മുഖ്യമന്ത്രി പദത്തിൽ പരീകറിന് നാലാമൂഴം
text_fields
പനാജി: ഗോവയുടെ 13ാമത് മുഖ്യമന്ത്രിയായി മനോഹർ പരീകർ സത്യപ്രതിജ്ഞ ചെയ്തത് ചരിത്രത്തിലേക്ക്. സംസ്ഥാനത്ത് അദ്ദേഹത്തിന് ഇത് നാലാമൂഴമാണ്. 2000 ഒക്ടോബർ 24നാണ് പരീകർ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയത്. 2002ൽ ഇൗ മന്ത്രിസഭയുടെ കാലാവധി അവസാനിച്ചു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ വീണ്ടും അദ്ദേഹം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, ഇൗ സർക്കാറിന് മൂന്നു വർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ.
നാല് പാർട്ടി എം.എൽ.എമാർ രാജിെവച്ചതോടെ ബി.ജെ.പി ന്യൂനപക്ഷമായി. പിന്നീട് 2012ൽ ബി.ജെ.പി അധികാരത്തിലെത്തിയപ്പോഴും സംസ്ഥാന ഭരണകൂടത്തെ നയിക്കാനുള്ള ചുമതല പരീകറിനായിരുന്നു. 2014 നവംബറിൽ കേന്ദ്ര പ്രതിരോധമന്ത്രിയായി ‘പ്രമോഷൻ’ കിട്ടി ഡൽഹിയിലേക്ക് മാറിയ പരീകർ സംസ്ഥാന രാഷ്ട്രീയം നിർണായക സന്ധിയിൽനിൽക്കെ മുഖ്യമന്ത്രിയുടെ വേഷത്തിൽ വീണ്ടും ഗോവയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ചെറു കക്ഷികളുടെ സഹായത്തോടെ മാത്രം മുന്നോട്ടുപോകാൻ കഴിയുന്ന സാഹചര്യത്തിൽ പാർട്ടിയെയും സർക്കാറിനെയും നയിക്കാൻ ഇൗ പഴയ ആർ.എസ്.എസ് സംഘ്ചാലക് തന്നെയാണ് യോഗ്യൻ എന്ന തിരിച്ചറിവാണ് നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
1955 ഡിസംബർ 13ന് ഗോവയിലെ മപൂസയിൽ ജനിച്ച പരീകർ സ്കൂൾ പഠനംകാലം മുതലേ ആർ.എസ്.എസിൽ സജീവമായിരുന്നു.
രാമജന്മഭൂമി സമരത്തിെൻറ മുന്നണിയിലുണ്ടായിരുന്ന പരീകർ 1994ലാണ് ആദ്യമായി ഗോവ നിയമസഭയിലെത്തുന്നത്. 1999ൽ പ്രതിപക്ഷ നേതാവായി. 2014 വരെ നിയമസഭയിലുണ്ടായിരുന്നു.
2014 നവംബർ 26നാണ് അദ്ദേഹം കേന്ദ്ര പ്രതിരോധമന്ത്രിയാകുന്നത്. രാജ്യസഭ വഴിയായിരുന്നു പാർലമെൻറ് പ്രവേശനം. ഇദ്ദേഹം പ്രതിരോധ മന്ത്രിയായിരിക്കെ, പാകിസ്താനെതിരായ മിന്നലാക്രമണം അടക്കം പല നിർണായക സംഭവങ്ങൾക്കും രാഷ്ട്രം സാക്ഷ്യം വഹിച്ചു. ഇന്ത്യ^പാക് അതിർത്തിയിൽ സംഘർഷം രൂക്ഷമായതും പഠാൻകോട്ട് ഉൾപ്പെടെ സ് ഥലങ്ങളിൽ ഭീകരാക്രമണമുണ്ടായതുമെല്ലാം ഇൗ കാലത്താണ്. സൈന്യത്തെ ആധുനീകരിക്കുന്നതിൽ പരീകർ പ്രധാനപങ്കുവഹിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും വമ്പിച്ച തോതിൽ ആയുധം ഇറക്കുമതി ചെയ്തത് വിമർശനത്തിനിടയാക്കി. അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായുള്ള മിസൈൽ ഇടപാടുകളും പ്രതിഷേധം ഉയർത്തി. സംയുക്ത സൈനികാഭ്യാസത്തിെൻറ പേരിൽ അമേരിക്കൻ സേനക്ക് ഇന്ത്യയിൽ യഥേഷ്ടം പരിശീലനം നടത്തുന്നതിന് അനുമതി നൽകുന്ന കരാറിൽ ഒപ്പുവെച്ചതും പരീകറിനെ വിവാദത്തിലാഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.