്റം വന്നത് മഞ്ചേരിയിൽ 2004ൽ ടി.കെ. ഹംസ ജയിച്ചതോടെയാണ്. കോൺഗ്രസ് കുടുംബങ്ങളിൽനിന്നുള്ള പിന്തുണയും ലീഗ് സ്ഥാനാർഥിയായിരുന്ന കെ.പി.എ മജീദിനോടുള്ള എതിർപ്പുമാണ് ഹംസയുടെ വിജയത്തിെൻറ പ്രധാന കാരണം.
2014ൽ പൊന്നാനിയിലും വിജയത്തോടടുത്ത തോൽവിയാണുണ്ടായത്. ഇ.ടിക്കെതിരെ വി. അബ്ദുറഹ്മാൻ കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എസ്.ഡി.പി.െഎയുമായുണ്ടാക്കിയ രഹസ്യ ധാരണകൊണ്ടാണ് അന്ന് ഇ.ടി രക്ഷപ്പെട്ടത്. അതില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അബ്ദുറഹ്മാൻ അട്ടിമറി ജയം നേടുമായിരുന്നു. ജയിച്ചില്ലെങ്കിലും ഭൂരിപക്ഷം ഇനിയും കുറക്കാനെങ്കിലും കഴിയുമായിരുന്നു. എസ്.ഡി.പി.െഎയും ബി.ജെ.പിയുമൊക്കെയായി എന്നും ലീഗിന് രഹസ്യബന്ധമുണ്ട്. പൊന്നാനിയിൽ ഇത്തവണ പി.വി. അൻവറിന് ജയസാധ്യതയുണ്ട്. കോൺഗ്രസിലെ ഒരുവിഭാഗത്തിെൻറ പിന്തുണ അദ്ദേഹത്തിനുമുണ്ടാകും. ശക്തമായ മത്സരം നടക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.